കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഗുജറാത്ത് പിടിക്കണം; സർപ്രൈസ് നീക്കങ്ങൾക്ക് കോൺഗ്രസ് ഹൈക്കമാന്റ്..ചുമതല ഇവർക്ക്?

Google Oneindia Malayalam News

അഹമ്മദാബാദ്; ഒരു കാലത്ത് കോൺഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു ഗുജറാത്ത്. എന്നാൽ സംഘടന ദൗർബല്യം ഇവിടെ പാർട്ടിയെ ക്ഷയിപ്പിച്ചു. ഒപ്പം മാറി മറിഞ്ഞ സമുദായ സമവാക്യങ്ങളും. ഇപ്പോൾ ബിജെപിയുടെ ഇളകാത്ത കോട്ട, അതാണ് ഗുജറാത്ത്. എന്നാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും സംസ്ഥാനത്ത് വിജയിക്കുമെന്ന് അവകാശപ്പെടുകയാണ് കോൺഗ്രസ്. ബിജെപിയുടെ കോട്ട പിടിക്കാനുള്ള തന്ത്രങ്ങളും കോൺഗ്രസ് അണിയറയിൽ ഒരുക്കുന്നുണ്ട്.

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ

വിജയിച്ചെങ്കിലും

മോദിയുടെ ഗുജറാത്തിൽ 2017 ലെ തിരഞ്ഞെടുപ്പിൽ കനത്ത ആഘാതമാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. 2012 ൽ 182 അംഗ നിയമസഭയിൽ 116 സീറ്റുകൾ നേടി വിജയിച്ച ബിജെപിക്ക് 2017 ൽ നഷ്ടപ്പെട്ടത് 16 സീറ്റുകൾ. ബിജെപി വിജയം 99 സീറ്റുകളിൽ ഒതുങ്ങി. കുത്തക മണ്ഡലങ്ങളിൽ പോലും ബിജെപി പരാജയം രുചിച്ചു.

77 സീറ്റുകൾ

ബിജെപിയെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചത്. 77 സീറ്റുകളിൽ കോൺഗ്രസിന് വിജയിക്കാൻ സാധിച്ചു.പത്തോളം സീറ്റുകളിൽ കോൺഗ്രസ് പരാജയം രുചിച്ചത് വെറും ആയിരത്തിൽ താഴെ വോട്ടുകൾക്കും. അതേസമയം പിന്നീട് പല ഘട്ടങ്ങളിലായി ബിജെപിയിലേക്ക് എംഎൽഎമാർ കൂറുമായിതോടെ നിലവിൽ 65 എംഎൽഎമാരാണ് കോൺഗ്രസിന് സംസ്ഥാനത്ത് ഉള്ളത്.

സംഘടന തലത്തിൽ

എന്തായാലും ഇത്തവണ ആഞ്ഞ് പിടിക്കുകയാണെങ്കിൽ ഗുജറാത്തിൽ അധികാരം നേടാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. പഴുതകൾ അടച്ചുള്ള നീക്കത്തിനാണ് നേതൃത്വം ഒരുങ്ങുന്നത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിന് മുൻപ് സംഘടന തലത്തിൽ പുതിയ നേതാക്കളെ ചുമതലപ്പെടുത്താനാണ് ഹൈക്കമാന്റ് ഒരുങ്ങുന്നത്.

രാജിവെച്ചിരുന്നു

പുതിയ സംസ്ഥാന അധ്യക്ഷനെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയെയും തെരഞ്ഞെടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. നേരത്തേ മാർച്ചിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന അമിത് ചാവ്ദയും നിയമസഭ കക്ഷി നേതാവായിരുന്ന പരേഷ് ദനാനിയും രാജിവെച്ചിരുന്നു.എന്നാൽ പുതിയ നേതാക്കളെ കണ്ടെത്തുന്നതുവരെ പദവിയിൽ തുടരാൻ ഇരുവരോടും ഹൈക്കമാന്റ് നിർദ്ദേശിച്ചു.

സംസ്ഥാനത്തിന്റെ ചുമതല

ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്ന രാജീവ് സതവ് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനിടെയിൽ അദ്ദേഹം കൊവിഡ് ബാധിച്ച് മരിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ചുമതല പുതിയ എഐസിസി ജനറൽ സെക്രട്ടറിക്ക് നൽകാനുള്ള ആലോചനകളും ഹൈക്കമാന്റ് നടത്തുന്നത്.

ചരടുവലിച്ച് നേതാക്കൾ

അതേസമയം ഹൈക്കമാന്റ് ചർച്ചകളിലേക്ക് കടന്നതോടെ പാർട്ടി സംസ്ഥാന അധ്യക്ഷ പദവിക്കായുള്ള ചരടുവലികൾ നേതാക്കൾ ശക്തമാക്കിയിട്ടുണ്ട്. ശക്തിസിംഗ് ഗോഹില്‍, ഭരത് സിംഗ് സോളങ്കി, അര്‍ജുന്‍ മോധ്‌വാഡിയ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. പദവിക്കായി മുൻ കേന്ദ്ര മന്ത്രി കൂടിയായ സോളങ്കി കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയിൽ തുടരുതയാണെന്നാണ് റിപ്പോർട്ട്.

 സർപ്രൈസ് നീക്കം ഉണ്ടാകുമോ?

അതിനിടെ സംസ്ഥാനത്തിന്റെ ചുമതല ആർക്ക് നൽകുമെന്നതും ഉറ്റുനോക്കപ്പെടുന്നത്. അവിനാശ് പാണ്ഡെ, മോഹന്‍ പ്രകാശ്, ബികെ ഹരിപ്രസാദ് എന്നിവരുടെ പേര് പരിഗണിക്കുന്നുണ്ട്. എന്നാൽ ഇത്തവണ അധികാരം പിടിക്കുക നിർണായകമായതിനാൽ ചില സർപ്രൈസ് നീക്കങ്ങൾ ഉണ്ടാകുമോയെന്നുള്ള ചർച്ചകളും ഉണ്ട്.

തയ്യാറായേക്കില്ല

നേരത്തേ പദവിയിലേക്ക് രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും മുൻ പിസിസി അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റിന്റെ പേര് പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജസ്ഥാനിൽ ബിജെപിയെ വീഴ്ത്തി അധികാരം പിടിക്കാൻ നിർണായക പങ്ക് വഹിച്ച നേതാവാണ് സച്ചിൻ. എന്നാൽ ഗുജറാത്തിന്റെ ചുമതല ഏറ്റെടുക്കാൻ സച്ചിൻ തയ്യാറായേക്കില്ലെന്ന് സൂചനയുണ്ട്.

ചുമതലപ്പെടുത്തിയേക്കും

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അഭിപ്രായഭിന്നത ശക്തമാണ്. നേരത്തേ ഇതിന്റെ പേരിൽ ഉപമുഖ്യമന്ത്രി സ്ഥാനം പൈലറ്റ് രാജിവെച്ച് വെച്ചിരുന്നു. തുടർന്ന് ഹൈക്കമാന്റ് ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടെത്തി. അന്ന് ഹൈക്കമാന്‍ഡ് നല്‍കിയ ഉറപ്പുകള്‍ പരിഗണിച്ചാണ് സച്ചിൻ തിരിച്ചെത്തിയെങ്കിലും ഇപ്പോഴും ആ ഉറപ്പുകളൊന്നും നേതൃത്വം പാലിച്ചിട്ടില്ല.
അതിനിടെ മുതിർന്ന നേതാവിനെ പരിഗണിച്ചാൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ തന്നെ ചുമതലപ്പെടുത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.

മഞ്ഞയിൽ സുന്ദരിയായി നടി റാഷി ഖന്ന; ചിത്രങ്ങൾ

Recommended Video

cmsvideo
മോദീ മന്ത്രിസഭാ പൊളിച്ചെഴുതുന്നു,ഈ മൂന്ന് പേര്‍ നിര്‍ണ്ണായകം | Oneindia Malayalam

English summary
Congress to appoint new congress president party in-charge in gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X