ബ്രാഹ്മണ ഫോര്‍മുല വിടാതെ കോണ്‍ഗ്രസ്, സ്ഥാനാര്‍ത്ഥികള്‍ പഴയവര്‍ തന്നെ, പ്രിയങ്കയുടെ തന്ത്രം ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസ് ഇത്തവണ വനിതാ വോട്ടര്‍മാരിലും യുവാക്കളിലുമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ നേതാക്കള്‍ പറയുന്നത് കോണ്‍ഗ്രസിന്റെ ബ്രാഹ്മണ വോട്ടുകള്‍ വലിയ രീതിയില്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ്. ജിതിന്‍ പ്രസാദ പോയതോടെ ബ്രാഹ്മണ വോട്ട് നേടുക എന്ന മോഹം കോണ്‍ഗ്രസ് അവസാനിപ്പിച്ചെന്നായിരുന്നു കരുതിയത്. ഇത്തവണ പക്ഷേ കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത് പ്രതീക്ഷയുള്ള നേതാക്കളെ തന്നെയാണ്.

പൂര്‍വാഞ്ചലില്‍ ആ വോട്ടുബാങ്ക് എസ്പിക്കൊപ്പമില്ല, ഗെയിം ചേഞ്ചര്‍, ബിജെപിക്ക് അനുകൂലം ഇക്കാര്യങ്ങള്‍

അതേസമയം അഖിലേഷ് യാദവിനെതിരെയും ശിവപാല്‍ യാദവിനെതിരെയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടെന്നും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കര്‍ഹാലിലും, ജസ്വന്ത് നഗറിലും ഇതോടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവില്ല. പക്ഷേ ബ്രാഹ്മണക്കോട്ടകളില്‍ ശക്തമായ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തിയിട്ടുണ്ട്.

1

കോണ്‍ഗ്രസിന്റെ 400 സ്ഥാനാര്‍ത്ഥികള്‍ നാല് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്നോക്ക വിഭാഗം, പിന്നോക്ക വിഭാഗം, പട്ടികജാതി-പട്ടികവിഭാഗം, മുസ്ലീങ്ങളും ന്യൂനപക്ഷങ്ങളും എന്നിങ്ങനെയാണ് പ്രിയങ്ക ഗാന്ധി തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും അമ്പരപ്പിക്കുന്ന കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് മുന്നോക്ക വിഭാഗത്തിലാണ്. 147 സീറ്റിലാണ് മുന്നോക്ക വിഭാഗം മത്സരിക്കുന്നത്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗം 94 സീറ്റിലും, പിന്നോക്ക വിഭാഗം 83 സീറ്റിലും മത്സരിക്കുന്നു. മുസ്ലീം ന്യൂനപക്ഷ വിഭാഗം 76 സീറ്റിലും മത്സരിക്കും. ഒപ്പം ഒരു സിഖ്, ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്തിട്ടുണ്ട്.

2

കോണ്‍ഗ്രസ് വലിയ കൊട്ടിഘോഷിച്ച് വനിതാ വോട്ടര്‍മാരെ അടക്കം പ്രചാരണത്തിന്റെ ഭാഗമാക്കിയിട്ടും സ്ഥിരം വോട്ടുബാങ്കിനെ വിട്ട് കളിക്കാന്‍ തയ്യാറായിട്ടില്ല. യുപിയില്‍ കോണ്‍ഗ്രസിന്റെ സ്ഥിരം വോട്ടുബാങ്ക് ബ്രാഹ്മണരാണ്. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിനെ എക്കാലവും സഹായിച്ചത് ഇവരാണ്. അതുകൊണ്ട് ബ്രാഹ്മണര്‍ അടക്കമുള്ള മുന്നോക്ക സമുദായത്തെ തഴയാന്‍ കോണ്‍ഗ്രസിനാവില്ല. സ്ത്രീകളും ദളിതരും കോണ്‍ഗ്രസിന് ഉറപ്പില്ലാത്ത വോട്ടുബാങ്കാണ്. യുപിയിലെ ജനസംഖ്യയുടെ 41.47 ശതമാനവും ഹിന്ദു പിന്നോക്ക വിഭാഗമാണ്. എന്നാല്‍ കോണ്‍ഗ്രസ് അനുവദിച്ചതില്‍ 23 ശതമാനം മാത്രമാണ് ഈ വിഭാഗത്തിനുള്ളത്.

3

ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് 73 സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസിനുള്ളത്. രജ്പുത്-താക്കൂര്‍ വിഭാഗത്തില്‍ നിന്ന് 54 പേര്‍ക്കും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്നത് ഇവര്‍ വോട്ടുചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ബനിയ, ഭൂമിഹാര്‍, വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനെ ഒരുകാലത്ത് ബ്രാഹ്മണര്‍ ശക്തമായി പിന്തുണച്ചിരുന്നു. പിന്നീട് ഇവര്‍ ബിജെപിക്കൊപ്പം പോവുകയായിരുന്നു. ബിജെപിയുടെ രജ്പുത് വോട്ടുബാങ്കും പ്രിയങ്ക ലക്ഷ്യമിടുന്നുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ തന്നെ രജ്പുത് വിഭാഗത്തിന് ശക്തമായ സാന്നിധ്യമുണ്ട്. പുതിയ ജനറല്‍ സെക്രട്ടറി ദിനേശ് കുമാര്‍ രജ്പുത് വിഭാഗത്തില്‍ നിന്നുള്ളതാണ്. ഇതെല്ലാം ഈ വിഭാഗത്തിനുള്ള സന്ദേശമാണ്.

4

പിന്നോക്ക വിഭാഗത്തില്‍ കുര്‍മി വിഭാഗത്തില്‍ നിന്നാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനുള്ളത്. 19 പേര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. നിഷാദ് വിഭാഗത്തിന് 14 സീറ്റും യാദവര്‍ക്ക് 9 സീറ്റും നല്‍കി. സോഷ്യല്‍ എഞ്ചിനീയറിംഗിന് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുമോ എന്നുറപ്പില്ല. 94 സ്ഥാനാര്‍ത്ഥികള്‍ എസ്‌സി-എസ്ടി വിഭാഗത്തില്‍ നിന്ന് മത്സരിപ്പിക്കുന്നുണ്ട് കോണ്‍ഗ്രസ്. സംസ്ഥാനത്ത് 86 സീറ്റാണ് സംവരണ മണ്ഡലങ്ങലുള്ളത്. ഇതിന് പുറത്ത് എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് ദളിത് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. ബഹേരി, ദോരാഹ്ര, ബിസ്വാന്‍, ബക്ഷാ കാ തലാബ്, ചിത്രകൂട്, സിരാതു, രസാര, മാരിഹാന്‍ എന്നിവയാണ് സംവരണമില്ലാത്ത മണ്ഡലങ്ങള്‍.

5

യുപിയില്‍ എല്ലാ വിഭാഗം സമുദായങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. എന്നാല്‍ തന്ത്രപരമായ കാര്യങ്ങള്‍ കോണ്‍ഗ്രസിന് ഇപ്പോഴും മിസിംഗാണ്. ബ്രാഹ്മണ വിഭാഗം ഇപ്പോഴും കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് പാര്‍ട്ടി കരുതുന്നത്. രജ്പുത് വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് ലഭിച്ചത് പ്രിയങ്കയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സന്ദീപ് സിംഗ് കാരണമാണ്. യോഗി ആദിത്യനാഥ് ആ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് എങ്ങനെ അവരെ സ്വാധീനീനിക്കാനാവുമെന്നത് ചോദ്യ ചിഹ്നമാണ്. വന്‍ അബദ്ധമാകാനാണ് സാധ്യത. ടിക്കറ്റ് വിതരണത്തിലെ പാളിച്ച കോണ്‍ഗ്രസിന് തിരിച്ചടിയാവാനുള്ള സാധ്യതയാണ് കൂടുതല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+