Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ധയില്‍ കോണ്‍ഗ്രസ് പ്രത്യേക യോഗം; രാജ്യം സമരച്ചൂടിലേക്ക്... 'രാത്രിയെ പകലാക്കാന്‍' ആഹ്വാനം

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അതിവേഗം മാറുകയാണെന്നും നിലവിലെ പോക്കില്‍ കാര്യമില്ലെന്നും വിലയിരുത്തിയ കോണ്‍ഗ്രസ് നേതൃത്വം സമര രീതികള്‍ മാറ്റുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യോഗം ചേര്‍ന്നതെങ്കിലും രാജ്യവ്യാപകമായ സമരത്തിനാണ് ആഹ്വാനം. ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ സമരത്തിന്റെ ഭാഗമാകണമെന്നാണ് നിര്‍ദേശം.

രണ്ടാഴ്ച നീളുന്ന സമരത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും സമരം. വലിയ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചുള്ള റാലികള്‍ക്ക് പകരം പ്രാദേശികമായ സമരങ്ങള്‍ നടത്താനാണ് നിര്‍ദേശം. ഇതിന് മുമ്പായി പ്രമുഖരായ പ്രവര്‍ത്തകരെ മഹാരാഷ്ട്രയിലെ വര്‍ധയിലേക്ക് വിളിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

രാജ്യത്തിന്റെ ഓരോ മേഖലയും തകരുകയാണെന്ന് വിലയിരുത്തിയ കോണ്‍ഗ്രസ് നേതൃയോഗം ശക്തമായ സമരം നടത്താനും ജനങ്ങളോട് നേരിട്ട് സംവദിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം സമര സമിതി യോഗം ചേര്‍ന്നു. മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങാണ് സമിതി അധ്യക്ഷന്‍. ഏത് രീതിയില്‍ സമരം മുന്നോട്ട് കൊണ്ടുപോകണം എന്ന് യോഗം ചര്‍ച്ച ചെയ്തു.

2

വാര്‍ഡുകളിലും പഞ്ചായത്തുകളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് നിര്‍ദേശം. എംപിമാരും എംഎല്‍എമാരും നേരിട്ട് ജനങ്ങളുമായി സംവദിക്കും. ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിയും. ഗ്രാമങ്ങളില്‍ രാപ്പാര്‍ക്കല്‍ സമരമാണ് പ്രധാനം. കൂടാതെ പുലര്‍ച്ചെ സംഘടിപ്പിക്കുന്ന പ്രഭാത ഭേരി നടത്താനും തീരുമാനിച്ചു. ധര്‍ണകളും കവല യോഗങ്ങളും പദയാത്രയും സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.

3

ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മഹാത്മാ ഗാന്ധി നടത്തിയ സമര മുറകള്‍ തന്നെയാണ് വീണ്ടും ആരംഭിക്കാന്‍ പോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 14 മുതല്‍ 29 വരെ രണ്ടാഴ്ച നീളുന്ന സമര പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

4

ദേശീയതലത്തിലുള്ള സമരത്തിനാണ് ആഹ്വാനമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാകും പ്രധാനമായും സമരം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം രാജ്യത്തുണ്ടായ സാഹചര്യം വിശദീകരിക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. പണപ്പെരുപ്പം, സര്‍ക്കാരിന്റെ പണ നയം, കര്‍ഷക പ്രക്ഷോഭം എന്നീ കാര്യങ്ങളാണ് പ്രധാനമായും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുകയത്രെ.

5

ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരിലാകും സമരം സംഘടിപ്പിക്കുക. പണി മുടക്ക് സമരവും ഇതിന്റെ ഭാഗമായുണ്ടാകും. ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിയാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് യുപിയില്‍ പ്രിയങ്ക സമരം സംഘടിപ്പിക്കുന്നത്. ചെറിയ ആള്‍ക്കൂട്ടങ്ങളുമായി സംവദിക്കാന്‍ യുപി കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒരു ദിവസം തന്നെ നിരവധി സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും.

തനി നാടന്‍ ചിത്രങ്ങളുമായി നിമിഷ സജയന്‍; എവിടെയാണീ കാക്കത്തുരുത്ത്?

6

പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളിലാകും സമരത്തിന്റെ ഭാഗമാകുക. ഒരു നേതാവും വിട്ടുനില്‍ക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുമായി സംവദിക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രധാന പ്രവര്‍ത്തകരുടെ യോഗം മഹാരാഷ്ട്രയിലെ വര്‍ധയില്‍ വിളിച്ചിട്ടുണ്ട്. ഈ മാസം 12 മുതല്‍ 14 വരെയാണ് വര്‍ധയില്‍ ശില്‍പ്പശാല നടക്കുക.

7

രാജ്യം നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്, ജനങ്ങള്‍ക്ക് മനസിലാകുന്ന വിധം എങ്ങനെ അവതരിപ്പിക്കാം തുടങ്ങിയ കാര്യങ്ങള്‍ വര്‍ധയിലെ ശില്‍പ്പശാലയില്‍ വിശദീകരിക്കും. സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ബിജെപി സര്‍ക്കാരിന് കീഴില്‍ എണ്ണവില വര്‍ധിച്ചത് എങ്ങനെ. അത് ജനങ്ങളെ എങ്ങനെ ബാധിച്ചു, കാര്‍ഷിക നിയമം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും ശില്‍പ്പശാല ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+