• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളി, സുകേഷ് നടിമാരെ വീഴ്ത്തിയത് ഇങ്ങനെ, ജയിലിലെത്തി നടിമാര്‍

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സിനിമാ ലോകം ഒന്നാകെ വലിയൊരു തട്ടിപ്പില്‍ അമ്പരന്ന് നില്‍ക്കുകയാണ്. സുകേഷ് ചന്ദ്രശേഖര്‍ എന്ന മലയാളിയുടെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡിലെ നടിമാരോട് പ്രത്യേക താല്‍പര്യം തന്നെ സുകേഷിനുണ്ടായിരുന്നുവെന്ന് ഇഡി പറയുന്നു.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മാത്രമല്ല പലരെയും ഇതേ പോലെ സമര്‍ഥമായി പറ്റിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നു സുകേഷ്. ഇതില്‍ കുറേയൊക്കെ പഠിച്ച കള്ളനായ സുകേഷ് വിജയിച്ചു എന്നാണ് ഇഡി വ്യക്തമാക്കുന്നത്. പലരെയും പല പേരുകളിലാണ് ഇയാള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇയാളെ ജയിലിലെത്തി കണ്ടവരുടെ കാര്യവും ഇഡിയെ അമ്പരപ്പിച്ചിരിക്കുകയാണ്.

1

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാണ് സുകേഷ് ബോളിവുഡ് നടിമാരുമായി ബന്ധം സ്ഥാപിച്ചത്. ആഭ്യന്തര മന്ത്രി എന്നോട് വ്യക്തിപരമായി നിങ്ങളെ നേരിട്ട് വിളിക്കാന്‍ ആവശ്യപ്പെട്ടതാണ്. നിങ്ങലെ ഈ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഫീസ് തന്നെ സംരക്ഷിക്കുമെന്നാണ് നടിമാരോട് സുകേഷ് പറഞ്ഞിരുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയായി ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. ജയിലിലായ പ്രമുഖ ബിസിനസുകാരന്റെ ഭാര്യ അദിതി സിംഗില്‍ നിന്ന് കോടികളാണ് ഇയാള്‍ തട്ടിയെടുത്തത്. അദിതി ഭര്‍ത്താവിനെ ജയിലില്‍ നിന്ന് പുറത്തിറക്കാനുള്ള സമ്മര്‍ദത്തിലായിരുന്നു. ഇതാണ് സുകേഷ് മുതലെടുത്തത്.

2

അദിതിയില്‍ നിന്ന് സുകേഷ് തട്ടിയെടുത്ത തുക കേട്ടാല്‍ അമ്പരന്ന് പോകും. ഇരുന്നൂറ് കോടിയാണ് ഇവരുടെ നിസ്സഹായത മുതലെടുത്ത് സുകേഷ് തട്ടിയെടുത്തത്. അതും തീഹാര്‍ ജയിലില്‍ ഇരുന്ന് കൊണ്ട് മാത്രം സ്വന്തമാക്കിയതാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം മെയ് വരെ സുകേഷ് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നു. ഒപ്പം ശബ്ദം മറ്റൊരാളുടേതിന് സമാനമായി കേള്‍ക്കുന്ന സോഫ്റ്റ് വെയറും ഇയാളുടെ കൈവശമുണ്ടായിരുന്നു. റാന്‍ബാക്‌സി ഉടമ ശിവീന്ദര്‍ സിംഗിന്റെ ഭാര്യയാണ് അദിതി. ഇവരെയാണ് സുകേഷ് വിളിച്ചത്. നിയമ സെക്രട്ടറിയായും ആഭ്യന്തര സെക്രട്ടറിയായിട്ടുമെല്ലാം സുകേഷ് ഇവരെ വിളിച്ചിരുന്നു. എല്ലാം അമിത് ഷാ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്.

3

2015 കോടിയാണ് ഭര്‍ത്താവിനെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ വേണ്ടി അദിതി സിംഗ് നല്‍കിയത്. ഒരു വോയ്‌സ് ക്ലിപ്പില്‍ അദിതി ഇയാളെ കാണണമെന്ന് പറയുന്നുണ്ട്. ഇത് ഇഡി പറഞ്ഞിട്ടായിരുന്നു. ഈ കോള്‍ ഇഡി റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. നിയമ സെക്രട്ടറി അനൂപ് കൂടിക്കാഴ്ച്ച എപ്പോള്‍ നടക്കുമെന്ന് പറയുമെന്നാണ് സുകേഷ് മറുപടി നല്‍കിയത്. നിങ്ങളെ ഞങ്ങള്‍ സഹായിക്കുമെന്നും, ഇങ്ങോട്ട് നിര്‍ദേശങ്ങളും ഉപദേശങ്ങളും വേണ്ടെന്നും സുകേഷ് പറയുന്നുണ്ട്. ആവശ്യം വന്നാല്‍ അങ്ങോട്ട് വിളിച്ചോളാമെന്നും പറഞ്ഞിരുന്നു. ഇതിന് അദിതി മാപ്പു ചോദിക്കുന്നുണ്ട്. ഈ വോയ്‌സ് ക്ലിപ്പ് പരിശോധിച്ചാണ് ഒടുവില്‍ സുകേഷ് കുടുങ്ങിയത്.

4

സുകേഷിന്റെ തട്ടിപ്പിന് പലരും ഇരയാവുമായിരുന്നു. ജാക്വിലിനും നോറ ഫത്തേഹിയുമാണ് നിര്‍ഭാഗ്യത്തിന് ഇയാളുടെ വലയില്‍ വീണത്. പല നടിമാര്‍ക്കും ഇയാള്‍ വിലകൂടിയ സമ്മാനങ്ങള്‍ അയച്ച് നല്‍കിയിരുന്നുവെന്ന് ഇഡി പറഞ്ഞു. തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് ഒരു കോടിയോളം രൂപ മാസം കൈക്കൂലിയായി സുകേഷ് നല്‍കിയിരുന്നു. ജയിലില്‍ അത്യാഢംബരങ്ങള്‍ ലഭിക്കുന്നതിനായിരുന്നു ഇത്. ആഢംബര വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും, അതിഥികളായി സ്ത്രീകള്‍ക്ക് കാണാന്‍ വരുന്നതിനും അനുവാദമുണ്ടായിരുന്നു. മോഡലിംഗ് മേഖലയിലെ പ്രമുഖര്‍ തന്നെ സുകേഷിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. ജാക്വിലിനും നോറയും ജയിലില്‍ വന്ന് സുകേഷിനെ കണ്ടിരുന്നു.

5

ബോളിവുഡിലെ വേറെയും നടിമാരും സുകേഷിനെ ജയിലില്‍ എത്തി കണ്ടിരുന്നു. പത്തോളം അഭിനേതാക്കള്‍ ജയിലില്‍ എത്തിയതായിട്ടാണ് സുകേഷ് പറയുന്നത്. ഇതിനെല്ലാം ജയില്‍ അധികൃതരാണ് സൗകര്യമൊരുക്കിയത്. വീഡിയോ കോള്‍ വഴി ജാക്വിലിനുമായി ബന്ധം സ്ഥാപിച്ചിരുന്നു സുകേഷ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് നടിയെ സുകേഷ് കണ്ടത്. ജയിലിലെ ഡസനോളം ഉദ്യോഗസ്ഥര്‍ ഇഡിയുടെ സംശയത്തിന്റെ നിഴലിലാണ്. ഇവര്‍ കോടികള്‍ അഴിമതി പണമായി സമ്പാദിച്ചുവെന്നാണ് വിവരം. ബോളിവുഡ് താരങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രിമാര്‍ക്കെതിരെയും കെട്ടുകഥകളാണ് സുകേഷ് പറഞ്ഞിരുന്നത്. 2015 മുതല്‍ ശ്രദ്ധ കപൂറിനെ അറിയാമെന്നാണ് ഇയാള്‍ പറഞ്ഞത്. എന്‍സിബി കേസില്‍ നിയമപരമായി ശ്രദ്ധയെ സഹായിച്ചെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.

6

അതേസമയം സുകേഷിന്റെ വാദങ്ങള്‍ എല്ലാം കള്ളമാണെന്ന് ഇഡി പറയുന്നു. ശ്രദ്ധയ്‌ക്കെതിരെ യാതൊരു നടപടിയും എന്‍സിബി എടുത്തിരുന്നില്ല. ചോദ്യം ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്തത്. ഹര്‍മാന്‍ ബവേജ തന്റെ പഴയകാല സുഹൃത്താണെന്നും, കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന അടുത്ത പടം ഹര്‍മാനുമൊത്ത് താന്‍ നിര്‍മിക്കുന്നുണ്ടെന്നും സുകേഷ് പറഞ്ഞിട്ടുണ്ട്. ക്യാപ്റ്റന്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നും ഇയാള്‍ പറഞ്ഞു. ഹര്‍മാന്റെ നമ്പര്‍ പോലും സുകേഷിന്റെ കൈവശമില്ല. പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്നും തെളിഞ്ഞു. ശില്‍പ്പ ഷെട്ടി സുഹൃത്താണെന്നും, താനാണ് ഭര്‍ത്താവ് രാജ് കുന്ദ്രയെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചത് താനാണെന്നും സുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഇതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

7

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് മുഖ്യമന്ത്രിമാരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചെന്നും അവരോട് സംസാരിച്ചെന്നും സുകേഷ് അവകാശപ്പെട്ടിരുന്നു. ഇതും കള്ളമാണെന്ന് ഇഡി കണ്ടെത്തി. അതേസമയം ജയില്‍ അധികൃതര്‍ തന്റെ ഭാര്യയെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്ന് സുകേഷ് കുറ്റപ്പെടുത്തിയിട്ടുണ്ട്. കടുത്ത മാനസിക പീഡനവും വിവേചനവും ജയിലില്‍ നേരിട്ടിട്ടുണ്ടെന്നും സുകേഷ് ജയില്‍ അധികൃതര്‍ അയച്ച കത്തില്‍ പറയുന്നു. ജയിലില്‍ ഫ്രിഡ്ജും, സോഫയും ടിവിയുമെല്ലാം സുകേഷിന് ലഭിച്ചിരുന്നു. ജയിലില്‍ ചിക്കന്‍ പാര്‍ട്ടിയും സുകേഷ് നടത്തിയിരുന്നു. പല പേരുകളിലായി ബോളിവുഡ് നടിമാര്‍ക്ക് സുകേഷ് സമ്മാനങ്ങള്‍ അയച്ചിരുന്നു. ബോളിവുഡ് താരങ്ങളുടെ ഗ്ലാമറായിരുന്നു ഇയാളെ ആകര്‍ഷിച്ചത്. എന്നാല്‍ ഈ ഗിഫ്റ്റുകളൊന്നും എ ലിസ്റ്റിലുള്ള നടിമാരൊന്നും പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതുകൊണ്ടാണ് വലയില്‍ വീഴാതിരുന്നത്.

cmsvideo
  കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

  ഉത്തര കൊറിയയില്‍ ചിരി നിരോധിച്ചു, ഷോപ്പിംഗ് പാടില്ല, മദ്യപാനവും നടക്കില്ല, കിമ്മിന്റെ പ്രഖ്യാപനംഉത്തര കൊറിയയില്‍ ചിരി നിരോധിച്ചു, ഷോപ്പിംഗ് പാടില്ല, മദ്യപാനവും നടക്കില്ല, കിമ്മിന്റെ പ്രഖ്യാപനം

  English summary
  conman sukesh chandrasekhar impersonated as amit shah's ofiice staff, he trapped actresses in fake id
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion