Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭവാനിപൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു, മമതയ്ക്ക് നിര്‍ണായകം, ഹൈക്കോടതി കത്തയച്ച് ബിജെപി സ്ഥാനാര്‍ത്ഥി

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന ഭവാനിപൂരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ഭവാനിപൂരിനെ കൂടാതെ മുര്‍ഷിദാബാദിലെ ഷംഷേര്‍ഗഞ്ച്, ജാങ്കിപൂര്‍ എന്നീ സീറ്റുകളിലെ ഫലവും ഇന്ന് വരും. ഉച്ചയോടെ പൂര്‍ണമായ ഫലം വരുമെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് 50000 വോട്ടിന് വിജയിക്കുമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മണ്ഡലത്തിലെ വികാരം അങ്ങനെയാണെന്നും ടിഎംസി പറയുന്നു. അതേസമയം വലിയ അവകാശവാദങ്ങളൊക്കെ തൃണമൂല്‍ നടത്തട്ടെ, ഫലം വരുമ്പോള്‍ ആര് എവിടെ നില്‍ക്കുമെന്ന് കാണാമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. പ്രിയങ്ക തിബ്രെവാള്‍ കൃത്യമായ പ്രചാരണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

1

ഭവാനിപൂരില്‍ 2016ല്‍ മമതയ്ക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ വാര്‍ഡില്‍ അടക്കം തൃണമൂല്‍ പിന്നില്‍ പോയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനായിരുന്നു വിജയം. എന്നാല്‍ മമത നന്ദിഗ്രാമില്‍ മത്സരിച്ച് സുവേന്ദു അധികാരിയോട് നേരിയ വോട്ടിന് തോറ്റു. ഇതോടെയാണ് ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സീനിയര്‍ മന്ത്രി ഫിര്‍ഹാദ് ഹഖീമും 50000 വോട്ടിന് വിജയിക്കുമെന്നാണ് അവകാശപ്പെട്ടത്. ഭവാനിപൂരില്‍ തിരഞ്ഞെടുപ്പ് ഫളം വന്ന ശേഷം അക്രമങ്ങളുണ്ടായാല്‍ സര്‍ക്കാര്‍ അത് പരിശോധിക്കണം. ഇല്ലെങ്കില്‍ സിബിഐ ഇവിടെയെത്തുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രവാള്‍ ഹൈക്കോടതിക്ക് കത്തയച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങള്‍ തടയാന്‍ എല്ലാവിധ നടപടിയുമെടുക്കാന്‍ പോലീസിനോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നിര്‍ദേശിക്കണമെന്നാണ് ഇവരുടെ ആവശ്യം. 21 റൗണ്ട് വോട്ടെണ്ണലാണ് ഭവാനിപൂരില്‍ ഉള്ളത്. 57 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. മുര്‍ഷിദാബാദിലും ജാങ്കിപൂരിലും ഉയര്‍ന്ന പോളിംഗായിരുന്നു. 80 ശതമാനത്തിന് അടുത്തെത്തിയിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് ദിനത്തില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഭവാനിപൂരിലെ പല മണ്ഡലങ്ങളിലും ഏറ്റുമുട്ടലുണ്ടായി.

താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

72ാം നമ്പര്‍ വാര്‍ഡിലെ വോട്ടിംഗ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. വോട്ടര്‍മാരെ മന്ത്രിമാരായ ഫിര്‍ഹാദ് ഹഖീമും സുബ്രത മുഖര്‍ജിയും ചേര്‍ന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രിയങ്ക ശ്രമിച്ചുവെന്ന് തൃണമൂലും ഉന്നയിച്ചിരുന്നു. ഭവാനിപൂരില്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടത് മമതയുടെ ദേശീയ പ്ലാനിന് അത്യാവശ്യമാണ്. നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം വേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+