കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ നീക്കത്തിന് കോണ്‍ഗ്രസ്: 3 കോടി കുടുംബങ്ങളിലേക്ക്, കേന്ദ്രത്തെ പൊളിക്കും, ലക്ഷ്യം യഥാര്‍ത്ഥ കണക്ക്

Google Oneindia Malayalam News

ദില്ലി; രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയെന്ന വിമർശനം ശക്തമാണ്. ഇതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് വിമർശനത്തെ മറികടന്ന് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കത്തിനൊരുങ്ങുകയാണ് ബിജെപി.
കൊവിഡ് വാക്സിന് പ്രോത്സാഹിപ്പിക്കാനും ആശുകൾക്കിടയിൽ ബോധവത്കരണം നടത്താനും സന്നദ്ധ സേവനമാണ് ബിജെപി പദ്ധതിയിടുന്നത്.

എന്നാൽ ബിജെപിയുടെ ഈ നീക്കങ്ങളെ പൊളിക്കാൻ രണ്ടും കൽപ്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്. കേന്ദ്രത്തിന്റെ കൊവിഡ് വീഴ്ചകളെ തുറന്ന് കാട്ടുകയാണ് ലക്ഷ്യം. വിശദാംശങ്ങളിലേക്ക്

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

കൊവിഡ് കണക്കുകൾ

രാജ്യത്തെ കൊവിഡ് ബാധിതരുടെ വിശദമായ കണക്ക് എടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്രസർക്കാർ പുറത്തുവിടുന്ന കൊവിഡ് കണക്കുകളിൽ അവ്യക്തത ഉണ്ടെന്ന ആരോപണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് തിരുമാനം. കൊവിഡ് ബാധിച്ച് മരിച്ചവരുടേയും കൊവിഡിൽ പ്രതിസന്ധി നേരിടുന്നവരുടേയം കണക്കുകൾ കോൺഗ്രസ് ശേഖരിക്കും. തിരുമാനം സംബന്ധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പങ്കുവെച്ച പോസ്റ്റ് വായിക്കാം

ലക്ഷ്യമിടുന്നത്

പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെയും, എ ഐ സി സി കോവിഡ് ടാസ്ക് ഫോഴ്‌സിന്റെയും നേതൃത്വത്തിൽ നടക്കുന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി രാജ്യവ്യാപകമായി ഒരുമാസം നീണ്ടു നിൽക്കുന്ന ജനസമ്പർക്ക ക്യാമ്പയിൻ സംഘടിപ്പിക്കാൻ കോൺഗ്രസ്‌ പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ-സന്നദ്ധ പ്രവർത്തകർക്ക് പിന്തുണ നൽകാനും, കോവിഡ് ദുരിതത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് സഹായഹസ്തം നൽകാനും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.

വിവരങ്ങൾ ശേഖരിക്കും

ഇതോടൊപ്പം തന്നെ കോവിഡ് കണക്കുകൾ മൂടിവെക്കുന്നതിനെ സംബന്ധിച്ചു രാജ്യവ്യാപകമായി വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ കോവിഡ് രോഗം ബാധിച്ച രോഗികളുടെയും, മരണപ്പെട്ടവരുടെയും യഥാർത്ഥ കണക്കുകൾ ശേഖരിക്കാനും ഇത്തരമൊരു രാജ്യവ്യാപക ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്.

കൺട്രോൾ റൂം

പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട കോവിഡ് കണ്ട്രോൾ റൂമുകളുടെ മേൽനോട്ടത്തിൽ ഓരോ ഡി സി സികളും ബ്ലോക്ക്‌ തലത്തിലും, വാർഡ് തലത്തിലും കോർഡിനേറ്റർമാരെ നിയമിച്ചു ഈ ക്യാമ്പയിൻ താഴെത്തട്ടിൽ വരെ എത്തിക്കാൻ പി സി സികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 കൊവിഡ് പോരാളികൾ

ബ്ലോക്ക്‌/ടൗൺ അധ്യക്ഷന്മാർ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന 10 പേരെ "കോവിഡ് പോരാളികളായി' (Covid Warriors) നിയമിച്ച് വീടുകൾ സന്ദർശിച്ചു വിവരശേഖരണം നടത്തും.എം എൽ എമാർ, എംപിമാർ, മുൻ എം എൽ എ മാർ, മുൻ എംപിമാർ എന്നിവർ വീഡിയോ കോൺഫറൻസ് വഴിയും നേരിട്ടും ഇവരുമായി സംവദിക്കും.

ജനസമ്പർക്ക ക്യാമ്പെയ്ൻ

രാജ്യത്തെ 736 ജില്ലകളും, ഏഴായിരത്തിലധികം വരുന്ന ബ്ലോക്കുകളും ഉൾകൊള്ളിച്ചു വലിയൊരു ജനസംമ്പർക്ക ക്യാമ്പയിനാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത്.
ഓരോ കോവിഡ് പോരാളിയും ചുരുങ്ങിയത് ഓരോ ദിവസവും 10 മുതൽ 15 ഭവനങ്ങൾ സന്ദർശിച്ചു വിവരശേഖരണം നടത്തും. 30 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്യാമ്പയിനിലൂടെ ഓരോ കോവിഡ് പോരാളിയും 200 ഓളം വീടുകൾ സന്ദർശിക്കാൻ ഇത് സഹായിക്കും.

 മരുന്നുകളും മാസ്കുകളും

ഓരോ കുടുംബത്തിലും എത്ര പേർക്ക് കോവിഡ് ബാധിച്ചു, എത്ര പേർ മരണപ്പെട്ടു, കോവിഡ് മൂലം ജോലി നഷ്ടമായവർ, ഓരോരുത്തരും നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയ വിവരങ്ങൾ ചോദ്യാവലി തയ്യാറാക്കി ശേഖരിക്കും. ഇതോടൊപ്പം പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റികളുമായി ബന്ധപ്പെട്ട് വിഷമമനുഭവിക്കുന്നവർക്ക് സർക്കാർ അംഗീകൃത മരുന്നുകളും, മാസ്കുകളും ദൈനം ദിനജീവിതം ദുരിതത്തിലായ കുടുംബങ്ങൾക്ക് ഭക്ഷണവും, റേഷനും എത്തിച്ചു നൽകാനും നടപടികൾ സ്വീകരിക്കും.

3 കോടി കുടുംബങ്ങളിലേക്ക്


കോവിഡ് ബാധിച്ചു മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് കോൺഗ്രസ്‌ അധ്യക്ഷയുടെയും, പി സി സി അധ്യക്ഷന്മാരുടെയും കത്തുകളും കൈമാറും.മുപ്പത് ദിവസത്തിനുള്ളിൽ 3 കോടിയോളം ഭവനങ്ങളിൽ നേരിട്ടെത്തി, 12 കോടിയോളം ആളുകളുമായി നേരിട്ട് സംവദിക്കുന്ന വലിയൊരു ജനകീയ ക്യാമ്പയിനിനാണ് കോൺഗ്രസ്‌ പാർട്ടി തുടക്കം കുറിക്കുന്നത്. ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികളാകാനും, യുദ്ധകാലാടിസ്ഥാനത്തിൽ ഈ ജനകീയ ക്യാമ്പയിൻ പൂർത്തീകരിക്കാൻ മുഴുവൻ സമയവും വിനിയോഗിക്കാനും പാർട്ടി ഭാരവാഹികളോടും, പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു.

ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
Congress to reach 3 crore families to identify real covid statistics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X