വിവാഹിതനാണെന്ന് തുറന്നുപറഞ്ഞതിന് ശേഷമുള്ള ലിവ് ഇൻ റിലേഷൻ വഞ്ചനയല്ലെന്ന് കോടതി
വിവാഹം കഴിഞ്ഞ വിവരം പങ്കാളിയോട് കൃത്യമായി പറഞ്ഞശേഷം ലിവ് ഇൻ ബന്ധത്തിലേക്ക് കടക്കുന്നത് വിശ്വാസ വഞ്ചനയായി കാണാൻ സാധിക്കില്ലെന്ന് കൽക്കട്ട ഹൈക്കോടതി. പതിനൊന്ന് മാസത്തെ ലിവിംഗ് റിലേഷന് ശേഷം വീണ്ടും ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ പോയ ഹോട്ടൽ എക്‌സിക്യൂട്ടീവ് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.ഇന്ത്യൻ ശിക്ഷാനിയമത്തിലെ 415-ാം വകുപ്പ് നിർവചിച്ചിരിക്കുന്ന പ്രകാരം വഞ്ചന എന്നത് സത്യസന്ധമല്ലാത്തതോ വഞ്ചനാപരമായതോ ആയ വിധത്തിലുള്ള പ്രേരണകളെ പരാമർശിക്കുന്നതെന്ന് കോടതി പറയുന്നു.
ഈ കേസിൽ പരാതിക്കാരിയെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി വിവാഹം കഴിക്കാം എന്ന് പ്രതി വാഗ്ദാനം നൽകി എന്ന വാദം തെറ്റാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. മറുവശത്ത്, വ്യക്തി തന്റെ വിവാഹ നിലയെക്കുറിച്ചും കുട്ടികളുള്ളതിനെക്കുറിച്ചും മറച്ചുവെക്കുന്നില്ലെങ്കിൽ, അത് അത്തരം ബന്ധങ്ങളിൽ അനിശ്ചിതത്വത്തിന്റെ ഒരു ഘടകം ഉണ്ടാവാൻ കാരണം ആകുമെന്നും കോടതി പറഞ്ഞു . പ്രതി വസ്തുതകൾ മറച്ചുവച്ചതായി തെളിയിക്കാത്ത സാഹചര്യത്തിൽ വിശ്വാസവഞ്ചന നടത്തി എന്ന് പരാതിക്കാരിയുടെ വാദം തെറ്റാണ് എന്ന് കോടതി പറയുന്നു.

യുവതിയോട് സംസാരിച്ച പ്രതി ഇവരുടെ ഫോൺ നമ്പർ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ലിവിംഗ് ടുഗദർ റിലേഷൻ തുടങ്ങാമെന്ന് പറയുന്നത്.
എന്നാൽ ഇവരുടെ ബന്ധത്തെക്കുറിച്ച് യുവതിയുടെ മാതാപിതാക്കൾ അറിഞ്ഞതോടെ ഇവരുടെ വിവാഹം നടത്തണമെന്ന് പറഞ്ഞു.
എന്നാൽ പ്രതി വിവാഹ ബന്ധം വേർപെടുത്താൻ തയ്യാറായില്ല. ഒരു വർഷത്തിന് ശേഷം പ്രതി ഭാര്യയെ കാണാനായി മുംബൈയിലേക്ക് പോയി. തിരിച്ചുവന്നപ്പോൾ താൻ വിവാഹം ബന്ധം വേർപെടുത്താൻ തയ്യാറല്ലെന്നു പറഞ്ഞു. ഇതിന് പിന്നാലെയാണ് യുവതി ബലാത്സംഗവും വിശ്വാസവഞ്ചനയും നടന്നതായി ആരോപിച്ച് പരാതി കൊടുത്തത്. .
വിവാഹ ബന്ധം വേർപെടുത്തി വിവാഹം കഴിക്കാമെന്ന് പറഞ്ഞത് കൊണ്ടാണ് ലിവിംഗ് റിലേഷന് തയ്യാറായതെന്നാണ് യുവതി കോടതിയിൽ വാദിച്ചത്. ഈ കേസിൽ, വിവാഹ വാഗ്ദാനം വിവാഹ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്ക് സ്വന്തമായി വിവാഹമോചനം സാധ്യമാകില്ല. അതിന് പങ്കാളി സമ്മതിക്കണം അല്ലെങ്കിൽ കോടതി ഉത്തരവിടണം. അത് കൊണ്ട് ,ഈ ബന്ധത്തിൻറെ തുടക്കം മുതൽ അനിശ്ചിതത്വം ഉണ്ടായിരുന്നു. പ്രതിക്ക് ഒരു ദുരുദ്ദേശം ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കോടതി പറഞ്ഞു












Click it and Unblock the Notifications