വീണ്ടും ഇരുട്ടടി; പാചകവാതക വില വര്‍ദ്ധിപ്പിച്ചു, ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 25 രൂപ
ദില്ലി: കൊവിഡ് കാലത്തെ ദുരിതത്തിനിടെയിലും രാജ്യത്തെ ജനങ്ങളെ പൊറുതിമുട്ടിച്ച് പാചക വാക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ന് ഒരു സിലിണ്ടറിന്റെ വില 25 രൂപ വര്‍ദ്ധിപ്പിച്ച് 866.50 രൂപയായി. കഴിഞ്ഞ മാസങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം, വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിട്ടുണ്ട്. നാല് രൂപയാണ് കുറച്ചത്.

ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം
പുതിയ നിരക്ക് പ്രാകാരം 1619 രൂപയാണ് ഒരു വാണിജ്യ സിലിണ്ടറിന്റെ വില. ഈ മാസം രണ്ടിന് വാണിജ്യ സിലിണ്ടറിന്റെ വില 73.50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷം മാത്രം വാണിജ്യ സിലിണ്ടറിന് 303 രൂപയായിരുന്നു വര്‍ദ്ധിപ്പിച്ചത്. കൊവിഡ് കാലത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടെ പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നേപത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം വില വര്‍ദ്ധനവിനെതിരെ രംഗത്തെത്തിയിരുന്നു.
ഓണാഘോഷങ്ങളുടെ തിരക്കുകളിലേക്ക് കടക്കുന്ന മലയാളികള്‍ക്ക് പാചക വാതക വില വര്‍ദ്ധന കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച ഞെരുക്കത്തില്‍ നിന്നും സാധാരണ ജനത ഇനിയും കരകയറിയിട്ടില്ല. അതിനിടെയാണ് വീണ്ടും പാചകവാതക വില വര്‍ദ്ധനവ്. കൂടാതെ ഇന്ധനവില വര്‍ദ്ധന 100 കടന്നതും ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രയാസമാണ് സൃഷ്ടിച്ചത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 31 ദിവസമായി പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. മേയ് 4ന് ശേഷമാണ് ഇത്രയും അധിക നാള്‍ വിലയി്ല്‍ മാറ്റമില്ലാതെ തുടരുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങളിലെത്തിക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറാകാത്തതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളില്‍ എല്ലാം പെട്രോള്‍ ഡീസല്‍ വില സര്‍വ്വ കാല റെക്കോര്‍ഡിലാണ്.












Click it and Unblock the Notifications