കൊറോണ ബാധിച്ച യുവതി ആണ്‍കുട്ടിക്ക് ജന്മം നല്കി, ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവം
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് പോസിറ്റീവായ യുവതി ആണ്‍കുട്ടിക്ക് ജന്മം നല്കി. ദില്ലി എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറിന്റെ ഭാര്യയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ ബാധിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ പരിശോധനഫലം പോസിറ്റീവായതോടെ ഇവരെ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവായ ഡോക്ടറിനും അദ്ദേഹത്തിന്റെ സഹാദരും രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം ജനിച്ച കുഞ്ഞിന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു. കൊറോണ ലക്ഷണങ്ങളൊന്നും ഇതുവരെ കുഞ്ഞില്‍ കാണാന്‍ സാധിച്ചിട്ടില്ല. എന്നാലും കുഞ്ഞിനെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇതുവരെ കുഞ്ഞിന്റെ സ്രവങ്ങള്‍ ഒന്നും തന്നെ പരിശോധിച്ചിട്ടില്ല. ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന ദില്ലി എയിംസ് ഗൈനക്കോളജി വിഭാഗം മേധാവി നീരജ ഭട്ല അറിയിച്ചു.
ഡോ. അപര്‍ണ ശര്‍മ, ഡോ. ഗരിമ ഖഡ്ഗാവത്ത്, ഡോ. രമേശ് അഗര്‍വാള്‍, ഡോ. രാജേഷ് കുമാരി, ഡോ. പരുള്‍, അനസ്തേഷ്യയില്‍ നിന്നും പ്രൊഫ. രാജേശ്വരി, ഡോ. അഞ്ജോലി ചബ്ര എന്നിവരടങ്ങുന്ന 10 ഡോക്ടര്‍മാരുടെ സംഘമാണ് ശത്രത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ഐസലേഷന്‍ വാര്‍ഡ് ഓപ്പറേഷന് തീയേറ്ററാക്കി മാറ്റിയതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ഒരു വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു. കാരണം ഒരുപാട് ഘടകങ്ങള്‍ ഇതില്‍ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ എയിംസില്‍ നിന്നുതന്നെ കുഞ്ഞിനെ പ്രസവിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പാഴാക്കാന്‍ സമയം തീരെയില്ലായിരുന്നു. യുവതി ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. അത് ശസ്ത്രക്രിയയെ പ്രയാസകരമാക്കി- ഗൈനക്കോളജി മേധാവി നീരജ ഭട്ല ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 478 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് വെള്ളിയാഴ്ചയാണ്. 14 സംസ്ഥാനങ്ങളില്‍ നിന്നായി തബ്ലീഗി ജമാഅമത്ത് പരിപാടിയിയില്‍ പങ്കെടുത്ത 647 പേര്‍ക്ക് ഇതിനകം ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ മാത്രമാണിത്. ഇതോടെ രാജ്യത്ത് 2902 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications