കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ വിവാദ ഓര്‍ഡിനന്‍സിന് കൂച്ചുവിലങ്ങ്! മാധ്യമ സ്വാതന്ത്ര്യത്തിനെതിര്, കോടതിയില്‍ ഹര്‍ജി

വിവാദ ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം

Google Oneindia Malayalam News

ജയ്പൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്നുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ വിവാദ ഓര്‍ഡിനന്‍സിന് ചോദ്യം ചെയ്ത് ഹര്‍ജി. രാജസ്ഥാന്‍ ഹൈക്കോടതിയിലാണ് ഓര്‍ഡിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

പാര്‍ട്ടിയില്‍ ചേരാന്‍ ഒരുകോടി! പട്ടേല്‍ നേതാവിന്‍റെ വെളിപ്പെടുത്തലില്‍ നാണം കെട്ട് ബിജെപിപാര്‍ട്ടിയില്‍ ചേരാന്‍ ഒരുകോടി! പട്ടേല്‍ നേതാവിന്‍റെ വെളിപ്പെടുത്തലില്‍ നാണം കെട്ട് ബിജെപി

ഓര്‍ഡിനന്‍സ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഏകപക്ഷീയവും വ‍ഞ്ചനാ പരവുമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് ഹര്‍ജി. നിയമഭേദഗതി വരുത്തിയ രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് സമത്വത്തിനും നീതിയുക്തമായിഅന്വേഷണം നടത്തുന്നതിനും എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 1973ലെ ക്രിമിനല്‍ ഭേദഗതി ചട്ടം ഭേദഗതി ചെയ്ത് സെപ്തംബര്‍ ഏഴിനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ വിവാദ ഓര്‍ഡ‍ിനന്‍സ് പുറപ്പെടുവിച്ചിട്ടുള്ളത്. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് ഒപ്പുവച്ച ഓര്‍ഡിനന്‍സ് തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

 ഓര്‍ഡ‍ിനന്‍സ് മാധ്യമ സ്വാതന്ത്ര്യത്തിനെതിര്!

ഓര്‍ഡ‍ിനന്‍സ് മാധ്യമ സ്വാതന്ത്ര്യത്തിനെതിര്!

ഓര്‍ഡിനന്‍സ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഏകപക്ഷീയവും വ‍ഞ്ചനാ പരവുമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് ഹര്‍ജി. നിയമഭേദഗതി വരുത്തിയ രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് സമത്വത്തിനും നീതിയുക്തമായിഅന്വേഷണം നടത്തുന്നതിനും എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

 മാധ്യമങ്ങള്‍ക്ക് തിരിച്ചടി

മാധ്യമങ്ങള്‍ക്ക് തിരിച്ചടി


സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ അഴിമതിക്കേസില്‍ കുറ്റാരോപിതരായവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കില്ല. അഴിമതി ആരോപണത്തില്‍പ്പെട്ടവരുടെ പദവിയോ, കുടുംബത്തെ സംബന്ധിച്ച വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഓര്‍ഡിനന്‍സ് മാധ്യമങ്ങളെ വിലക്കുന്നു. ഇത് ലംഘിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഓര്‍ഡിനന്‍സില്‍ പരാമര്‍ശിക്കുന്നു.

ഓര്‍ഡിനന്‍സ് എങ്ങനെ ബാധിക്കും

ഓര്‍ഡിനന്‍സ് എങ്ങനെ ബാധിക്കും

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ന്യായാധിപര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള സ്വകാര്യ അന്യായങ്ങളില്‍ അന്വേഷണം നടത്തുന്നതിന് അധികാരികളില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ മുന്‍ കൂറായി അനുമതി വാങ്ങിയിരിക്കണമെന്നാണ് ഓര്‍ഡിനന്‍സിലെ ഒരു ചട്ടം. ഔദ്യോഗിക ചുമതലയിലിരിക്കെ ഉയരുന്ന അഴിമതി ആരോപങ്ങള്‍ക്കാണ് ഇത് ബാധകം. ആരോപണങ്ങള്‍ക്ക് ഉയരുന്നവര്‍ക്ക് ആറ് മാസത്തെ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പുതിയ ഓര്‍ഡിനന്‍സെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം.

ആറ് മാസത്തെ സമയം

ആറ് മാസത്തെ സമയം

അഴിമതിക്കേസുകളില്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനം കൈക്കൊള്ളാത്ത പക്ഷം അനുമതി ലഭിച്ചതായി കണക്കാക്കി അന്വേഷണവുമായി മുന്നോട്ടുപോകാം. ആറ് മാസത്തിനുള്ളില്‍ ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കണമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.

 പോലീസിനും കൂച്ചുവിലങ്ങ്

പോലീസിനും കൂച്ചുവിലങ്ങ്


അഴിമതിയുമായി ബന്ധപ്പെട്ട പരാതി ലഭിക്കുന്ന സാഹചര്യത്തില്‍ കേസില്‍ അന്വേഷണം നടത്തുന്നതിന് പോലീസും സര്‍ക്കാര്‍ അനുമതി തേടിയിരിക്കണമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. അഴിമതി സംബന്ധിച്ച പരാതിയുമായി പരാതിക്കാരന് കോടതിയെ സമീപിക്കാമെങ്കിലും കേസ് പരിഗണിക്കുന്നത് സംബന്ധിച്ച നടപടി സര്‍ക്കാരിന്‍റെ അനുമതിയെ ആശ്രയിച്ചിരിക്കും.

ഓര്‍ഡിനന്‍സ് നിയമവിരുദ്ധം

ഓര്‍ഡിനന്‍സ് നിയമവിരുദ്ധം

രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നിയമവിദഗ്ദര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് അങ്ങേയറ്റം അനൗചിത്യമുള്ളതാണെന്നും റദ്ദാക്കേണ്ടതാണെന്നും ഭരണഘടനാ വിദഗ്ദന്‍ ശാന്തിഭൂഷണ്‍ അഭിപ്രായപ്പെട്ടു. ഓര്‍ഡിനന്‍സിന്‍റെ ഭരണഘടനാ സാധുത സംബന്ധിച്ച് മുന്‍ അറ്റോര്‍ണി ജനറള്‍ സോളി സൊറാബ്ജി സംശയം പ്രകടിപ്പിച്ചിരുന്നു. മാധ്യങ്ങള്‍ക്ക് ഓര്‍ഡിനന്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നിലവിലുള്ള കോടതി വിധികള്‍ക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട ലോ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ പി ഷാ അഭിപ്രായ സ്വാതന്ത്യം നിഷേധിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Rajasthan's controversial order shielding ministers, lawmakers and government officials from investigations into complaints against them without sanction has been challenged in the High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X