• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തല്‍, സുകേഷ് തട്ടിപ്പുകള്‍ നടത്തിയത് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: സുകേഷ് ചന്ദ്രശേഖരറിന്റെ 200 കോടിയുടെ തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. റാന്‍ബാക്‌സി ഉടമ ശിവീന്ദര്‍ സിംഗിനെ ജാമ്യത്തില്‍ ഇറക്കി കൊടുക്കാമെന്ന് പറഞ്ഞാണ് ഇത്രയും തുക സുകേഷ് അദ്ദേഹത്തിന്റെ ഭാര്യ അദിതി സിംഗില്‍ നിന്ന് തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ചാണ് നടിമാരായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും നോറ ഫത്തേഹിക്കും ഇയാള്‍ ആഢംബര വസ്തുക്കള്‍ വാങ്ങി നല്‍കിയിരുന്നത്. സുകേഷും അദിതിയുടെ സഹോദരി അരുന്ധതി ഖന്നയും തമ്മില്‍ ചാറ്റുകള്‍ നടന്നിരുന്നു. പ്രധാനമന്ത്രി ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ അഭിനവാണ് താനെന്നാണ് സുകേഷ് പരിചയപ്പെടുത്തിയതെന്ന് അരുന്ധതി ഖന്ന പറഞ്ഞു.

വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

ആദായനികുതി വകുപ്പും, ഐബിയും നിയമ മന്ത്രാലയവും തന്റെ കീഴിലാണെന്ന് സുകേഷ് അരുന്ധതിയോട് പറഞ്ഞിരുന്നു. ചില പ്രത്യേക കുടുംബങ്ങളെ സഹായിക്കാനും അവരുടെ കാര്യങ്ങള്‍ നോക്കാനുമായി താന്‍ പ്രധാനമന്ത്രി ഓഫീസില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടേഷനിലാണെന്നും സുകേഷ് ഇവരോട് അവകാശപ്പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇതെല്ലാം വിശ്വസിക്കാന്‍ കാരണമായതും ഇത്തരം അവകാശവാദങ്ങള്‍ കൊണ്ടാണ്. മൊബൈലിലെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശബ്ദം മാറ്റിയായിരുന്നു ഇയാള്‍ അരുന്ധതിയെയും അദിതിയെയും ബന്ധപ്പെട്ടിരുന്നത്. അതേസമയം അരുന്ധതി പറഞ്ഞ കാര്യങ്ങള്‍ സുകേഷ് സമ്മതിച്ചു. താന്‍ അഭിനവ് എന്ന പേരിലാണ് ഇവരെ ബന്ധപ്പെട്ടതെന്നും സുകേഷ് പറഞ്ഞു.

അദിതിക്ക് പല തവണ ശബ്ദം മാറ്റി കോള്‍ ചെയ്തിരുന്നു സുകേഷ് എന്നും കണ്ടെത്തിയിട്ടുണ്ട്. പല തരത്തിലുള്ള ശബ്ദമായിരുന്നതിനാല്‍ വിവിധ ഉദ്യോഗസ്ഥരാണ് വിളിക്കുന്നതെന്നാണ് ഇവര്‍ കരുതിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരായിട്ടാണ് പലപ്പോഴും വിളിച്ചിരുന്നത്. ഭര്‍ത്താവിന് ജാമ്യമെടുക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അദിതി. ഇത് മുതലെടുത്താണ് സുകേഷ് തട്ടിപ്പിരയാക്കിയത്. ജയിലില്‍ ഇരുന്ന് കൊണ്ടാണ് ഈ തട്ടിപ്പെല്ലാം സുകേഷ് നടത്തിയത്. സുകേഷ് എന്ന അഭിനവുമായി അദിതി സംസാരിക്കുമ്പോള്‍ അതേ റൂമില്‍ അരുന്ധതിയും ഉണ്ടായിരുന്നു. അങ്ങനെയാണ് അവരും സുകേഷുമായി സംസാരിച്ചത്.

ഫോണ്‍ സ്പീക്കറിലിട്ട് സംസാരിക്കാനാണ് സുകേഷ് ആവശ്യപ്പെട്ടിരുന്നത്. കൊവിഡ് പോലൊരു പ്രതിസന്ധി ഘട്ടത്തില്‍ ഇത്രയും വലിയ തുക നല്‍കുന്നതിനെ കുറിച്ച് തന്റെ കുടുംബം ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങളെ മുഴുവന്‍ ബോധ്യപ്പെടുത്താനാണ് സുകേഷ് ശ്രമിച്ചത്. മദ്യപിച്ച് കാറോടിച്ച കേസ് അരുന്ധതിയുടെ മകനെതിരെയുണ്ട്. അതിലുള്ള സഹായം തന്നോട് അവര്‍ ചോദിച്ചിരുന്നുവെന്ന് സുകേഷ് ഇഡിയോട് പറഞ്ഞിരുന്നു. ഇവരുടെ മറ്റ് കേസുകളിലും തന്നോട് സഹായിക്കാന്‍ പറഞ്ഞിരുന്നതായി സുകേഷ് പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങളെ അരുന്ധതി തള്ളി. അരുന്ധതി തന്നെ സഹോദരനെ പോലെയാണ് കണ്ടത്. ഒരിക്കലും ഭീഷണിയോ തട്ടിപ്പുകളോ ഒന്നും ഫോണ്‍ വിളിയില്‍ ഇല്ലായിരുന്നുവെന്ന് സുകേഷ് പറഞ്ഞു.

സുകേഷിന്റെ വാദങ്ങളെ മുഴുവന്‍ അരുന്ധതി തള്ളി. തന്റെ സഹോദരിയോട് എത്രയും പെട്ടെന്ന് പണം നല്‍കണമെന്ന് പറയാന്‍ തന്നോട് നിര്‍ബന്ധിച്ചു. പണം നല്‍കുന്നതില്‍ വീഴ്ച്ച സംഭവിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. റെയ്ഡുകളും സര്‍ക്കാര്‍ നടപടികളും പിന്നാലെ വരുമെന്നും സുകേഷ് ഞങ്ങളോട് പറഞ്ഞുവെന്ന് അരുന്ധതി പറഞ്ഞു. അതേസമയം സുകേഷിന്റെ പ്ലാനുകള്‍ക്കെല്ലാം മാസ്റ്റര്‍ മൈന്‍ഡ് ഭാര്യയും നടിയുമായ ലീന മരിയ പോളാണെന്ന് ഇഡി പറഞ്ഞു. തെളിവുകളുമായി വന്നിട്ടും എല്ലാ വാദങ്ങളും ഇവര്‍ തള്ളുകയാണ് ചെയ്തത്. എല്ലാ തെളിവുകളും ഇവര്‍ നശിപ്പിച്ച് കളഞ്ഞതായി ഇഡി വ്യക്തമാക്കി. സുകേഷിന്റെ അറസ്റ്റിന് പിന്നാലെയാണ് ഇത് സംഭവിച്ചതെന്നും അവര്‍ വ്യക്തമാക്കി.

സുകേഷിനെ പിങ്കി ഇറാനി എന്ന വ്യക്തിയാണ് ജാക്വിലിനെ പരിചയപ്പെടുത്തിയത്. ജാക്വിലിന് വേണ്ട ആഢംബര സമ്മാനങ്ങള്‍ പിങ്കിയാണ് തിരഞ്ഞെടുത്തിരുന്നത്. ഇതിന്റെ പണം സുകേഷ് നല്‍കും. തുടര്‍ന്ന് ഈ ഗിഫ്റ്റ് ജാക്വിലിന് ഇവര്‍ എത്തിച്ച് നല്‍കുകയാണ് ചെയ്യുക. പിങ്കി ഇപ്പോള്‍ ഇഡിയുടെ കസ്റ്റഡിയിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം തനിക്ക് സുകേഷ് കാര്‍ നല്‍കിയിട്ടില്ലെന്ന് നോറ പറയുന്നു. സുകേഷിന്റെ ഭാര്യ ലീന മരിയ പോളാണ് ഈ കാര്‍ നല്‍കിയത്. ചെന്നൈയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇത് തന്നത്. സുകേഷ് ആരാണെന്ന് തനിക്ക് അറിയില്ല. ആ പരിപാടിക്ക് മുമ്പ് സുകേഷുമായി സംസാരിച്ചിട്ടില്ല. ആ ചടങ്ങില്‍ വെച്ച് തനിക്ക് കാര്‍ നല്‍കുന്ന കാര്യം അറിയിച്ചിരുന്നു.ഒപ്പം ഐഫോണും ഗുച്ചി ബോക്‌സും അവര്‍ നല്‍കിയതായും നോറ ഫത്തേഹി പറഞ്ഞു.

തൃണമൂലിനെ പൂട്ടാന്‍ മേഘാലയയില്‍ പുതു നീക്കം, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്, ബിജെപിക്കൊപ്പംതൃണമൂലിനെ പൂട്ടാന്‍ മേഘാലയയില്‍ പുതു നീക്കം, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്, ബിജെപിക്കൊപ്പം

English summary
conman sukesh chandrasekhar impersonated as pmo official and extorted 200 cr from aditi singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X