Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കണം:അറ്റോണി ജനറലിന് കത്തയച്ച് മലയാളി അഭിഭാഷകൻ

ഡൽഹി: സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പട്ട് മലയാളി അഭിഭാഷകൻ. സു്പീം കോടതി അഭിഭാഷകൻ കൂടിയായ സുഭാഷ് തീക്കാടനാണ് അറ്റോണി ജനറലിന് കത്തയച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം സുപ്രീം കോടതിക്ക് നൽകിയിട്ടുള്ള നിയമസാധുതയെയും അധികാരങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവനയെന്ന് കത്തിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

'ഉപരാഷ്ട്രപതിയെ പോലെ ഏറ്റവും ഉയർന്ന പദത്തിലിരിക്കുന്ന ഒരു വ്യക്തിയിൽ നിന്നും വരുന്ന ഇത്തരം പ്രസ്താവനകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. സുപ്രീം കോടതിയുടെ അന്തസ്സിനെയും അധികാരത്തെയും വിശ്വാസ്യതയേയും ദുർബലപ്പെടുത്തും. നടപടിയെടുക്കാതിരുന്നാൽ സുപ്രീം കോടതിക്കെതിരെ ഇത്തരം പരാമർശങ്ങൾ ആർക്കും നടത്താമെന്ന സാഹചര്യം ഉണ്ടാകും. അതുവഴി ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമവാഴ്ചയുടെയും അധികാര വിഭജനത്തിന്റെയും അടിസ്ഥാന തത്വങ്ങളേയും ഗുരുതരമായി ബാധിക്കും', കത്തിൽ ചൂണ്ടിക്കാട്ടി.

dhankar2-1

തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ തടഞ്ഞുവെച്ചതിനെതിരായ കേസുകളിൽ സുപ്രീംകോടതി ഇടപെടുകയും സുപ്രധാന വിധി പ്രഖ്യാപിക്കുകയും ചെയ്തതിലായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം. 'എന്ത് അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയോട് നിർദേശിക്കാൻ സാധിക്കുക? ഭരണഘടന പ്രകാരം നിങ്ങൾക്ക് ഉള്ള ഒരേയൊരു അവകാശം ആർട്ടിക്കിൾ 145(3) പ്രകാരം ഭരണഘടനയെ വ്യാഖ്യാനിക്കുക എന്നത് മാത്രമാണ്. അത് തന്നെ അഞ്ചോ അതിൽ അധികമോ അഭിഭാഷകർ ആയിരിക്കണം. ഭരണഘടന സംവിധാനങ്ങൾക്കെതിരായ ന്യൂക്ലിയർ മിസൈൽ ആയി മാറിയിരിക്കുകയാണ് ആർട്ടിക്കിൾ 145 (3)', എന്നായിരുന്നു ധൻകറിന്റെ വാക്കുകൾ.

'പ്രസിഡന്റിനോട് നേരിട്ട് നിർദേശിക്കുന്ന വിധി ഉണ്ടായിരിക്കുകയാണ്. എങ്ങോട്ടാണ് നമ്മൾ പോകുന്നത്. എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്? ജനാധിപത്യത്തിന് വേണ്ടി നമ്മൾ ഒരിക്കലും വിലപേശിയിട്ടില്ല. സമയബന്ധിതമായി തീരുമാനമെടുക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടും. നടപടിയുണ്ടായില്ലെങ്കിൽ അത് നിയമമായി മാറും. നമ്മുക്ക് ഇപ്പോൾ നിയമങ്ങൾ നിർമ്മിക്കുകയും നടപ്പാക്കുകയും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും ചെയ്യുന്ന അഭിഭാഷകരുണ്ട്. ഇതൊന്നും അവരെ ബാധിക്കില്ല, കാരണം അവർക്ക് ഈ നാട്ടിലെ നിയമം ബാധകമല്ല', ധൻകർ പറഞ്ഞു.

അതേസമയം ധൻകർ മാത്രമല്ല, ബി ജെ പി എം പി നിഷികാന്ത് ദുബെയ്ക്കെതിരേയും കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി എജിക്ക് കത്ത് ലഭിച്ചിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകൻ അനസ് തൻവീറാണ് കത്തയച്ചത്. ബി ജെ പി എംപിയുടെ പരസ്യ പരാമർശം അങ്ങേയറ്റം അപമാനകരവും അപകടകരവും പ്രകോപനപരവുമാണെന്നാണ് തൻവീൻ കത്തിൽ ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നതാണ് പരാമർശമെന്നും അതിനാൽ നടപടി സ്വീകരിക്കണമെന്നും കത്തിൽ പറഞ്ഞു. എന്നാൽ വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

വിവാദ പരാമർശത്തിൽ ദുബെയെ ബി ജെ പി തള്ളിപ്പറഞ്ഞെങ്കിലും വിവാദം ഇതുവരേയും കെട്ടടങ്ങിയിട്ടില്ല. ബി ജെ പി അവർക്ക് വേണ്ട കാര്യങ്ങൾ പറയിപ്പിച്ചതിന് ശേഷം പിന്നീട് വിശദീകരണം നൽകുന്നത് ഡാമേജ് കൺട്രോൺ മാത്രമാണെന്നാണ് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സുപ്രീം കോടതി വിഷയം കത്തി നിൽക്കുമ്പോഴും തന്റെ വിവാദ പരാമർശങ്ങൾ ദുബെ തുടരുകയാണ്. കഴിഞ്ഞ ദിവസം മുൻ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ എസ് വൈ ഖുറേഷിക്കെതിരെ അദ്ദേഹം വിമർശനം ഉയർത്തി. ഖുറേഷി തിരഞ്ഞെടുപ്പ് കമ്മീഷ്ണറായിരുന്നില്ല മുസ്ലീം കമ്മീഷ്ണറായിരുന്നുവെന്നാണ് ദുബെ പറഞ്ഞത്. വഖഫ് നിയമഭേദഗതിക്കെതിരെ ഖുറേഷി നടത്തിയ പ്രതികരണമാണ് ദുബെയെ ചൊടിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+