Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കും; കിങ്‌മേക്കറാകാന്‍ കോണ്‍ഗ്രസ്... 'അഖിലേഷിന് പിന്തുണ'

ലഖ്‌നൗ: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഉത്തര്‍ പ്രദേശിലേത്. ഏഴാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോള്‍ ആര് വാഴും ആര് വീഴും എന്ന കണക്കൂട്ടലുകള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ വീണ്ടും ഭരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അഖിലേഷിന് മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടും വഴിയൊരുങ്ങി എന്നാണ് എസ്പിയുടെ നിഗമനം.

എന്നാല്‍ കോണ്‍ഗ്രസ് പറയയുന്നത് ഞങ്ങള്‍ കിങ് മേക്കറാകും എന്നാണ്. യുപി കോണ്‍ഗ്രസിന്റെ പ്രത്യേക നിരീക്ഷകനും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ നിരീക്ഷണം വ്യത്യസ്തമാണ്...

1

അഞ്ച് ഘട്ട വോട്ടെടുപ്പുകള്‍ പൂര്‍ത്തിയായ വേളയില്‍ തന്നെ ബിജെപിയും എസ്പിയും വിജയം പ്രഖ്യാപിച്ചിരുന്നു. വാരണാസി ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെ വോട്ടെടുപ്പില്‍ ബിജെപി അമിത പ്രതീക്ഷയിലാണ്. കര്‍ഷകര്‍ക്കും മുസ്ലിങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഭൂരിപക്ഷമുള്ള കിഴക്കന്‍ യുപിയില്‍ നഷ്ടമാകുന്ന വോട്ടുകള്‍ വാരണാസി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് മറികടക്കാമെന്ന് ബിജെപി കണക്കൂട്ടുന്നു.

2

ബിജെപി ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിച്ചാണ് പ്രചാരണം നടത്തിയത്. നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നദ്ദ എന്നിവരെല്ലാം യോഗി ആദിത്യനാഥിന് രണ്ടാമൂഴം ഉറപ്പിക്കാന്‍ വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നു. യുപി വഴി കേന്ദ്രത്തില്‍ ഇരുത്തം ഉറപ്പിക്കുക എന്ന പതിവ് രീതിയാണ് ബിജെപി പയറ്റുന്നത്. യുപിയില്‍ ജയിക്കാന്‍ സാധിച്ചാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നിശ്പ്രയാസമാകുമെന്ന് ബിജെപി നേതൃത്വം പറയുന്നു.

3

300ലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് എസ്പിയുടെ അവകാശ വാദം. മുസ്ലിം-യാദവ വോട്ടുകള്‍ക്ക് പുറമെ ഇത്തവണ കര്‍ഷകരും ജാട്ടുകളും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് എസ്പി. മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്ന അഖിലേഷ് യാദവും യോഗി ആദിത്യനാഥും ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച വോട്ടടെടുപ്പ് കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

4

ബിജെപിയും എസ്പിയും തമ്മില്‍ മല്‍സരം കനത്തപ്പോള്‍ അപ്രസക്തമായത് കോണ്‍ഗ്രസും ബിഎസ്പിയുമാണ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യുപിയില്‍ പണി തുടങ്ങിയിട്ട് നാല് വര്‍ഷമായി. ഇതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ സിറ്റിങ് മണ്ഡലം പോലും കോണ്‍ഗ്രസിന് കിട്ടില്ല എന്ന് രാഷ്ട്രീയ എതിരാളികള്‍ പറയുന്നു.

5

ഭൂപേഷ് ബാഗേലിന്റെ അഭിപ്രായത്തില്‍ യുപിയില്‍ ഇത്തവണ കോണ്‍ഗ്രസ് കിങ്‌മേക്കറാകുമെന്നാണ്. എസ്പിക്കോ ബിജെപിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല. ഈ വേളയില്‍ കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാകുമെന്നും ബാഗേല്‍ പറയുന്നു. ഇങ്ങനെ ഒരു സാഹചര്യം വന്നാല്‍ അഖിലേഷ് യാദവിനെ പിന്തുണയ്ക്കുമെന്ന സൂചനയും ബാഗേല്‍ നല്‍കി.

'ചിപ്പി വില്‍ക്കുന്നവള്‍'... ഹോട്ട് ചിത്രങ്ങളുമായി ജാന്‍വി കപൂര്‍; നടിയുടെ സൂപ്പര്‍ ലുക്ക്

6

ഏറെ കാലം ഉത്തര്‍ പ്രദേശ് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. യുപിയിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ കൈവിട്ടതോടെയാണ് കേന്ദ്രത്തിലും കോണ്‍ഗ്രസിന് കാലിടറിയത്. 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ഇത്തവണ സീറ്റ് കൂടുമോ അതോ സിറ്റിങ് മണ്ഡലങ്ങള്‍ പോലും നഷ്ടമാകുമോ എന്നാണ് കോണ്‍ഗ്രസിന് മുന്നിലുള്ള ചോദ്യം.

7

എസ്പിയും കോണ്‍ഗ്രസും ബിഎസ്പിയും എഎപിയും ഒവൈസിയുടെ പാര്‍ട്ടിയുമെല്ലാം ജനവിധി തേടിയ തിരഞ്ഞെടുപ്പാണ് യുപിയിലേത്. അതുകൊണ്ടുതന്നെയാണ് ബിജെപിക്ക് വിജയ പ്രതീക്ഷ. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുമ്പോള്‍ ഞങ്ങള്‍ക്ക് എളുപ്പവഴി ലഭിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ ഭൂപേഷ് ബാഗേല്‍ പറയുന്നത്, എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാകും മാര്‍ച്ച് 10ന് വരിക എന്നാണ്. 1996ന് ശേഷം കോണ്‍ഗ്രസ് 400 സീറ്റില്‍ മല്‍സരിച്ച ആദ്യ തിരഞ്ഞെടുപ്പാണിത്. വനിതാ വോട്ടര്‍മാരിലാണ് പ്രതീക്ഷയെന്നും ബാഗേല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+