ഹെലികോപ്റ്റര്‍ അപകടം; 80 ശതമാനം പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: ഊട്ടി കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് സംഭവത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 80 ശതമാനം പൊള്ളലേറ്റ മൂന്ന് പേരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. 80 ശതമാനം പൊള്ളലേറ്റതിനാല്‍ ഇവരാരൊക്കെയാണെന്ന് ഇതുവര വ്യക്തമായിട്ടില്ല. നാല് മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് ലഭിച്ചിരുന്നത്. അവ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. ആദ്യമെത്തിയത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീടാണ് ഇന്ത്യന്‍ കരസേന ഉദ്യോഗസ്തര്‍ എത്തിയത്. സുളൂര്‍ എയര്‍ കമാന്റില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് രക്ഷാ പ്രവര്‍ത്തനത്തായി എത്തുന്ന ഹെലികോപ്റ്റര്‍ സുളൂരില്‍ നിന്നാണ്.

നാല് മൃതദേഹങ്ങളില്‍ രണ്ടെണ്ണം വിപിന്‍ റാവത്തിന്റെ സ്റ്റാഫിലുള്ള രണ്ട് ലാന്‍നായിക്കിന്റെതാണെന്നുള്ള റിപ്പോര്‍ട്ട്. നേരത്തെ നിരവധി തവണ എംഐ 17 ഹേലികോപ്റ്റര്‍ തകര്‍ന്നു വീണ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കരസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തകര്‍ന്നത് എഐ 17 വിഭാഗത്തില്‍പ്പെട്ട കോപ്റ്ററായിരുന്നു. മോശമായ കാലാവസ്ഥയാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. മൂടല്‍മഞ്ഞ് ധാരളമായിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം ഡിഫന്‍സ് വക്താവും, ചെന്നൈ ഡിഫന്‍സ് വക്താവുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. മാധ്യമങ്ങളിലൂടെയാണ് വിവരം അറിയാന്‍ സാധിച്ചതെന്ന് പിആര്‍ഒ ധന്യ പറഞ്ഞു. സുലൂര്‍ വ്യോമസേന സേനതാവളത്തില്‍ നിന്നും വില്ലിംഗ്ടണ്‍ ഡിഫന്‍സ് കോളജിലേ സെമിനാറില്‍ പങ്കെടുക്കാനാണ് ഹെലികോപ്റ്റര്‍ പോയതെന്നാണ് ലഭിക്കുന്ന വിവരം. വിപിന്‍ റാവത്തിനൊപ്പം, ഭാര്യ, അംഗരക്ഷകര്‍, പൈലറ്റ്മാര്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.
സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടിരുന്നത്. നാലോളാം പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് സൂചന. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു.അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍പുറത്ത് വരുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അല്‍പസമയത്തിനകം ദില്ലിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ തലത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിന്‍ റാവത്ത്. മുന്‍കരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.












Click it and Unblock the Notifications