Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതി അടുത്ത മാസം; പൈലറ്റിന് സാധ്യത, തരൂരിനെ തഴയും

ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പുതിയ പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി എ ഐ സി സി ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത് സംബന്ധിച്ച ചര്‍ച്ചയിലാണ് എന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുക്കപ്പെട്ട് എട്ട് മാസം കഴിഞ്ഞിട്ടും പുതിയ പ്രവര്‍ത്തക സമിതി രൂപീകരിച്ചിട്ടില്ല.

എന്നാല്‍ ജൂലൈ ആദ്യവാരം തന്നെ പുതിയ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിക്കും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രവര്‍ത്തക സമിതിയില്‍ 50 വയസിന് താഴെയുള്ള 50 ശതമാനം അംഗങ്ങള്‍ ഉണ്ടായേക്കും എന്നാണ് സൂചന. ഇതോടൊപ്പം ചില സംസ്ഥാന ഘടകങ്ങളില്‍ പുതിയ ജനറല്‍ സെക്രട്ടറിമാരെയും അധ്യക്ഷന്‍മാരേയും നിയമിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നാണ് വിവരം.

PILOT

പ്രവര്‍ത്തക സമിതി 35 അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിക്കും ഇത് കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. പ്രിയങ്ക ഗാന്ധിക്ക് നിര്‍ണായക ഉത്തരവാദിത്തം പ്രവര്‍ത്തക സമതിയില്‍ ഉണ്ടായേക്കും. അതേസമയം കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറി (സംഘടന) ആയി തുടര്‍ന്നേക്കും. രാജസ്ഥാനില്‍ വിമതസ്വരം ഉയര്‍ത്തുന്ന സച്ചിന്‍ പൈലറ്റിന് ഉന്നത സ്ഥാനം നല്‍കിയേക്കും.

പ്രവര്‍ത്തക സമിതിയില്‍ അംഗത്വം നല്‍കിക്കൊണ്ട് സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനാകും ഹൈക്കമാന്റിന്റെ ശ്രമം. അതേസമയം എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ല എന്നാണ് വിവരം. അതിനിടെ ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.

ഖാര്‍ഗെ, വേണുഗോപാല്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എഐസിസി ജനറല്‍ സെക്രട്ടറി (ഛത്തീസ്ഗഡ്) കുമാരി സെല്‍ജ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി ഐക്യം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് പാര്‍ട്ടി നേതാക്കള്‍ ആലോചിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങി എന്നാണ് കോണ്‍ഗ്രസ് അനുമാനം.

അടുത്തിടെ ഗുജറാത്ത് കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി രാജ്യസഭാ എം പി ശക്തിസിന്‍ഹ് ഗോഹിലിനെ പാര്‍ട്ടി നിയമിച്ചിരുന്നു. അതേസമയം തെലങ്കാനയിലെ പുതിയ രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയായി. മുന്‍ മന്ത്രിമാരും എം പിമാരുമടക്കം 35 ബി ആര്‍ എസ് നേതാക്കളാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെത്തിയത്. ഇവരുമായും ഉന്നത നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+