രാജ്യത്ത് 2,151 പുതിയ കോവിഡ് കേസുകൾ; 5 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്
കോവിഡ് കേസുകളിൽ വർദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബുധനാഴ്ച ഇന്ത്യയിൽ ആകെ 2,151 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കേസുകളാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസത്തെ കണക്ക് പ്രകാരം പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതലുള്ള ജില്ലകളുടെ എണ്ണം വർദ്ധിച്ചിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 32 ആയാണ് വർദ്ധിച്ചത്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.. രണ്ടാഴ്ച മുമ്പ്, അഞ്ച് സംസ്ഥാനങ്ങളിലെ ഒമ്പത് ജില്ലകളിൽ കുറഞ്ഞത് 10 ശതമാനം ടി പി ആർ രേഖപ്പെടുത്തിയിരുന്നു. കോവിഡ് കേസുകളുടെ വർദ്ധനവാണ് ആണ് ഡാറ്റകൾ വ്യക്തമാക്കിയത്. മാർച്ച് 19- 25 ദിവസങ്ങളിലെ ആഴ്ചയിൽ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 63 ജില്ലകളിലാണ് ടി പി ആർ അഞ്ച് മുതൽ പത്ത് ശതമാനം വരെ രേഖപ്പെടുത്തിയത്. എന്നാൽ ഇത് രണ്ടാഴ്ചകൾക്ക് മുമ്പ് എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 15 ജില്ലകളായിരുന്നു.

ഏറ്റവും കൂടുതൽ പ്രതിവാര ടി പി ആർ രേഖപ്പെടുത്തുന്നവരുടെ പട്ടികയിൽ ദില്ലിയിലെ നാല് ജില്ലകൾ ഉൾപ്പെടുന്നു - തെക്ക് (13.8%), ഈസ്റ്റ് (13.1%), വടക്ക്-കിഴക്ക് (12.3%), സെൻട്രൽ (10.4%) എന്നിങ്ങനെയാണ് ടി പി ആർ നിരക്ക്. കേരളത്തിൽ വയനാട്, കോട്ടയം ജില്ലകളിലാണ് കേസുകൾ കൂടുതലുള്ളത്.
വയനാട്ടിൽ 14.8 ശതമാനം ടി പി ആർ റിപ്പോർട്ട് ചെയ്തപ്പോൾ കോട്ടയത്ത് 10.5 ശതമാനവും റിപ്പോർട്ട് ചെയ്യുന്നു.സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സാഹചര്യം അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ അധ്യക്ഷതയിൽ യോഗം ചേർന്നതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മാർച്ച് അവസാനിക്കുന്ന ആഴ്ചയിൽ പ്രതിദിന ശരാശരി കേസുകൾ 966 ആയി ഉയർന്നിരുന്നു. മൂന്ന് ആഴ്ച മുമ്പ് ശരാശരി പ്രതിദിന കേസുകൾ 313 ആയിരുന്നു.












Click it and Unblock the Notifications