കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ദേശീയ അധ്യക്ഷപദവി രാഹുല്‍ ഗാന്ധി രാജിവെച്ചേക്കില്ല. പകരം രാഹുല്‍ പദവി ഒഴിയാതെയുള്ള ഫോര്‍മുല നേതാക്കള്‍ തയ്യാറാക്കി. വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാനാണ് നീക്കം. രാഷ്ട്രീയ കാര്യങ്ങളും സംഘടനാ കാര്യങ്ങളും രണ്ടായി തിരിച്ചു മുന്നോട്ട് പോകും.

രാഹുല്‍ ഗാന്ധി പാര്‍ട്ടി കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാകും രാഹുല്‍ പ്രധാന്യം നല്‍കുക. കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുന്ന ഈ വേളയില്‍ രാഹുല്‍ രാജിവെച്ചാല്‍ ഒരുപക്ഷേ പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായേക്കില്ല എന്ന് സോണിയാ ഗാന്ധി ഉപദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് പ്രധാന നേതാക്കള്‍ പുതിയ ഫോര്‍മുല തയ്യാറാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 പരമോന്നത നേതാവ് എന്ന നിലയിലേക്ക്

പരമോന്നത നേതാവ് എന്ന നിലയിലേക്ക്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ പരമോന്നത നേതാവ് എന്ന നിലയിലേക്ക് മാറുകയാണ്. സംഘടന അഴിച്ചുപണിയുക എന്ന ദൗത്യമാണ് പ്രവര്‍ത്തക സമിതി അദ്ദേഹത്തിന് നല്‍കുന്നത്. ദേശീയ തലം മുതല്‍ താഴേ തട്ട് വരെ അഴിച്ചുപണിയും. പുതിയ നേതാക്കള്‍ വരും.

 പദവിയില്‍ തുടരട്ടെ

പദവിയില്‍ തുടരട്ടെ

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടരട്ടെ എന്നാണ് പ്രമുഖ നേതാക്കള്‍ തീരുമാനിച്ചത്. പകരം വര്‍ക്കിങ് പ്രസിഡന്റ് എന്ന പദവി ഒരുക്കും. താന്‍ രാജിവെക്കുകയാണെന്നും ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവ് അധ്യക്ഷ പദവി ഏറ്റെടുക്കട്ടെ എന്നുമാണ് രാഹുല്‍ പ്രവര്‍ത്തക സമിതിയെ നേരത്തെ അറിയിച്ചിരുന്നത്.

പുതിയ നിര്‍ദേശങ്ങള്‍

പുതിയ നിര്‍ദേശങ്ങള്‍

രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായി തുടരണം. തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കണം, വിപുലമായ പ്രവര്‍ത്തന പദ്ധതി ആസൂത്രണം ചെയ്യണം. കമ്മിറ്റിയുടെ നിര്‍ദേശം സമ്പൂര്‍ണ പ്രവര്‍ത്തക സമിതി യോഗത്തില്‍ വയ്ക്കുകയും ചര്‍ച്ച ചെയ്യുകയും വേണം- ഇതാണ് പ്രധാനപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍.

 പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍

പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍

രാഹുല്‍ സംഘടന പ്രവര്‍ത്തനം ശക്തമാക്കുന്നതില്‍ പ്രാധാന്യം നല്‍കും. പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കും. സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കും. പദയാത്രകള്‍ സംഘടിപ്പിക്കും. രാഷ്ട്രീയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുക വര്‍ക്കിങ് പ്രസിഡന്റാകും. രാഹുലിന് സംഘടനാ കാര്യങ്ങളില്‍ പരമാധികാരം നല്‍കും.

 1983ല്‍ സമാനമായ സാഹചര്യം

1983ല്‍ സമാനമായ സാഹചര്യം

1983ല്‍ സമാനമായ സാഹചര്യം കോണ്‍ഗ്രസിലുണ്ടായിരുന്നു. മുതിര്‍ന്ന നേതാവ് കമലപതി ത്രിപാഠിയെ വര്‍ക്കിങ് പ്രസിഡന്റാക്കുകയാണ് അന്ന് ഇന്ദിരാഗാന്ധി ചെയ്തത്. ഇതേ തന്ത്രം തന്നെ ആവര്‍ത്തിക്കാമെന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നു.

അര്‍ജുന്‍ സിങിനെ വൈസ് പ്രസിഡന്റാക്കിയ ചരിത്രം

അര്‍ജുന്‍ സിങിനെ വൈസ് പ്രസിഡന്റാക്കിയ ചരിത്രം

ത്രിപാഠിയും രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധം വഷളായ വേളയില്‍ അര്‍ജുന്‍ സിങിനെ വൈസ് പ്രസിഡന്റാക്കിയ ചരിത്രവും കോണ്‍ഗ്രസിലുണ്ട്. 2013ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാകുന്നത്. പിന്നീട് ഏറെ നാള്‍ക്ക് ശേഷമാണ് അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്.

രാഹുല്‍ ഗാന്ധി അംഗീകരിക്കുമോ

രാഹുല്‍ ഗാന്ധി അംഗീകരിക്കുമോ

അതേസമയം, നേതൃത്വത്തിന്റെ നിര്‍ദേശം രാഹുല്‍ ഗാന്ധി അംഗീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല. അദ്ദേഹവുമായി നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. പ്രിയങ്ക, കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, അഹ്മദ് പട്ടേല്‍ എന്നിവരാണ് രാഹുലുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഈ ആഴ്ചയില്‍ തന്നെ യോഗം

ഈ ആഴ്ചയില്‍ തന്നെ യോഗം

പുതിയ ഫോര്‍മുല ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ യോഗം ചേരും. ഈ ആഴ്ചയില്‍ തന്നെ ചേരുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പ് വിശകലനം ചെയ്യാന്‍ ചേര്‍ന്ന 25ലെ യോഗത്തിലാണ് രാഹുല്‍ രാജിവെക്കുകയാണെന്ന് അറിയിച്ചത്.

ആരാണ് അടുത്തത്

ആരാണ് അടുത്തത്

രാഹുല്‍ രാജിവെച്ചാല്‍ ആരാണ് അടുത്തത് എന്ന ചര്‍ച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാക്കള്‍ അധ്യക്ഷ പദവിയിലെത്തിയാല്‍ പ്രശ്‌നം ഉടലെടുക്കുമെന്ന് നേതാക്കള്‍ കരുതുന്നു. ഈ സാഹചര്യം മുമ്പ് ഉണ്ടായിട്ടുമുണ്ട്.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ അധ്യക്ഷ പദവിയില്‍ എത്തിയെങ്കിലും ഐക്യത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് എല്ലാവരുടെയും നിര്‍ബന്ധ പ്രകാരം സോണിയാ ഗാന്ധി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവി ഏറ്റെടുത്തത്.

രാഹുല്‍ ഗാന്ധി അംഗീകരിച്ചാല്‍...

രാഹുല്‍ ഗാന്ധി അംഗീകരിച്ചാല്‍...

പുതിയ ഫോര്‍മുല രാഹുല്‍ ഗാന്ധി അംഗീകരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. അപ്പോഴും വര്‍ക്കിങ് പ്രസിഡന്റായി ആരെ നിയമിക്കുമെന്ന ചോദ്യം ബാക്കിയാണ്. സംഘടനാ തലത്തില്‍ എന്ത് തീരുമാനമെടുക്കാനും രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ അധികാരം നല്‍കണമെന്നും ബാഹ്യ ഇടപെടല്‍ ഒഴിവാക്കണമെന്നും നേതാക്കള്‍ക്കിടയില്‍ പൊതുവികാരം രൂപപ്പെട്ടിട്ടുണ്ട്.

 പ്രധാന നേതാക്കല്‍ രാഹുലിനെ കണ്ടു

പ്രധാന നേതാക്കല്‍ രാഹുലിനെ കണ്ടു

അതേസമയം, രാഹുലിനെ രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാണ്. പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സുര്‍ജേവാല, സച്ചിന്‍ പൈലറ്റ് എന്നിവര്‍ രാഹുലിനെ സന്ദര്‍ശിച്ചു. നേതൃത്വത്തിന്റെ പുതിയ തീരുമാനങ്ങള്‍ അറിയിച്ചു.

ഇന്ന് വൈകീട്ട് 4.30ന് കൂടിക്കാഴ്ച

ഇന്ന് വൈകീട്ട് 4.30ന് കൂടിക്കാഴ്ച

ഇന്ന് വൈകീട്ട് 4.30ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ ഗാന്ധി കാണുന്നുണ്ട്. രാഹുല്‍ തന്റെ നിലപാട് ഈ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കും. ഇന്ന് വൈകീട്ടോടെ രാഹുല്‍ അധ്യക്ഷ പദവിയില്‍ തുടരുമോ എന്ന കാര്യത്തില്‍ ചിത്രം വ്യക്തമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

മുതിര്‍ന്ന നേതാക്കളുമായി പ്രശ്‌നം

മുതിര്‍ന്ന നേതാക്കളുമായി പ്രശ്‌നം

രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പൂര്‍ണമായും പിന്നോട്ട് പോയിട്ടില്ലെന്ന വര്‍ക്കിങ് കമ്മിറ്റി അംഗം തരുണ്‍ ഗൊഗോയ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ വേണ്ടത്ര സഹകരണം ലഭിക്കാത്തതാണ് രാഹുലിന്റെ അതൃപ്തിക്ക് കാരണമെന്നും ഗൊഗോയ് പറഞ്ഞു.

പ്രധാന നേതാവ് ഓടിപ്പോകാമോ

പ്രധാന നേതാവ് ഓടിപ്പോകാമോ

പ്രധാന നേതാവ് ഓടിപ്പോകാമോ എന്ന് നേതാക്കള്‍ രാഹുലിനോട് ചോദിച്ചു. താന്‍ ഓടിപ്പോകില്ലെന്നും ഇനിയും പോരാടുമെന്നും രാഹുല്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന് വേണ്ടിയും തന്റെ ആദര്‍ശത്തിന് വേണ്ടിയും പോരാടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും ഗൊഗോയ് വ്യക്തമാക്കി.

അമിത് ഷാ ധനമന്ത്രിയായേക്കും; ബിജെപി ദേശീയ അധ്യക്ഷനാകാന്‍ രണ്ടുപേര്‍, വിവരങ്ങള്‍ പുറത്ത്അമിത് ഷാ ധനമന്ത്രിയായേക്കും; ബിജെപി ദേശീയ അധ്യക്ഷനാകാന്‍ രണ്ടുപേര്‍, വിവരങ്ങള്‍ പുറത്ത്

English summary
Congress Top Leaders create new Formula; Working President’s post mooted as Safe Position for Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X