കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് സ്ഥിതി ഗുരുതരം;24 മണിക്കൂറില്‍ 62 മരണം,1543 പുതിയ കേസുകള്‍,രോഗബാധിതര്‍ 30000 അടുക്കുന്നു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ മേയ് 3ന് അവസാനിക്കാനിരിക്കെ ആശങ്ക പടര്‍ത്തി പുതിയ കേസുകള്‍ വീണ്ടും ഉയരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 29435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം നിയന്ത്രണമല്ലാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ വീണ്ടും നീട്ടണമെന്ന നിലപാടിലാണ് സംസ്ഥാനങ്ങള്‍. ആറ് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കേന്ദ്രത്തെ സമീപിച്ചത്. മേയ് 15വരെ ഭാഗികമായ ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഗോവയും നിയന്ത്രിതമായ ലോക്ക് ഡൗണ്‍ തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്.

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 62 പേരാണ് കൊറോണ ബാധിച്ച് മരിച്ചുവീണത്. ആദ്യമായാണ് ഈ മണിക്കൂറില്‍ ഇത്രയധികം മരണം സംഭവിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ആകെ 934 പേരാണ് മരിച്ചത്. 1543 പേര്‍ക്കാണ് ഈ മണിക്കൂറില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതര്‍ 29435 ആയി. 21632 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗംപടരുന്ന പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. 6869 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുളളത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രോഗം ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി നില്‍ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 8590 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ മാത്രം 522 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആരെ രോഗമുക്തി നേടിയവരുടെ എണ്ണം 1282 ആയി. ഇന്നലെ മാത്രം 206 പേരാണ് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ ആകെ മരണം 369 ആണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 27 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

3000 കടന്ന് ഗുജറാത്ത്

3000 കടന്ന് ഗുജറാത്ത്

വളരെ പെട്ടെന്നാണ് ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത്. ഇതുവരെ സംസ്ഥാനത്ത് 3548 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 247 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2992 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 394 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ 162 പേരുടെ ജീവനാണ് നഷ്്ടമായത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 11 പേരാണ് മരിച്ചത്.

ദില്ലി

ദില്ലി

രോഗ ബാധിതരുടെ എണ്ണത്തില്‍ ദില്ലിയിലും 3000 കടന്നു. 3108 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 2177 പേര്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ 877 പേര്‍ക്ക് രോഗമുക്തി നേടി ആശുപത്രിവിട്ടു. രോഗ ബാധിതരുടെ എണ്ണം വച്ച് കണക്കാക്കുമ്പോള്‍ മരണനിരക്ക് സംസ്ഥാനത്ത് പൊതുവെ കുറവാണ്. 54 പേരാണ് ദില്ലിയില്‍ മരിച്ചുവീണത്. രോഗവ്യാപനം ശക്തമായതോടെ ദില്ലിയില്‍ കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 രാജസ്ഥാന്‍

രാജസ്ഥാന്‍

രാജസ്ഥാനിലും രോഗവ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. 2262 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. 1547 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് നിന്ന് 151 പേര്‍ രോഗമുക്തി നേടിയതോടെ ആകെ 669 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 46 പേര്‍ക്കാണ് സംസ്ഥാനത്ത് നിന്ന് രോഗം ഭേദമായത്. ഇന്നലെ മാത്രം 13 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജസ്ഥാനിലെ കോട്ടയിലാണ് രോഗവ്യാപനം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്.

കേരളം

കേരളം

കേരളത്തില്‍ ഇന്നലെ 13 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം, എറണാകുളം (മലപ്പുറം സ്വദേശി), മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 355 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

English summary
Coronavirus: In 24 Hours 62 deaths and 1543 new cases reported, Nearly 30000 peoples are now affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X