Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ തന്ത്രപരമായ നീക്കം!! സഖ്യമില്ലെങ്കിലും ബിജെപിക്ക് 'പണി' ഇങ്ങനെ

ദില്ലിയില്‍ ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസിന് മുന്‍പിലുള്ള പോംവഴിയായിരുന്നു ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം. എന്നാല്‍ തുടക്കം മുതല്‍ ഇതിന് തുരങ്കം വെച്ച നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടന്നു. നീണ്ട ചര്‍ച്ചകളും സമവായങ്ങളും ഒക്കെയായി സഖ്യ സാധ്യത അവസാന നിമിഷം വരെ നീണ്ടെങ്കിലും അന്തിമ മണിക്കൂറില്‍ ഇരുപാര്‍ട്ടികളും സഖ്യ നീക്കം അവസാനിപ്പിച്ചു. സീറ്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തന്നെയായിരുന്നു പാരയായത്.

ഇതോടെ വന്‍ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ബിജെപി. എന്നാല്‍ ബിജെപി സന്തോഷിക്കേണ്ടെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ മുന്നറിയിപ്പ്. ദില്ലിയില്‍ ഒരുവിധത്തിലും ബിജെപിക്ക് അധികാരത്തിലേറാന്‍ സാധിക്കില്ലെന്ന് കമല്‍ നാഥ് ആവര്‍ത്തിച്ചു. ബിജെപി അധികാരത്തില്‍ ഏറുന്നത് തടയാന്‍ അവസാന തന്ത്രം പയറ്റുമെന്നാണ് കമല്‍ നാഥ് വ്യക്തമാക്കുന്നത്. അത് ഇങ്ങനെയും

 നീണ്ട ചര്‍ച്ചകള്‍

നീണ്ട ചര്‍ച്ചകള്‍

ബിജെപിയെന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്തുകയെന്ന ഒറ്റലക്ഷ്യത്തിന് പുറത്താണ് ബദ്ധവൈരികളായ ആംആദ്മിയുമായി കോണ്‍ഗ്രസ് ദില്ലിയില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു സഖ്യത്തിന് കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചത്.

 എതിര്‍ത്ത് നേതാക്കള്‍

എതിര്‍ത്ത് നേതാക്കള്‍

എന്നാല്‍ സംസ്ഥാന ഘടകം തുടക്കം മുതല്‍ തന്നെ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിതും സഖ്യത്തിനെതിരെ രംഗത്തെത്തി. സഖ്യ ചര്‍ച്ച തുടങ്ങിയതോടെ സീറ്റ് വിഭജനവും കല്ലുകടിയായി.

 വഴി മുട്ടി ചര്‍ച്ച

വഴി മുട്ടി ചര്‍ച്ച

ദില്ലിയില്‍ മൂന്ന് സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട് . എന്നാല്‍ രണ്ട് സീറ്റ് മാത്രമേ നല്‍കുള്ളൂവെന്ന് എഎപി നിലപാടെടുത്തതോടെ സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടി.

 വീണ്ടും പാരയായി

വീണ്ടും പാരയായി

എന്നാല്‍ എഎപി-കോണ്‍ഗ്രസ് സഖ്യ തകര്‍ച്ച ബിജെപിക്ക് അനുകൂലമാകുമെന്ന പൊതുവികാരം ഉയര്‍ന്നതോടെ വീണ്ടും സഖ്യ സാധ്യത രാഹുല്‍ ഗാന്ധി പൊടിതട്ടിയെടുത്തു. എന്നാല്‍ അവസാന നിമിഷവും സീറ്റ് വിഭജനം തന്നെ പാരയായി.

 നാലും മൂന്നും

നാലും മൂന്നും

കോണ്‍ഗ്രസിന് മൂന്നും എഎപിക്ക് നാലും എന്ന നിലയിലായിരുന്നു അവസാന നിമിഷം വരെ ധാരണ ഉണ്ടയാിരുന്നത്. എന്നാല്‍ ദില്ലിക്ക് പുറമേ പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണമെന്ന് എഎപി വാശിപിടിച്ചു.

 മുതലെടുക്കാന്‍ ബിജെപി

മുതലെടുക്കാന്‍ ബിജെപി

ഇതോടെ എഎപിയുമായി ഒരിടത്തും സഖ്യവേണ്ടെന്ന് കോണ്‍ഗ്രസ് തിരുമാനിക്കുകയായിരുന്നു. എന്തായയാലും സഖ്യം തെറ്റി പിരിഞ്ഞത് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.എന്നാല്‍ ഏത് വിധേനയും ബിജെപി അധികാരത്തില്‍ വരുന്നത് തടയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

 ഒറ്റയ്ക്ക് നേടില്ല

ഒറ്റയ്ക്ക് നേടില്ല

ദില്ലിയില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ആവില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ ഇരുത്തില്ല, കമല്‍നാഥ് വ്യക്തമാക്കി.

പുതിയ ചര്‍ച്ച

പുതിയ ചര്‍ച്ച

തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമില്ലേങ്കിലും തിരഞ്ഞെുപ്പിന് ശേഷം സഖ്യമുണ്ടാകും, അങ്ങനെ ഉണ്ടായില്ലേങ്കില്‍ അത് തിരിച്ചടിയാകും കമല്‍ നാഥ് പറഞ്ഞു.കമല്‍ നാഥിന്‍റെ പ്രസ്താവന പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് ദില്ലിയില്‍ വഴിവെച്ചിരിക്കുന്നത്.

 ബിജെപിക്ക്

ബിജെപിക്ക്

നിലനില്‍ ഒറ്റ സീറ്റ് പോലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഇല്ല. നിയമസഭയില്‍ 67 സീറ്റുകളില്‍ എഎപിയും ബാക്കി മൂന്ന് സീറ്റുകളില്‍ ബിജെപിയുമാണ് ഭരിക്കുന്നത്. ലോക്സഭ സീറ്റ് മുഴുവന്‍ ബിജെപിയുടെ കൈയ്യിലാണ്.

ബിജെപി വിയര്‍ക്കും

ബിജെപി വിയര്‍ക്കും

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് ജയിച്ചെങ്കിലും 2014 ല്‍ കോണ്‍ഗ്രസിന് അടിതെറ്റി. ആകെയുള്ള ഏഴ് സീറ്റും ബിജെപി കീഴടക്കുകയായിരുന്നു.. ഇത്തവണയും അത് ആവര്‍ത്തിക്കാതിരിക്കാനായിരുന്നു സഖ്യ സാധ്യത തേടിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+