കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ ആവശ്യം; കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ ഒമാന്‍ ഇന്ത്യന്‍ എംബസികള്‍

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും വന്ദേ ഭാരത് ദൗത്യത്തിലെ വിമാനങ്ങളിലടക്കം കേരളത്തിലേക്ക് വരുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് കേരളം. രോഗം ഉള്ളവരേയും ഇല്ലാത്തവരേയും ഒരേ വിമാനത്തില്‍ കൊണ്ട് വരാന്‍ കഴിയില്ലെന്ന തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് ഗള്‍ഫ് നാടുകളിലെ വിവിധ എംബസികള്‍ അറിയിച്ചു.

ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടം; ഹെലികോപ്റ്റര്‍ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം, കൊല്ലപ്പെട്ടവര്‍ 43?ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടം; ഹെലികോപ്റ്റര്‍ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം, കൊല്ലപ്പെട്ടവര്‍ 43?

കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പല ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് പരിശോധനക്കുള്ള സൗകര്യമില്ലെന്ന പരാതി വ്യാപകമാണ്. കൊവിഡ് പരിശോധനക്കുള്ള സൗകര്യം ഇല്ലെങ്കില്‍ അത് ഒരുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ തന്നെയാണ് മന്ത്രിസഭാ യോഗത്തിലും തീരുമാനം.

 ഗള്‍ഫ് രാജ്യങ്ങളും

ഗള്‍ഫ് രാജ്യങ്ങളും

കേരള സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നതെന്നാണ് എംബസി വൃത്തങ്ങള്‍ അറിയിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്. തൊട്ട് പിന്നാലെ ഒമാനും യുഎഇയും ഇത് ആവര്‍ത്തിച്ചു.

കേന്ദ്രത്തിന് കത്ത്

കേന്ദ്രത്തിന് കത്ത്

കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന് കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: കെ ഇളങ്കോവനാണ് രണ്ട് ദിവസം മുന്‍പ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന സാമൂഹിക സംഘടനകളോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചത്.

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam
20 മുതല്‍ യാത്ര ചെയ്യുന്നവര്‍

20 മുതല്‍ യാത്ര ചെയ്യുന്നവര്‍

ഈ മാസം 20 മുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് കൊവിഡ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. ഇതോടൊപ്പം തന്നെ കേരളത്തിന്റെ ഈ ആവശ്യം ചാര്‍ട്ടര്‍ വിമാനങ്ങളുടെ യാത്ര മുടങ്ങാന്‍ കാരണമാകുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അവസാന നിമിഷമാണ് യാത്രയുടെ വിവരം അപേക്ഷകര്‍ക്ക് ലഭിക്കുന്നതെന്നും അതിനാല്‍ തന്നെ ചുരുങ്ങിയ സമയം കൊണ്ട് കൊവിഡ് പരിശോധന നടത്താന്‍ കഴിയാത്ത് സാഹചര്യമാണ് നിലനില്‍ക്കുന്നത്.

 കടുത്ത എതിര്‍പ്പ്

കടുത്ത എതിര്‍പ്പ്

അതേസമയം കേരള സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.പ്രസാവികളെ മരണത്തിലേക്ക് തളളിവിടുന്ന തീരുമാനത്തിലേക്ക് എത്തരുതെന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതില്ലായെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

 ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

മൂന്ന് ലക്ഷത്തോളം പ്രവാസികളെ കൊണ്ട് വരാന്‍ ആറ് മാസമെങ്കിലും വേണ്ടി വരും. ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ച മൂന്ന് മാസം ഫലപ്രദമായി വിനിയോഗിക്കാത്തതിനെ തുടര്‍ന്നാണ് പ്രവിസി സംഘടനകള്‍ മുന്‍കൈ എടുത്ത് ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആ പ്രതീക്ഷയും അസ്ഥാനത്തായെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

പ്രവാസി വരുദ്ധ നയം

പ്രവാസി വരുദ്ധ നയം

കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് വഴി സംസ്ഥാന സര്‍ക്കാര്‍ പ്രവാസി വിരുദ്ധ നയമാണ് സ്വീകരിക്കുന്നതെന്നും ഇത് പിന്‍വലിക്കണമെന്നുമാണ് പ്രവാസി സമൂഹത്തിന്റെ ആവശ്യം.

English summary
Covid-19 Certificate is mandatory for keralites said Indian embassy In Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X