കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ കോണ്‍ഗ്രസ് കളി തുടങ്ങി; തെലങ്കാന സഖ്യം വ്യാപിപ്പിക്കുന്നു!! രാഹുല്‍ ആന്ധ്രയിലേക്ക്

Google Oneindia Malayalam News

അമരാവതി/ഹൈദരബാദ്: തെലങ്കാനയില്‍ നിയമസഭ പിരിച്ചുവിട്ട് നിലവിലെ രാഷ്ട്രീയ അനുകൂല സാഹചര്യം മുതലെടുക്കാനായിരുന്നു ഭരണകക്ഷിയായ ടിആര്‍എസിന്റെ നീക്കം. എന്നാല്‍ കോണ്‍ഗ്രസ് ഒരുപടി കൂടി കടന്ന് സഖ്യസാധ്യത വേഗത്തിലാക്കി. ടിഡിപിയും സിപിഐയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ധാരണയിലെത്തി. ഇതേ സഖ്യം കൂടുതല്‍ സ്ഥലത്ത് പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ആന്ധ്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടിഡിപിയുമായി സഖ്യമുണ്ടാക്കാന്‍ ആലോചന തുടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ്. ആന്ധ്ര കൂടി കോണ്‍ഗ്രസിന് പിടിക്കാവുന്ന സാഹചര്യം ഒരുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. വിവരങ്ങള്‍ ഇങ്ങനെ....

തീരുമാനം മാറുകയാണ്

തീരുമാനം മാറുകയാണ്

ആന്ധ്രയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ടിഡിപി. ചന്ദ്രബാബു നായിഡുമായി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് തെലങ്കാനയില്‍ സഖ്യസാധ്യത തെളിഞ്ഞത്. എന്നാല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യമുണ്ടാകില്ലെന്നായിരുന്നു ഇതുവരെയുള്ള വിവരം. എന്നാല്‍ തീരുമാനം മാറുകയാണ്.

രണ്ട് പ്രമുഖ നേതാക്കള്‍ പറയുന്നു

രണ്ട് പ്രമുഖ നേതാക്കള്‍ പറയുന്നു

ആന്ധ്രയില്‍ കോണ്‍ഗ്രസ് ടിഡിപിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയെന്ന് രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തെലങ്കാനയില്‍ സഖ്യമുണ്ടാക്കിയതിന് ശേഷമാണ് ഇങ്ങനെ ആലോചന വന്നതെന്ന് ആന്ധ്രയിലെ നേതാവ് വ്യക്തമാക്കി. ആന്ധ്രയില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഇതുമാത്രമാണ് മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റയ്ക്ക് നിന്നാല്‍

ഒറ്റയ്ക്ക് നിന്നാല്‍

ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ മതേതര കക്ഷികള്‍ ഒന്നിക്കണം. ആന്ധ്രയില്‍ കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കാന്‍ ഏറ്റവും യോജ്യമായത് ടിഡിപിയാണ്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് നിന്നാല്‍ കാര്യമായ മുന്നേറ്റം ആന്ധ്രയില്‍ ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് തുറന്നുസമ്മതിച്ചു. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വൈഎസ്ആറിന് താല്‍പ്പര്യമില്ല

വൈഎസ്ആറിന് താല്‍പ്പര്യമില്ല

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ വൈഎസ്ആര്‍ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി താല്‍പ്പര്യം കാണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ടിഡിപിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. 2014ന് ശേഷം കോണ്‍ഗ്രസ് ആന്ധ്രയില്‍ ക്ഷീണം സംഭവിച്ചുവെന്നും നേതാക്കള്‍ വിശദീകരിക്കുന്നു.

വൈഎസ്ആര്‍ ബിജെപിക്കൊപ്പം

വൈഎസ്ആര്‍ ബിജെപിക്കൊപ്പം

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് സാധ്യതയെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മുന്നില്‍ മറ്റൊരു വഴി തുറക്കേണ്ടത് അനിവാര്യമാണ്. അവിടെയാണ് ടിഡിപി സഖ്യസാധ്യത പരിശോധിക്കുന്നത്. വൈഎസ്ആര്‍-ബിജെപി സഖ്യം വന്നാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും.

പവന്‍ കല്യാണിന്റെ നിലപാട്

പവന്‍ കല്യാണിന്റെ നിലപാട്

ജനസേന പാര്‍ട്ടി സ്ഥാപകന്‍ പവന്‍ കല്യാണ്‍ ആന്ധ്ര രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വമാണ്. എന്നാല്‍ ഒരു കക്ഷിയുമായും സഖ്യത്തിനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ടിഡിപിയും ഒന്നിച്ചാല്‍ ഒട്ടേറെ സീറ്റുകള്‍ പിടിക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

മയപ്പെടുത്തി കോണ്‍ഗ്രസ്

മയപ്പെടുത്തി കോണ്‍ഗ്രസ്

എന്നാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് ടിഡിപി ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടി ഒറ്റയ്ക്ക് ജനവിധി തേടുമെന്നാണ് ഉമ്മന്‍ ചാണ്ടിയും സംസ്ഥാന അധ്യക്ഷന്‍ എന്‍ രഘുവീര റെഡ്ഡിയും പറഞ്ഞത്. സഖ്യം സംബന്ധിച്ച് ഹൈക്കമാന്റ് ഉചിതമായ തീരുമാനമെടുക്കുമെന്ന് രഘുവീര റെഡ്ഡി പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് വരെ ഭരണകക്ഷിയായ ടിഡിപിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ചിന് ശേഷം

മാര്‍ച്ചിന് ശേഷം

മാര്‍ച്ചിന് ശേഷം ആന്ധ്രയില്‍ നടന്ന മാറ്റങ്ങളാണ് കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന് സാധ്യതയുണ്ട് എന്ന് പറയാന്‍ കാരണം. ബിജെപി സഖ്യം ടിഡിപി വിട്ടത് മാര്‍ച്ചിലാണ്. ശേഷം ലോക്‌സഭയില്‍ ടിഡിപി കേന്ദ്രസര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു.

ജയസാധ്യത വര്‍ധിപ്പിക്കും

ജയസാധ്യത വര്‍ധിപ്പിക്കും

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ആണ് ടിഡിപി പിന്തുണച്ചത്. കോണ്‍ഗ്രസ് ഇന്ധനവില വര്‍ധനവിനെതിരെ സപ്തംബര്‍ 10ന് പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന് ടിഡിപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ടിഡിപിയുമായി സഖ്യമുണ്ടാക്കുന്നത് ആന്ധ്രയില്‍ കോണ്‍ഗ്രസിന് ജയസാധ്യത വര്‍ധിപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

കോണ്‍ഗ്രസ് വട്ടപ്പൂജ്യം

കോണ്‍ഗ്രസ് വട്ടപ്പൂജ്യം

നിലവില്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാണ്. നിയമസഭയിലോ ലോക്‌സഭയിലോ ആന്ധ്രയില്‍ നിന്ന് കോണ്‍ഗ്രസിന് പ്രതിനിധികളില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒന്നും നഷ്ടപ്പെടാനില്ല. ടിഡിപി സഖ്യം സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്ന് ഹൈദാരാബാദിലെ രാഷ്ട്രീയ നിരീക്ഷകര്‍ സി നരസിംഹ റാവു പറയുന്നു.

ടിഡിപി നേതാക്കളുടെ പ്രതികരണം

ടിഡിപി നേതാക്കളുടെ പ്രതികരണം

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്ന് മാധ്യമങ്ങള്‍ ടിഡിപി നേതാക്കളോട് അഭിപ്രായം ചോദിച്ചിരുന്നു. അവര്‍ വ്യക്തമായ മറുപടി തന്നില്ല. പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു മറുപടി നല്‍കുമെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച ആന്ധ്രയില്‍ വരുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

രാഹുല്‍ ഗാന്ധി കര്‍ണൂലിലടക്കം ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കാനാണ് ആന്ധ്രയില്‍ എത്തുന്നത്. ഈ പരിപാടികള്‍ക്കിടെ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസംഗം ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ കാണുന്നത്. ടിഡിപിയെ വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സഖ്യസാധ്യതയുണ്ടെങ്കില്‍ വിമര്‍ശിക്കില്ലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? വെളിപ്പെടുത്തല്‍! കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? വെളിപ്പെടുത്തല്‍!

English summary
Congress, TDP tie-up in Telangana could herald Andhra alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X