കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസുകാരിക്കൊപ്പം ഡാന്‍സ് കളിച്ചു: ഷാരൂഖ് വിവാദത്തില്‍

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: പൊതു പരിപാടിയില്‍ ക്ഷണിക്കപ്പെട്ടാല്‍ പരിപാടിയ്ക്ക് കൊഴുപ്പുകൂട്ടാന്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് നൃത്തം ചെയ്യുന്നത് ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിന്റെ രീതിയാണ്. മലയാളക്കരയിലായാലും തമിഴകത്തായാലും പുരസ്‌കാരദാനച്ചടങ്ങിലെത്തുന്ന ഷാരൂഖ് നൃത്തം ചെയ്യാറുണ്ട്. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങുപോലെയല്ലല്ലോ പൊലീസ് വാര്‍ഷികാഘോഷം.

പൊലീസ് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക പരിപാടിയില്‍ യൂണിഫോമിലുള്ള പൊലീസുകാരിയ്‌ക്കൊപ്പം നൃത്തം ചെയ്ത ഷാരൂഖ് വിവാദത്തിലായിരിക്കുകയാണിപ്പോള്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ഷാരൂഖ് പൊലീസുകാരിയ്‌ക്കൊപ്പം നൃത്തം ചെയ്തത്.

shah-rukh-dance-with-police

നേതാജി ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ ശനിയാഴ്ചയായിരുന്നു പരിപാടി. സബ് ഇന്‍സ്‌പെക്ടര്‍ സാംബ ഹല്‍ദാറിനൊപ്പമാണ് ബാംഗാളിന്റെ ബ്രാന്റ് അംബാസിഡര്‍ക്കൂടെയായ ഷാരൂഖ് നൃത്തമാടിയത്. സംഭവം ഇതോടെ വിവാദമായി.

പൊലീസ് ഉദ്യോഗസ്ഥ ഒദ്യോഗിക യൂണിഫോമില്‍ നൃത്തം ചെയ്തത് യൂണിഫോമിന്റെ മഹനീയത നഷ്ടപ്പെടുത്തിയെന്ന് മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിരുപാം സോം പറഞ്ഞു. മേല്‍ ഉദ്യോഗസ്ഥര്‍ ഇതിന് എങ്ങനെ അനുവദിച്ചെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ഒദ്യോഗിക വേഷത്തില്‍ നൃത്തം ചെയ്യാന്‍ പൊലീസ് നിയമം അനുവദിക്കുന്നില്ലെന്ന് മുന്‍ ഐ പി എസ് ഓഫീസര്‍ സമീര്‍ ഗംഗധ്യാപ്യായ വ്യക്തമാക്കി. ഭരണഘടനയെ അപമാനിക്കാന്‍ കൂട്ടുനിന്നെന്ന് പറഞ്ഞ് മമത ബാനര്‍ജിയ്‌ക്കെതിരെ കൊല്‍ക്കത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷനും രംഗത്ത് വന്നിട്ടുണ്ട്.

English summary
Controversy erupts over Shahrukh Khan dancing with woman cop in uniform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X