കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപേന്ദര്‍ ഹൂഡയും കുമാരി സെല്‍ജയും രാജ്യസഭയിലെത്തും... യൂത്താവാന്‍ കോണ്‍ഗ്രസ്, 50 50 നടപ്പിലാക്കും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ യുവാക്കള്‍ എത്തുന്നു. അടുത്തിടെ കോണ്‍ഗ്രസ് ജയിച്ച സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ യുവാക്കളെ രാജ്യസഭയിലേക്ക് എത്തിക്കാനാണ് ശ്രമം. അതേസമയം അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഇവരെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കും ഈ നിര്‍ദേശത്തോട് യോജിപ്പാണ് ഉള്ളത്.

അതേസമയം ഇതുവരെ രാജ്യസഭയിലെത്താത്തവര്‍ക്കാണ് പ്രാമുഖ്യം നല്‍കുക. ഹരിയാനയില്‍ നിന്ന് രണ്ട് പേരെയാണ് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇവര്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും മത്സരിക്കുക. ഏറെ പ്രതീക്ഷയോടെ പ്രവര്‍ത്തകര്‍ കാത്തിരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ രാജ്യസഭാ പ്രവേശനം ഇത്തവണയുണ്ടാവില്ല. പ്രിയങ്കയ്ക്കും സോണിയാ ഗാന്ധിക്കും രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനോട് യോജിപ്പില്ല.

20 ദിവസം

20 ദിവസം

രാജ്യസഭാ തിരഞ്ഞെടുപ്പിന് 20 ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. ദില്ലി തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടി കയറിയിരിക്കുകയാണ്. മധ്യപ്രദേശിലെ പ്രതിസന്ധിയും പരിഹരിച്ചിരിക്കുകയാണ്. 55 സീറ്റിലേക്കാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധ. 17 സംസ്ഥാനങ്ങളിലായിട്ട് മാര്‍ച്ച് 26നാണ് തിരഞ്ഞെടുപ്പ്. അതേസമയം യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന തീരുമാനം പാര്‍ട്ടിയില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം സീനിയര്‍ നേതാക്കള്‍ക്കും ഇതോടൊപ്പം മത്സരിക്കാനുള്ള അനുവാദമുണ്ടാകും. ഗുജറാത്തിലൊക്കെ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. അവിടെ കൂടുതല്‍ ശ്രദ്ധിക്കാനാണ് തീരുമാനം.

കുമാരി സെല്‍ജയ്ക്ക് മുന്‍തൂക്കം

കുമാരി സെല്‍ജയ്ക്ക് മുന്‍തൂക്കം

രാജ്യസഭയിലേക്ക് കുമാരി സെല്‍ജയെ മത്സരിപ്പിക്കാനുള്ള ഒരുക്കമാണ് ഇതില്‍ പ്രധാനം. യുവ കേഡറില്‍പ്പെട്ട നേതാവാണ് ഇവര്‍. ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനത്തിന് പ്രധാന കാരണം സെല്‍ജയും ഭൂപീന്ദര്‍ ഹൂഡയുമായിരുന്നു. നിലവില്‍ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയാണ് സെല്‍ജ. അതേസമയം സോണിയാ ഗാന്ധിയാണ് സെല്‍ജയെ നിര്‍ദേശിച്ചിരിക്കുന്നത്. സോണിയയുമായി വളരെ അടുപ്പമുള്ള നേതാവാണ് സെല്‍ജ. സീനിയര്‍ നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.

മൂന്ന് പേരുകള്‍

മൂന്ന് പേരുകള്‍

ഹരിയാനയില്‍ നിന്ന് മൂന്ന് പേരുകളാണ് പരിഗണനയിലുള്ളത്. ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡയുടെ പേരും പരിഗണനയിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ പിന്തുണ ദീപേന്ദറിനാണ്്. കോണ്‍ഗ്രസിന്റെ ദേശീയ മീഡിയ ഇന്‍ചാര്‍ജ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് മൂന്നാമത്തെയാള്‍. ദീപേന്ദര്‍ റോത്തക്കില്‍ നിന്നുള്ള മുന്‍ എംപിയാണ്. കോണ്‍ഗ്രസിന് നേട്ടം സമ്മാനിച്ച ഭൂപീന്ദര്‍ ഹൂഡയുടെ ആവശ്യവും മകനെ രാജ്യസഭയിലെത്തിക്കണമെന്നാണ്. അങ്ങനെയെങ്കില്‍ രാഹുല്‍ കേഡറിലുള്ള നേതാക്കള്‍ക്കെല്ലാം ഇത് ശുഭവാര്‍ത്തയാണ്.

50:50 ഫോര്‍മുല

50:50 ഫോര്‍മുല

രാഹുലും സോണിയയുമാണ് ഇത്തവണ സ്ഥാനാര്‍ത്ഥികളെ പ്രധാനമായും നിര്‍ദേശിക്കുക. ഇതിനായി 50:50 ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ട്. കുമാരി സെല്‍ജയെ നിര്‍ദേശിക്കുന്നതിന്റെ പ്രധാന കാരണം ഇവര്‍ ദളിത് മുഖമായത് കൊണ്ടാണ്. ഹരിയാനയില്‍ ദളിത് പ്രാമുഖ്യം വര്‍ധിപ്പിക്കുക കോണ്‍ഗ്രസിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 31 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ജാട്ടുകള്‍ക്ക് പുറമേ ദളിത് വോട്ടുകളാണ് കോണ്‍ഗ്രസിനെ ഈ നേട്ടത്തിന് സഹായിച്ചത്.

രാഹുലിന്റെ നിര്‍ദേശം

രാഹുലിന്റെ നിര്‍ദേശം

രാഹുല്‍ ഗാന്ധിയാണ് രണ്‍ദീപ് സുര്‍ജേവാലയുടെ പേരും നിര്‍ദേശിച്ചത്. അതേസമയം ദീപേന്ദര്‍ ഹൂഡ റോത്തക്കില്‍ നിന്ന് മത്സരിച്ച് തോറ്റത് നിരാശാജനകമായിരുന്നു. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് രാജ്യസഭയില്‍ ഗുണം ചെയ്യുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ 13 സീറ്റ് നേടാനാവുമെന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സീറ്റുകളാണ് നേടാനാവുക. ഓരോ സീറ്റുകള്‍ ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

രാജസ്ഥാനില്‍ രാമേശ്വര്‍ ലാല്‍ ദ്യുതിയായിരിക്കും കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി, അശോക് ഗെലോട്ടിനും സച്ചിന്‍ പൈലറ്റിനും ദ്യുതിയുമായി അടുപ്പമുണ്ട്. മഹാരാഷ്ട്രയില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ, അവിനാശ് പാണ്ഡെ, രാജീവ് സതാവ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. സംസ്ഥാന ഘടകത്തിന് ആനന്ദ് ഗാഡ്ഗിലിനെ മത്സരിപ്പിക്കാനാണ് താല്‍പര്യം. അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍ എന്നിവരുമായി നല്ല അടുപ്പമുണ്ട് ഗാഡ്ഗിലിന്.

സഖ്യത്തിന് പിന്തുണ

സഖ്യത്തിന് പിന്തുണ

സ്വന്തമായുള്ള മത്സരത്തിന് പുറമേ സഖ്യത്തെ കൂടുതലായി സഹായിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ബംഗാളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സീറ്റ് നേടാനാണ് ശ്രമം. ഇതിനായി സംയുക്ത സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും. ബീഹാറില്‍ ആര്‍ജെഡിയെയും തമിഴ്‌നാട്ടില്‍ ഡിഎംകെയെയും കോണ്‍ഗ്രസ് പിന്തുണയ്ക്കും. തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കുമെന്നാണ് പ്രതീക്ഷ. അതേസമയം ഇപ്പോഴത്തെ ഫോര്‍മുലയോടെ കോണ്‍ഗ്രസിലെ ജൂനിയര്‍ നേതാക്കളുടെ ആവശ്യവും പരിഹരിക്കപ്പെടും.

മധ്യപ്രദേശില്‍ കമല്‍നാഥ് വീഴും...ഹര്‍ദീപിന്റെ രാജി തുടക്കം, മിഷന്‍ രാജ്യസഭ വിടാതെ ബിജെപി!!മധ്യപ്രദേശില്‍ കമല്‍നാഥ് വീഴും...ഹര്‍ദീപിന്റെ രാജി തുടക്കം, മിഷന്‍ രാജ്യസഭ വിടാതെ ബിജെപി!!

English summary
congress will give more prominence to youths in rajya sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X