കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 3.32 ലക്ഷം കൊറോണ വൈറസ് രോഗികള്‍; 24 മണിക്കൂറില്‍ 11502 കേസുകള്‍; നവംബറില്‍?

  • By News Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. നവംബര്‍ പകുതിയോടെ കെവിഡ് ബാധ ഏറ്റവും കൂടിയ നിരക്കില്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഐസിഎംആര്‍ രൂപവല്‍ക്കരിച്ച ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടുന്നത്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അപ്പോഴേക്കും ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യം ഉണ്ടാവുമെന്നും സംഘം വ്യക്തമാക്കി. രാജ്യത്തെ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള കൊവിഡ് കണക്കുകള്‍ ഇപ്രകാരമാണ്.

11502 പേര്‍ക്ക് കൊവിഡ്

11502 പേര്‍ക്ക് കൊവിഡ്

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 11502 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 332424 ആയിരിക്കുകയാണ്. 9520 പേരാണ് ഇന്ത്യയില്‍ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ആരോഗ്യമന്ത്രാലയം പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരേയും 169798 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 153106 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ മൂന്നിലൊന്നും റിപ്പോര്‍്ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരേയും 107958 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കൂടുതല്‍ രോഗികള്‍

കൂടുതല്‍ രോഗികള്‍

മഹാരാഷ്ട്രക്ക് തൊട്ട്പിന്നാലെ തമിഴ്‌നാട്ടില്‍ 44661 പേര്‍ക്കിം ദില്ലിയില്‍ 41182 പേര്‍ക്കും ഗുജറാത്തില്‍ 23544 പേര്‍ക്കും ഇതുവരം കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 3950 പേരും, തമിഴ്‌നാട്ടില്‍ 435 പേരും, ദില്ലിയില്‍ 1327 പേരും ഗുജറാത്തില്‍ 1477 പേരും ഇതുവരെയും മരണപ്പെട്ടു.

 സര്‍വ്വകക്ഷി യോഗം

സര്‍വ്വകക്ഷി യോഗം

ദില്ലിയിലെ കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ബിജെപി-കോണ്‍ഗ്രസ്, എഎപി, ബിഎസ്പി പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

പരിശോധന

പരിശോധന

അതേസമയം 5774133 സാമ്പിളുകള്‍ ഇതുവരേയും പരിശോധനക്കയച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. കൊവിഡ് ശ്രവ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും കേന്ദ്രം തീരുമാനിച്ചു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 115519 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

80 ലക്ഷത്തിലേക്ക്

80 ലക്ഷത്തിലേക്ക്

ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ 80 ലക്ഷത്തിലേക്ക് കടക്കുകയാണ്. 7,982822 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയിലും ബ്രസീലിലും രോഗം പടര്‍ന്നു പിടിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 19223 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam
 മരണനിരക്ക്

മരണനിരക്ക്

ലോകത്തില്‍ ഇതുവരേയും കൊവിഡ് രോഗത്തെ തുടര്‍ന്ന് 435166 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 4103984 പേര്‍ ഇതുവരേയും രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ 528964 പേര്‍ക്കും ബ്രസീലില്‍ 867882 പേര്‍ക്കും റഷ്യയില്‍ 528964 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

English summary
Coronavirus Cases in India Reach 3.32 Lakh; 11502 New Confirmed Cases in 24 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X