കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം 11 ശതമാനം വളർച്ച കൈവരിക്കും;നടപ്പ് സാമ്പത്തികവർഷം വളർച്ച 7.7 ശതമാനത്തിലൊതുങ്ങുമെന്നും സാമ്പത്തിക സർവ്വേ

Google Oneindia Malayalam News

ദില്ലി; അടുത്ത സാമ്പത്തിക വർഷം രാജ്യം 11 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവ്വേ. കേന്ദ്ര ബജറ്റിന് മുൻപ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച 7.7 ശതമാനത്തിലൊതുങ്ങുമെന്നും സർവ്വേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അടുത്ത സാമ്പത്തിക വർഷത്തിൽ വി ആകൃതിയിലുള്ള വീണ്ടെടുക്കലാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി വെങ്കട സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിവിധ സാമ്പത്തിക മേഖലകളുടെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുകയും വളർച്ച ത്വരിതപ്പെടുത്തുന്നതിന് സർക്കാർ കൈക്കൊള്ളേണ്ട സാമ്പത്തിക പരിഷ്കാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

 nirmala-sitharaman

കൊവിഡ് വാക്സിൻ വിതരണത്തോടെ അടുത്ത സാമ്പത്തിക വർഷം 11 ശതമാനം വളർച്ചയോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്ന് സർവ്വേ പറയുന്നു.
1991 ൽ ഇന്ത്യ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിച്ചതിനുശേഷമുള്ള ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ആയി ചുരുങ്ങി. രണ്ടാം പാതത്തിൽ ഇത് 7.5 ആയി കുറക്കാൻ സാധിച്ചു.
പ്രതിസന്ധികൾക്കിടയിൽ കാർഷിക മേഖല മേഖലയിൽ വളർച്ച നിലനിർത്താൻ സാധിച്ചുവെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. നിർമ്മാണ ,ഉത്പാദന മേഖലകളെയാണ് കൊവിഡ് സാരമായി ബാധിച്ചത് സർവ്വേ പറയുന്നു.ഈ വർഷം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3.5% എന്ന ധനക്കമ്മി ലക്ഷ്യത്തിലെത്താൻ സർക്കാരിന് സാധിച്ചേക്കില്ലെന്ന് സർവേ വ്യക്തമാക്കി. പുതിയ സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വീണ്ടെടുക്കൽ പ്രക്രിയ സുഗമമാക്കുന്നതിന് കൂടുതൽ സുസ്ഥിരമായ നടപടികൾ വേണമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.സാമ്പത്തിക സര്‍വ്വേ ധനമന്ത്രി അവതരിപ്പിച്ചതിന് പിന്നാലെ സഭ പരിഞ്ഞു. ബജറ്റ് അവതരണത്തിനായി തിങ്കളാഴ്ച 11 മണിയോടെയാണ് സഭ ഇനി വീണ്ടും ചേരുക.

 സ്വന്തം നടപടികളാണ് വിശ്വാസ്യത തീരുമാനിക്കുന്നത്, സുപ്രീം കോടതിക്ക് മറുപടിയുമായി കുനാല്‍ കമ്ര സ്വന്തം നടപടികളാണ് വിശ്വാസ്യത തീരുമാനിക്കുന്നത്, സുപ്രീം കോടതിക്ക് മറുപടിയുമായി കുനാല്‍ കമ്ര

 ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കേരളത്തില്‍; രാജ്യത്ത് രണ്ടാമത് ഏറണാകുളം, വില്ലനായത് തിരഞ്ഞെടുപ്പ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കേരളത്തില്‍; രാജ്യത്ത് രണ്ടാമത് ഏറണാകുളം, വില്ലനായത് തിരഞ്ഞെടുപ്പ്

പിജെ ജോസഫിന് കടുംവെട്ടുമായി കോൺഗ്രസ്; 7 സീറ്റിലൊതുക്കും..യുഡിഎഫിൽ സീറ്റ് വെച്ച് മാറാൻ ആർഎസ്പിപിജെ ജോസഫിന് കടുംവെട്ടുമായി കോൺഗ്രസ്; 7 സീറ്റിലൊതുക്കും..യുഡിഎഫിൽ സീറ്റ് വെച്ച് മാറാൻ ആർഎസ്പി

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

English summary
country will achieve 11 percent growth; says nirmala sitharaman after presenting economic survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X