സെയ്ഫിന്റേയും കരീനയുടേയും കുഞ്ഞിന്റെ പേര് മതത്തിനെതിരോ ? തെറിവിളിയുമായി ഹിന്ദു തീവ്രവാദികള്‍
സെയ്ഫ് - കരീന ദമ്പതികളുടെ കുഞ്ഞിന് ഹിന്ദുക്കളെ കൂട്ടക്കൊലചെയ്ത പുരാതന മുസ്ലീം രാജാവിന്റെ പേരിട്ടു എന്നാരോപിച്ചു വിവാദം.
മുംബൈ: സൈഫ് അലിഖാനും കരീന കപൂറിനും ഒരു കുഞ്ഞു പിറന്നതാണ് ബോളിവുഡിലെ ഏറ്റവും പുതിയ വാര്‍ത്ത. താര ദമ്പതികള്‍ക്ക് ആണ് കുഞ്ഞു പിറന്ന വാര്‍ത്ത സംവിധായകന് കരണ്‍ ജോഹറാണു ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
മുംബൈ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ നിന്നുള്ള കരീനയുടേയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോള്‍ ചിലരുടെ ചിന്ത വേറെ വഴിക്കാണു പോകുന്നത്. കുഞ്ഞിന്റെ പേരാണ് അവരുടെ പ്രശ്നം.
തൈമൂര്‍ അലിഖാന് പട്ടൗഡി എന്നാണു താരദമ്പതികള്‍ കുഞ്ഞിനു പേരു നല്‍കിയിരിക്കുന്നത്. 14ാം നൂറ്റാണ്ടിലെ കുപ്രസിദ്ധനായ മുസ്ലീം ഭരണാധികാരിയുടെ പേരാണിതെന്ന ആരോപണവുമായി തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്തെത്തിക്കഴിഞ്ഞു.
ഇന്ത്യയിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മദ്ധ്യേഷ്യന്‍ ഭരണാധികാരി തിമൂര്‍ ബിന്‍ തരേഘായ് ബര്‍ലാസിന്റെ പേര് കുഞ്ഞിനു നല്‍കിയത് അഹങ്കാരമാണെന്നും ഇതിലൂടെ തിമൂറിന്റെ നടപടികള്‍ ശരിവയ്ക്കുകയാണ് സെയഫ് കരീന ദമ്പതികള്‍ ചെയ്തിരിക്കുന്നതെന്നുമാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ തരേഖ് ഫത്തായ് ആണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയിലെ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും എല്ലുകള്‍കൊണ്ടു പിരമിഡ് പണിത തിമൂറിന്റെ പേര് കുഞ്ഞിനു നല്‍കിയത് പൊറുക്കാനാകില്ലെന്നും ഫത്തായ് പറയുന്നു.
|
ഒരു ജിഹാദി ജനിച്ചുവെന്നാണു ട്വിറ്ററിലൂടെയുള്ള ചിലരുടെ പരാമര്‍ശം. ഭീകരവാദിക്കു ചേര്‍ന്ന പേരാണിതെന്നും ചിലര്‍ പറയുന്നു. കരീന കപ്പൂറിന് മുത്തലാഖ് ആശംസിച്ച് അശ്ലീല കമന്റുകള്‍ ഇടുന്നവരുമുണ്ട്.
|
കുഞ്ഞിനു തിമൂര്‍ എന്ന പേരു നല്കുന്നതിനേക്കാള് ഭേദം കുഞ്ഞ് കാന്‍സര്‍ വന്നു മരിച്ചുപോകുന്നതാണെന്നാണു ചില മത ഭ്രാന്തന്മാരുടെ അഭിപ്രായം. ഗര്ഭാവസ്ഥയിലായിരിക്കേ കരീന കപൂര്‍ സീക്ക വൈറസ് ബാധിച്ചു മരിക്കുന്നതായിരുന്നു നല്ലതെന്നും മത തിമിരം ബാധിച്ച ചിലര്‍ ട്വിറ്ററില്‍ കുറിക്കുന്നു.

കുഞ്ഞിന്റെ പേരിനെപ്പോലും വര്‍ഗ്ഗീയമായി കാണുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ത്തന്നെ പ്രതിഷേധം ശക്തമാണ്. കുഞ്ഞിനു പേരിടാനുള്ള അവകാശത്തെപ്പോലും സംഘപരിവാര്‍ ചോദ്യം ചെയ്യുന്നുവെന്നും നവജാത ശിശുവിനു മരണം ആശംസിക്കാന്‍ സംഘപരിവാരത്തിനു മാത്രമേ കഴിയൂ എന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആരോപണം.
|
കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഒമര്‍ അബ്ദുള്ള സെയ്ഫിനേയും കരീനയേയും അനുകൂലിച്ചു രംഗത്തെത്തി. കുഞ്ഞിന്റെ പേരു തീരുമാനിക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കാണെന്നും മറ്റുള്ളവര്‍ക്ക് അതില്‍ എന്താണു കാര്യമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

14ാം നൂറ്റാണ്ടില്‍ ഹിന്ദുകുഷ് മുറിച്ചു കടന്നു ദില്ലി ആക്രമിച്ച രാജാവായിരുന്നു തിമൂര്‍. ആക്രമണം നടത്തുന്നതിനോടൊപ്പം അവിടമാകെ കൊള്ളയടിക്കുകയും ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയുമായിരുന്നു തിമൂറിന്റെ രീതി എന്നു ചരിത്രകാരന്മാര് പറയുന്നു. തിമൂര്‍ മികച്ച യുദ്ധ തന്ത്രജ്ഞനും യോദ്ധാവുമായിരുന്നു എന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുമുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications