കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിരോധ ചുമതലയുള്ള മന്ത്രി സ്വിമ്മിംഗ്പൂളില്‍ നീന്തികളിക്കുന്നു;കോണ്‍ഗ്രസ് രംഗത്ത്

Google Oneindia Malayalam News

ബംഗ്‌ളൂരു: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതിനായിരം കടന്നിരിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യ ആകെ മരിച്ചവരുടെ എണ്ണം 308 ആയി. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 600ല്‍ പരം രോഗികളാണുണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ഇത്ര പതിന്മടങ്ങ് വര്‍ദ്ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു.

രാജ്യത്ത് 856 പേര്‍ രോഗമുക്തി നേടിയത് ആശ്വാസം നല്‍കുന്നതാണ്. ഇതിനിടെ കര്‍ണ്ണാകയിലെ മെഡിക്കല്‍ വിദ്യഭ്യാസമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കര്‍ണ്ണാടക കോണ്‍ഗ്രസ്. തന്റെ മൂന്ന് മക്കളോടൊപ്പം മന്ത്രി സ്വിമ്മിംഗ് പൂളില്‍ കളിച്ചുകൊണ്ടിരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

പ്രധാനമന്ത്രി നാളെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക പ്രഖ്യപനങ്ങളുണ്ടാകാന്‍ സാധ്യതപ്രധാനമന്ത്രി നാളെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക പ്രഖ്യപനങ്ങളുണ്ടാകാന്‍ സാധ്യത

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

കര്‍ണ്ണാടകയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയായ കെ സുധാകറിനെതിരെയാണ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രംഗത്തെത്തിയിരിക്കുന്നത്. സുധാകര്‍ മക്കളോടൊപ്പം പൂളില്‍ കുളിച്ചുകൊണ്ടിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യത്താകമാനം കൊറോണ വ്യാപിക്കുമ്പോള്‍ മന്ത്രിയുടേത് നിരുത്തരവാദിത്തപരമായ പെരുമാറ്റമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അദ്ദേഹം സ്വയം രാജി വെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഡികെ ശിവകുമാര്‍

ഡികെ ശിവകുമാര്‍

'ലോകം മുഴുവന്‍ ഒരു വലിയ ആരോഗ്യപ്രതിസന്ധി നേരിടുകയാണ്. അതേ സമയം കൊറോണ വൈറസ് രോഗ പ്രതിരോധത്തിന് ചുമതലയുള്ള മന്ത്രി സ്വിമ്മിംഗ് പൂളില്‍ സമയം ചെലവഴിക്കുകയാണ്. ഇത് ധാര്‍മ്മികതയുടെ വിഷയമാണ്. സ്വന്തം നിലയ്ക്ക് അദ്ദേഹം രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം.' ഡികെ ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

കെ സുധാകര്‍

കെ സുധാകര്‍

കൊറോണ കാലത്ത് സാമൂഹിക അകലം പാലിച്ച് കുട്ടികള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നിന്നും നീന്തികൡക്കുന്ന ചിത്രമായിരുന്നു സുധാകര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇന്നലെയായിരുന്നു ചിത്രം ഷെയര്‍ ചെയ്തത്. സംഭവം അനുനിമിഷം തന്നെ വിവാദമാവുകയും ചെയ്തു. 'വളരെ കാലത്തിന് ശേഷം എന്റെ കുട്ടികളോടൊപ്പം നീന്താന്‍ ചേര്‍ന്നു. ഇവിടേയും സാമൂഹിക അകലം പാലിച്ചതായി പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.'

 സാമൂഹിക അകലം

സാമൂഹിക അകലം

ട്വീറ്റിന് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മന്ത്രി സാമൂഹിക അകലം പാലിക്കുകയെന്ന നിര്‍ദേശത്തെ പരിഹസിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള വ്യക്തിയാണ് സംസ്ഥാന മെഡിക്കല് വിദ്യഭ്യാസ മന്ത്രി ഡോ: സുധാകര്‍. സംസ്ഥാനത്തെ ആരോഗ്യമന്ത്രിയായ ബി ശ്രീരാമുലുവാണ് ഈ ദൗത്യത്തിന് സുധാകറിനെ തെരഞ്ഞെടുത്തത്.

English summary
Karnataka Minister Shares A Twitter who spending Time In Swimming Pool; Slams congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X