കര്‍ണാടകയില്‍ കോണ്‍ഗ്രസിന് സുവര്‍ണ്ണാവസരമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍: ഒരു വര്‍ഷം മുന്നെ പ്രഖ്യാപനവും
ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യദ്യൂരപ്പയെ മാറ്റിയുള്ള പരീക്ഷണം തിരിച്ചടിയാവുമോയെന്ന വലിയ അശങ്കയിലാണ് കര്‍ണാടകയിലെ ബിജെപി. യദ്യൂരപ്പയെ മാറ്റി പുതിയൊരു ടീമിനെ നിയോഗിക്കുന്നതിലൂടെ സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ അതിജീവിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മികച്ച രീതിയില്‍ ഒരുങ്ങാമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ സാമുദായിക സമവാക്യങ്ങള്‍ ബിജെപിക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.
യദ്യൂരപ്പക്ക് പകരമായി ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ബസവരാജ് ബൊമ്മയെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ട് വരാന്‍ കഴിഞ്ഞെങ്കിലും വലിയ അതൃപ്തിയാണ് ബിജെപിക്ക് അകത്ത് നിലനില്‍ നില്‍ക്കുന്നത്. മറുവശത്ത് കോണ്‍ഗ്രസ് ആവട്ടെ ഈ അവസരം മികച്ച രീതിയില്‍ മുതലെടുത്ത് ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ അധികാരം പിടിക്കാനുള്ള തന്ത്രം മെനയുകയാണ്.
ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

2023 ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്താനുള്ള എല്ലാ സാധ്യതയും കോണ്‍ഗ്രസിന് ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ വിലയിരുത്തുന്നത്. ജെഡിഎസ്, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തനിച്ച് മത്സരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈ ഒരു അവസരം മികച്ച രീതിയില്‍ തന്നെ ഉപയോഗപ്പെടുത്താനുമാണ് കോണ്‍ഗ്രസ് നീക്കം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താലൂക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്, സിന്ദഗി, ഹംഗൽ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പുകൾ, എംഎൽസി തിരഞ്ഞെടുപ്പ് എന്നിവ ഉൾപ്പെടെ നിരവധി തിരഞ്ഞെടുപ്പുകൾ അടുത്ത മാസങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനുള്ള തന്ത്രങ്ങള്‍ കൂടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നു.

നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കുക എളുപ്പമുള്ള കാര്യമാണെന്നാണ് ഒരു നേതാവ് അഭിപ്രായപ്പെട്ടത്. താലൂക്ക്, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്. രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും കൗൺസിൽ തിരഞ്ഞെടുപ്പുകളിലും വിജയിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്നെങ്കിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വ്യക്ത വരുത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പ്രത്യേകിച്ചും നിലവിൽ കോൺഗ്രസ് ഇതര നിയമസഭാംഗങ്ങൾ പ്രതിനിധീകരിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളാണ് ആദ്യഘട്ടത്തില്‍ നടക്കുക.

സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കുന്നത് മണ്ഡലത്തിന്റെയും വോട്ടർമാരുടെയും പൾസ് മനസിലാക്കാൻ പാർട്ടിക്ക് മതിയായ സമയം നൽകുമെന്നാണ് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് വ്യക്തമാക്കിയത്. താലൂക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ പാർട്ടിക്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ പഞ്ചായത്ത് അംഗങ്ങൾ തിരഞ്ഞെടുത്ത 25 എംഎൽസികളിൽ 14 പേർ കോൺഗ്രസിൽ നിന്നുള്ളവരാണ്. ഞങ്ങളുടെ ലക്ഷ്യം അവരെ നിലനിർത്തുക മാത്രമല്ല, ഉപരിസഭയിൽ കൂടുതൽ സീറ്റുകൾ നേടുകയെന്നത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അടുത്ത തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന കാര്യം വിവിധ പാർട്ടി വേദികളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു കെപിസിസി വർക്കിംഗ് പ്രസിഡന്റായ സതീഷ് ജാർക്കിഹോളിയും വ്യക്തമാക്കി.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും നേതാക്കള്‍ അഭിപ്രായ വ്യത്യാസങ്ങളും മറികടക്കാൻ അത്തരമൊരു നടപടി സഹായിക്കുമെന്നും ജാർക്കിഹോളി പറഞ്ഞു. പാർട്ടിയിലെ ഉന്നത നേതൃത്വത്തിന് ഈ വിഷയത്തെക്കുറിച്ച് അറിയാം, ഉടന്‍ തന്നെ ഒരു അന്തിമ രൂപം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്
Recommended Video
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications