Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മാറും, പ്രിയങ്ക തിരഞ്ഞെടുപ്പിനെ നേരിടണം; സംസ്ഥാന സമിതികള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

പ്രിയങ്കയെ നേരിട്ട് തിരഞ്ഞെടുക്കേണ്ടെന്നാണ് നിര്‍ദേശം. പകരം പ്രവര്‍ത്തകര്‍ തിരഞ്ഞെടുക്കട്ടെ എന്നാണ് നിര്‍ദേശം. മത്സരിച്ചാല്‍ വലിയ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുമെന്നാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

priyanka

ദില്ലി: കോണ്‍ഗ്രസ് അടിമുടി മാറാനുള്ള ഒരുക്കത്തിലാണ്. സംഘടനാ തലത്തില്‍ പാര്‍ട്ടിയെ പുനരുജീവിപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ഇതിനായുള്ള പ്ലാന്‍ അവസാന ഘട്ടത്തിലാണ്. ചില മിനുക്ക് പണികള്‍ക്ക് ശേഷം ഇത് കോണ്‍ഗ്രസില്‍ നടപ്പാക്കും. നേതാക്കളെ പ്രവര്‍ത്തകരുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സെഷന് മുമ്പ് തന്നെ ഇത് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പ് ഫീസ് അടക്കം വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ഉത്തരവാദിത്ത ബോധം വര്‍ധിപ്പിക്കാനാണിത്.

കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗത്വ ഫീസാണ് വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. നൂറ് രൂപയായിരുന്നു നേരത്തെ നല്‍കേണ്ടിയിരുന്നത്. ഇപ്പോള്‍ നല്‍കേണ്ടത് ആയിരം രൂപയാണ്.

priyanka

വര്‍ഷത്തേക്കാണ് ഈ തുക. 400 രൂപ വികസപ്‌മെന്റ്ല്‍ ഫീസായും, 300 രൂപ പാര്‍ട്ടി മാഗസിന്‍ സന്ദേശിനായും ഇനി മുതല്‍ നേതാക്കള്‍ നല്‍കണം. ഇതെല്ലാം സംസ്ഥാന സമിതികള്‍ക്കുള്ള നിര്‍ദേശമാണ്. എഐസിസി അംഗങ്ങള്‍ക്കുള്ള ഫീസ് 3000 രൂപയായി ഉയര്‍ത്തി.

പാര്‍ട്ടി വികസന ഫണ്ടിലേക്ക് നേരത്തെ നല്‍കേണ്ടിയിരുന്നത് ആയിരം രൂപയായിരുന്നു. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള തുകയായിരുന്നു. അതേസമയം ഫീസ് വര്‍ധിക്കുന്നതോടെ പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യമുള്ളവരായി മാറുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

കോണ്‍ഗ്രസ് ഫണ്ടില്ലാതെ പ്രതിസന്ധിയിലുള്ള ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് ഈ തീരുമാനങ്ങളെല്ലാം ഗുണകരമായി മാറുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. അതേസമയം വര്‍ക്കിംഗ് കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പും നടത്തും. പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലാണ്. നേതൃത്വത്തെ പ്രീതിപ്പെടുത്തി നല്‍കുന്ന സംഘങ്ങളാണിത്. ഇവര്‍ നിരാശപ്പെടേണ്ടി വരും. നേതൃത്വം തിരഞ്ഞെടുപ്പ് നടത്തിയേ തീരൂ എന്ന നിലപാടിലാണ്.

ഇതിലൂടെ നേതാക്കള്‍ക്ക് കൂടുതലായി പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 23 പേരെ കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്യാം. അതില്‍ മുന്‍ അധ്യക്ഷന്മാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ ലോക്‌സഭ, രാജ്യസഭ അംഗങ്ങള്‍, പാര്‍ലമെന്ററിമു പാര്‍ട്ടിയിലെ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കാണ് അംഗത്വം നേരിട്ട് ലഭിക്കുക.

അതേസമയം ഈ പട്ടികയയില്‍ മുതിര്‍ന്ന നേതാവ് പ്രിയങ്ക ഗാന്ധി ഇടംപിടിക്കില്ല. പ്രിയങ്കയെ നേരിട്ട് തിരഞ്ഞെടുക്കേണ്ടെന്നാണ് നിര്‍ദേശം. പകരം പ്രവര്‍ത്തകര്‍ തിരഞ്ഞെടുക്കട്ടെ എന്നാണ് നിര്‍ദേശം. മത്സരിച്ചാല്‍ വലിയ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുമെന്നാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

പരമാവധി വോട്ടുകള്‍ തന്നെ അവര്‍ക്ക് ലബിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പട്ടികജാതി വിഭാഗം, ഒബിസി, ന്യൂനപക്ഷ സംവരണം എന്നിവയും തിരഞ്ഞെടുപ്പിലുണ്ടാവും. 50 വയസ്സിന് താഴെയുള്ളവരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ശ്രമം. ഭാരത് ജോഡോ യാത്രയുടെ സ്വാധീനത്തിലാണ്. അംഗത്വ ഫീസ് വര്‍ധിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+