Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കില്ല, ഒറ്റപ്പേര് ഫിക്‌സാക്കി രാഹുല്‍, പ്രഖ്യാപനം ഞായറാഴ്ച്ച

ദില്ലി: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്ന രീതിയുണ്ടാവുമെന്ന വാര്‍ത്തകളെ തള്ളി കോണ്‍ഗ്രസ്. ഒരാള്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉണ്ടാവുക. അത് രാഹുല്‍ ഗാന്ധി നാളെ പ്രഖ്യാപിക്കുക. അത് പങ്കുവെക്കുന്ന സാഹചര്യമുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. നിലവില്‍ ചരണ്‍ജിത്ത് സിംഗ് ചന്നിക്കാണ് മുന്‍തൂക്കം. നവജ്യോത് സിംഗ് സിദ്ദുവിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ സിദ്ദുവിന്റെ മോഹം വീണ്ടും പൊളിഞ്ഞിരിക്കുകയാണ്. നാളെ ലുധിയാനയില്‍ വെച്ചാണ് രാഹുല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. പ്രഖ്യാപനത്തിന് മുമ്പ് തന്നെ ചന്നി കടന്നാക്രമിച്ചിരിക്കുകയാണ് സിദ്ദു.

1

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സത്യസന്ധനായിരിക്കണമെന്നും, മാഫിയകളുമായി ബന്ധമുള്ളയാളായിരിക്കരുതെന്നും സിദ്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ചന്നിയുടെ ബന്ധുവിനെ അനധികൃത മണല്‍ ഖനന കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു. നിലവില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ അടക്കം ചന്നിക്കാണ്. പാര്‍ട്ടിക്കുള്ളില്‍ നിലവില്‍ വന്‍ പിന്തുണ ചന്നിക്കാണ്. അത് മാത്രമല്ല പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന സര്‍വേയിലും ചന്നിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ചന്നി നടപ്പാക്കിയ ജനക്ഷേമ പദ്ധതികളാണ് അദ്ദേഹത്തിന് ഗുണകരമായിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട സര്‍വേകളില്‍ എല്ലാം ചന്നിയാണ് സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ താരമെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം മുഖ്യമന്ത്രി സ്ഥാനം പങ്കിടുക കോണ്‍ഗ്രസില്‍ വലിയ വെല്ലുവിളിയുണ്ടാക്കുന്ന കാര്യമാണ്. നേരത്തെ ഛത്തീസ്ഗഡില്‍ ഇത്തരമൊരു ഫോര്‍മുല രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. അത് ടിഎസ് സിംഗ് ദേവിന്റെ വിമത ഭീഷണിക്കാണ് വഴിവെച്ചത്. രാഹുല്‍ വിചാരിച്ചതിനും മുകളിലേക്ക് ഭൂപേഷ് ബാഗലിന്റെ ഭരണമികവ് പോയതാണ് പ്രധാന കാരണം. പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും ഒരുപോലെ ബാഗല്‍ ജനപ്രിയനായി മാറി. അദ്ദേഹത്തെ മാറ്റിയാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് തന്നെ ഇല്ലാതാവുമെന്ന അവസ്ഥയാണ്. ഇതേ അവസ്ഥ തന്നെയാണ് പഞ്ചാബിലും ഉള്ളത്. ചന്നി ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീതിയില്‍ മുന്നിലെത്തിയിരിക്കുകയാണ്.

എഎപിയും അകാലിദളും ഉന്നയിക്കുന്നത് പോലെ ചന്നിയാണ് പഞ്ചാബിലെ മണല്‍ മാഫിയ എന്ന് വരുത്തി തീര്‍ക്കാനാണ് സിദ്ദുവിന്റെ ശ്രമം. ക്രിമിനലുകളെ അദ്ദേഹമാണ് സംരക്ഷിക്കുന്നതെന്ന വാദമാണ് സിദ്ദുവും പറയാതെ പറയുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദം സിദ്ദു ഏറ്റെടുക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തെ വീണ്ടും വില്ലനാക്കി മാറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് സിദ്ദു ശ്രമിക്കുന്നതെന്നാണ് പാര്‍ട്ടിയിലെ വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് സിദ്ദുവിനെ പിന്തുണയ്ക്കുന്നത്. ചന്നിക്കൊപ്പമില്ലാത്തവര്‍ കൂടി ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമെത്തി. രണ്ട് സീറ്റ് മത്സരിക്കാനായി നേതൃത്വം നല്‍കിയതോടെ കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+