കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ പുതിയ 15 ഹോട്ട്‌സ്‌പോട്ടുകള്‍.... പത്ത് ദിവസത്തിനുള്ളില്‍ സംഭവിച്ചത്, 15 നഗരങ്ങളില്‍!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊറോണ കേസുകളുടെ എണ്ണം പിടിവിട്ട് കുതിക്കുന്നു. രാജ്യത്താകെ രോഗം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നത് ഇന്ത്യയെ കടുത്ത രീതിയില്‍ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 11929 കോവിഡ് കേസുകളാണ് ഇന്ത്യയ.ില്‍ രേഖപ്പെടുത്തിയത്. 15 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഇന്ത്യയില്‍ പുതുതായി വന്നിരിക്കുന്നത്. ഗുരുഗ്രാം, ഫരീദാബാദ്, വഡോദര, സോലാപൂര്‍, ഗുവാഹത്തി എന്നീ 15 സുപ്രധാന നഗരങ്ങളിലാണ് കോവിഡ് കേസുകളുടെ വന്‍ വര്‍ധനവ് തന്നെയുണ്ടായിരിക്കുന്നത്. 50 ശതമാനത്തോളം കോവിഡ് കേസുകളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

1

15 സുപ്രധാന നഗരങ്ങളിലും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ പിടിവിട്ട് കുതിക്കുകയാണ്. ഇന്ത്യയിലെ 63 ശതമാനം കോവിഡ് രോഗികളും ഈ 15 നഗരങ്ങളിലാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ രൂക്ഷമാണ്. 54.73 ശതമാനം കേസുകളും മുംബൈയില്‍ നിന്ന് മാത്രമാണ്. ഇത് രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ടായി മുംബൈയെ മാറ്റിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. 70 ശതമാനം പോസിറ്റീവ് കേസുകളും ചെന്നൈയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 70.86 ശതമാനം കേസുകളും അഹമ്മദാബാദില്‍ നിന്നാണ്. തലസ്ഥാന നഗരികള്‍ കോവിഡ് കേന്ദ്രങ്ങളാകുന്നു എന്നാണ് അപകടകരമായ സൂചന.

രാജ്യത്തെ കോവിഡ് രോഗികളില്‍ 18 ശതമാനത്തോളം മഹാരാഷ്ട്രയില്‍ നിന്നാണ്. ദില്ലിയില്‍ നിന്ന് 12.22 ശതമാനവും തമിഴ്‌നാട്ടില്‍ നിന്ന് 9.65 ശതമാനം രോഗികളുമാണ് ഉള്ളത്. അതേസമയം പുതിയ കോവിഡ് മേഖലകള്‍ വരുന്നത് വലിയ ഭീഷണിയാണ്. ഗുവാഹത്തിയില്‍ മൊത്തം കേസിന്റെ 50 ശതമാനവും വര്‍ധിച്ചത് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ്. വഡോദരയില്‍ നിത്യേന ശരാശരി 50 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗുരുഗ്രാമില്‍ ജൂണ്‍ രണ്ടിനും 12നും ഇടയിലുള്ള രോഗവര്‍ധന 63 ശതമാനമാണ്. 1839 പുതിയ കേസുകളാണ് ഈ പത്ത് ദിവസത്തില്‍ റെക്കോര്‍ഡ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഫരീദാബാദ്, ആഗ്ര, ലഖ്‌നൗ, രാജസ്ഥാനിലെ ഭരത്പൂര്‍, നഗൗര്‍, ഛത്തീസ്ഗഡിലെ റായ്ഗഡ്, മധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജയിന്‍, മഹാരാഷ്ട്രയിലെ നാഗ്പൂര്‍ എന്നിവിടങ്ങളിലും കുത്തനെ വര്‍ധിക്കുകയാണ് വൈറസ് വ്യാപനം. സംസ്ഥാന സര്‍ക്കാരുകള്‍ രോഗനിയന്ത്രണത്തിനുള്ള പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നാഗ്പൂരില്‍ രണ്ട് ദിവസത്തിനുള്ളില്‍ നൂറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം മഹാരാഷ്ട്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹരിയാന സര്‍ക്കാര്‍ 32 പുതിയ കണ്ടെയിന്‍മെന്റ് സോണുകളാണ് ഗുരുഗ്രാമില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭോപ്പാലില്‍ ടെസ്റ്റിംഗ് വര്‍ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

English summary
coronavirus: 15 cities emerge as new hotspots in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X