ജോലിക്കാരിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങളെടുത്തു

ബെലാപൂര്‍ ടി ആര്‍ എല്‍ ക്രോസാകി ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരനായ മുകുള്‍ സിംഗ്, ഭാര്യ അര്‍ച്ചന എന്നിവര്‍ ചേര്‍ന്നാണ് ജോലിക്കാരിയെ പീഡിപ്പിച്ചത്. വിവരം പുറത്തുപറയുകയോ തങ്ങളുടെ വീട് വിട്ടു പോകുകയോ ചെയ്താല്‍ വീഡിയോ പരസ്യപ്പെടുത്തും എന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മുകുള്‍ സിംഗിന്റെ വീട്ടില്‍ നിന്നും ഒരു വിധത്തില്‍ രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി മാതാപിതാക്കളുടെ അടുത്തെത്തി വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുത്തതായി ബ്രജരാജ് നഗര്‍ സ്റ്റേഷന്‍ അധികാരി ചൂഡാമണി നായക് പറഞ്ഞു.
മുകുള്‍ സിംഗിനെയും ഭാര്യയെയും ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭം നടത്തി. ഇവര്‍ റോഡ് തടഞ്ഞ് വാഹനഗതാഗതം തടസ്സപ്പെടുത്തി. പോലീസ് ഇവരുടെ വീട്ടിലെത്തി റെയ്ഡ് നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ മുകുള്‍ സിംഗിനെയും ഭാര്യയെയും കണ്ടെത്താന്‍ വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇരുവരുടെയും സ്വദേശമായ ബീഹാറിലും പോലീസ് തിരയുന്നുണ്ട്. രണ്ടുവര്‍ഷമായി പെണ്‍കുട്ടി ഇവരുടെ പീഡനം സഹിച്ച് കഴിയുകയാണ് എന്നാണ് പരാതി.












Click it and Unblock the Notifications