കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസും ആംആദ്മിയും കൈകോര്‍ക്കുന്നു; നിലപാട് വ്യക്തമാക്കി ഷീലാ ദീക്ഷിതും

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയാണ് മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് ഗംഭീരമാക്കിയത്. മിസോറാം നഷ്ടപ്പെട്ടെങ്കിലും ബിജെപിയില്‍ നിന്ന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞതും കോണ്‍ഗ്രസ്സിന്റെ വന്‍ നേട്ടമായി. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ്സിന്റെ ഈ തിരിച്ചുവരവ് പ്രതിപക്ഷത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നു.

ഇതോടെ പ്രതിപക്ഷ വിശാല സംഖ്യത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. രാജ്യതലസ്ഥാനമായ ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എഎപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ നേരത്തെ എതിര്‍പ്പ് ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് തന്റെ മുന്‍ നിലപാട് മാറ്റിയതോടെ സഖ്യചര്‍ച്ചകള്‍ ലക്ഷ്യത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

തടസ്സം

തടസ്സം

ബിജെപിക്കെതിരെ പ്രതിപക്ഷ വിശാല ഐക്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കാര്യമായി നടക്കുന്നുണ്ടെങ്കിലും ആരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തും മുന്നണിയെ ആര് നയിക്കും എന്നീ കാര്യങ്ങളില്‍ തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നത് ഐക്യ ചര്‍ച്ചകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായി.

ശക്തമായ തിരിച്ചു വരവ്

ശക്തമായ തിരിച്ചു വരവ്

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് സംഭവിച്ച ക്ഷീണം പ്രതിപക്ഷത്തുള്ള മറ്റ് പാര്‍ട്ടികള്‍ മുതലെടുക്കുകയായിരുന്നു. എന്നാല്‍ ബിജെപിയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വന്നതോടെ പ്രതിപക്ഷ നിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വീണ്ടും അനൗദ്യോഗികമായെങ്കിലും അവരോധിക്കപ്പെട്ടു.

കോണ്‍ഗ്രസ്സിന് മേല്‍ക്കൈ

കോണ്‍ഗ്രസ്സിന് മേല്‍ക്കൈ

ഇതോടെ പ്രതിപക്ഷ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സിന് മേല്‍ക്കൈ ലഭിച്ചു. തങ്ങളുമായി ഉടക്കി നില്‍ക്കുന്ന പ്രതിപക്ഷത്തുള്ള മറ്റുപാര്‍ട്ടികളെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ദില്ലിയില്‍ ആംആദ്മിയുമായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സജീവമാക്കുന്നത്.

ദില്ലിയില്‍

ദില്ലിയില്‍

ദില്ലിയില്‍ ആകെയുള്ളത് ഏഴ് ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഈ ഏഴ് സീറ്റുകളും പിടിച്ചടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ്-എഎപി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ രഹസ്യ ചര്‍ച്ചകളാണ് നടക്കുന്നത്.

ആംആദ്മി

ആംആദ്മി

കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചതായി ആംആദ്മി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. സഖ്യ ചര്‍ച്ചയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്താന്‍ ഇരുപാര്‍ട്ടികടേയും നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും ചര്‍ച്ചകള്‍ സജീവമാണെന്നാണ് ഇരുപക്ഷത്ത് നിന്നും ലഭിക്കുന്ന സൂചന.

ചര്‍ച്ചയുടെ അടിത്തറ

ചര്‍ച്ചയുടെ അടിത്തറ

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് കോണ്‍ഗ്രസുമായി ചര്‍ച്ചനടത്തുന്നത്. ദില്ലിയില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പക്ഷത്ത് സഖ്യചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നു. ദില്ലിയിലേയും പഞ്ചാബിലേയും നിയമസഭയില്‍ ഇരുപാര്‍ട്ടികളും വിരുദ്ധ പക്ഷത്താണെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒന്നിക്കുക എന്നതാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയുടെ അടിത്തറ.

നിലപാട് മാറ്റം

നിലപാട് മാറ്റം

കോണ്‍ഗ്രസും-എഎപിയും തമ്മിലുള്ള സഖ്യചര്‍ച്ചകള്‍ക്ക് ഇരുപാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവില്‍ തങ്ങളുടെ മുന്‍ നിലപാടില്‍ മാറ്റം വരുത്തുകയാണ് സഖ്യത്തെ എതിര്‍ത്തിരുന്ന നേതാക്കള്‍.

ഷീലാ ദീക്ഷിത്ത്

ഷീലാ ദീക്ഷിത്ത്

ഇതില്‍ ഏറ്റവും പ്രധാനമാണ് മുന്‍കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന. എഎപിയെ ശക്തമായി വിമര്‍ശിച്ചു വന്നിരുന്ന ഷീ ലാ ദീക്ഷിത് അവരുമായുള്ള സഖ്യത്തെ അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിരുന്നില്ല.

എന്ത് തീരുമാനം എടുത്താലും

എന്ത് തീരുമാനം എടുത്താലും

എന്നാല്‍ സഖ്യചര്‍ച്ചകള്‍ സജീവമായതോടെ എഎപി സഖ്യത്തെ അംഗീകരിച്ചു രംഗത്ത് വന്നിരിക്കുയാണ് ഷീലാ ദീക്ഷിത്. സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ഹൈക്കമാന്‍റ് തീരുമാനം എടുക്കട്ടെ. പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അത് സ്വീകരിക്കുമെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കുന്നു.

പാര്‍ട്ടി തീരുമാനിക്കും

പാര്‍ട്ടി തീരുമാനിക്കും

സഖ്യത്തെക്കുറിച്ച് പാര്‍ട്ടി തീരുമാനിക്കും, പാര്‍ട്ടി തീരുമാനിക്കും, ഹൈക്കമാന്റ്, രാഹുല്‍ ഗാന്ധിയും മറ്റുള്ളവരും ചേര്‍ന്ന് തീരുമാനിക്കും. അവര്‍ എന്ത് തീരുമാനിച്ചാലും അത് തങ്ങള്‍ക്ക് സ്വീകാര്യമാണ് എന്നാണ് ഷീലാ ദീക്ഷിത് പറഞ്ഞത്. 2013 ല്‍ അരവിന്ദ് കെജ്രിവാള്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ആളാണ് ഷീലാ ദീക്ഷിത്.

പല തവണ

പല തവണ

എഎപിയെ പല തവണ രൂക്ഷമായി വിമര്‍ശിച്ച നേതാവാണ് ഷീലാ ദീക്ഷിത്. ജൂണില്‍ ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ച് ഷീലാ ദീക്ഷിത് രെഗത്തെത്തിയിരുന്നു. 'ഗവര്‍ണറൊ കേന്ദ്രവുമൊ ആയി തര്‍ക്കമുണ്ടെങ്കില്‍ അത് ജോലി ചെയ്യാതിരിക്കാനുള്ള ന്യായമല്ല എന്നാണ് അവര്‍ പറഞ്ഞത്. ഇത്തരത്തില്‍ എഎപിയെ ശക്തമായി വിമര്‍ശിച്ചിരുന്ന നേതാവ് സഖ്യചര്‍ച്ചകളെ സ്വാഗതം ചെയ്തതോടെ കോണ്‍ഗ്രസ്സിന് വലിയ തലവേദനയാണ് ഒഴിഞ്ഞത്.

ഏഴില്‍ ഏഴും

ഏഴില്‍ ഏഴും

ആകെ 7 ലോക്‌സഭാ സീറ്റുകളാണ് ദില്ലിയില്‍ ഉള്ളത്. നിലവില്‍ ഏഴില്‍ ഏഴും ബിജെപിയുടെ കയ്യിലാണ് ഉള്ളത്. സഖ്യം രൂപീകരിക്കുകയാണെങ്കില്‍ 7 സീറ്റിലും വിജയിക്കാം എന്നാണ് ഇരുപാര്‍ട്ടികളും വിലയിരുത്തുന്നത്. കോണ്‍ഗ്രസ് മൂന്ന് സീറ്റ് ആവശ്യപ്പെടുമ്പോള്‍ 2 സീറ്റ് നല്‍കാമെന്നാണ് ആംആദ്മി നിലപാട്.

2015ല്‍

2015ല്‍

1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച ദില്ലിയില്‍ ആംആദ്മി അധികാരത്തില്‍ എത്തുന്നത് 2013 ലാണ്. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഭരണം ആരംഭിച്ച 2015ല്‍ നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കാതിരുന്ന ഈ തിരഞ്ഞെടുപ്പില്‍ 67 സീറ്റും നേടിയാണ് 2015 ല്‍ അധികാരത്തിലെത്തിയത്.

English summary
Congress high command will decide on alliance with AAP, says Sheila Dikshit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X