കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്റെ പണം ഊറ്റിയെടുത്തവരെ രാജ്യസേവകരാക്കണോ? ഏത് തരത്തിലുള്ള 'പ്രധാന സേവകനെ'യാണ് വേണ്ടതെന്നാണ് രാജ്യം തീരുമാനിക്കേണ്ടതെന്ന് മോദി!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഏത് തരത്തിലുള്ള 'പ്രധാന സേവകനാണ്' വേണ്ടതെന്നാണ് രാജ്യം തീരുമാനിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 10 ശതമാനം സാമ്പത്തിക സംവരണം യഥാർഥത്തിൽ യുവാക്കൾക്കു പുതിയ മാനം നൽകുന്നതാണ്. അംബേദ്കർ ഉണ്ടായിരുന്നെങ്കിൽ ഈ സംവരണത്തെ പിന്തുണയ്ക്കുമായിരുന്നെന്നും മോദി പറഞ്ഞു. നിലവിലെ സംവരണത്തെ തൊട്ടിട്ടില്ല. അധികമായി 10 ശതമാനം കൊണ്ടുവരികയാണ്. ചിലർ ഇതേപ്പറ്റി തെറ്റിധാരണ സൃഷടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

<strong>കര്‍ണാടകത്തില്‍ 22 സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.... ജെഡിഎസ്സിന് ആറ് സീറ്റ്!!</strong>കര്‍ണാടകത്തില്‍ 22 സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.... ജെഡിഎസ്സിന് ആറ് സീറ്റ്!!

യുവാക്കൾക്കും വനിതകൾക്കും അവരുടെ കഴിവ് തെളിയിക്കാൻ സർക്കാർ അവസരമൊരുക്കുമെന്നും മോദി പറഞ്ഞു. ബേഠി ബച്ചാവോ പോലുള്ള സർക്കാർ പദ്ധതികളെ എതിരാളികൾ കളിയാക്കുന്നതു നിർഭാഗ്യകരമാണെന്ന് പറഞ്ഞ മോദി, കർഷകരുടെ ഉന്നമനത്തിനായി സത്യസന്ധമായ നടപടികൾ സ്വീകരിച്ചുവെന്നും പറഞ്ഞു.

Narendra Modi

പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ മാറ്റുന്നെന്നാണ് ചിലരുടെ ആരോപണം. എത്ര പദ്ധതികളിൽ എന്റെ പേരുണ്ട്?രാജ്യത്തെയാണ് എല്ലാറ്റിനും മുകളിൽ കാണുന്നത്. തന്നേക്കാൾ വലുത് പാർട്ടി, പാർട്ടിയേക്കാൾ വലുത് രാജ്യം എന്ന ചിന്തയാണ് വേണ്ടതെന്നും മോദി പറഞ്ഞു. അഴിമതി ചെയ്ത് വീട്ടിലിരിക്കുന്നവരെയാണോ, നന്നായി പണിയെടുക്കുന്നവരെയാണോ പ്രധാനസേവനാക്കേണ്ടതെന്നാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് മതിയാകും വരെ കളിയാകട്ടെ, പക്ഷേ ഈ കാവൽക്ക്ാരൻ ആരെയും വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. കോൺഗ്രസ് അവരുടെ അഭിഭാഷകരെ ഉപയോഗിച്ച് അയോധ്യ വിഷയം വൈകിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനും അവർ ശ്രമിച്ചെന്നും മോദി ആരോപിച്ചു. അധികാരമുപയോഗിച്ച് എല്ലാ സ്ഥാപനങ്ങളെയും അധീനതയിലാക്കിയായിരുന്നു കോൺഗ്രസ് നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
Country has to decide what kind of 'pradhan sevak' it wants:PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X