Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂക്കിലൂടെ ബൂസ്റ്റർ ഡോസ്; മനുഷ്യരാശിക്ക് ഒരു വലിയ നേട്ടം; എയിംസ് എപ്പിഡെമിയോളജിസ്റ്റ് പറയുന്നു

മൂക്കിലൂടെ ബൂസ്റ്റർ ഡോസ്; മനുഷ്യരാശിക്ക് ഒരു വലിയ നേട്ടം; എയിംസ് എപ്പിഡെമിയോളജിസ്റ്റ് പറയുന്നു

ഡൽഹി: മൂക്കിലൂടെയുളള ബൂസ്റ്റർ ഡോസ് പ്രതിരോധശേഷി നൽകുന്നെങ്കിൽ മനുഷ്യരാശിക്ക് ഒരു വലിയ നേട്ടമായിരിക്കും. ഇത്തരത്തിലൂളള വാക്സിൻ രീതി പ്രതിരോധശേഷി നൽകുകയാണെങ്കിൽ, പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഈ വാക്സിൻ നല്ലൊരു മാറ്റം കൊണ്ടു വരും. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ എപ്പിഡെമിയോളജിസ്റ്റ് ഡോ. സഞ്ജയ് റായാണ് ഇക്കാര്യം പറഞ്ഞത്.

മൂക്കിലൂടെ ബൂസ്റ്റർ ഡോസ് നൽക്കുന്നതിന്‍റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഇക്കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. രണ്ട് ഡോസും കോവാക്സിൻ സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താനാണ് അനുമതി.വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനാണ് അനുമതി ലഭിച്ചത്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിരിക്കുന്നത്. രാജ്യത്തെ ഒമ്പത് സ്ഥലങ്ങളിലാണ് പരീക്ഷണം നടത്തുക.

covid

"ഈ വാക്സിൻ മൂക്കിലൂടെ പ്രതിരോധശേഷി നൽകുന്നുവെങ്കിൽ, അത് മനുഷ്യരാശിക്ക് ഒരു വലിയ നേട്ടമായിരിക്കും. ലോകമെമ്പാടും 33 വാക്സിനുകൾ ഉണ്ട്. എന്നാൽ അണുബാധ തടയാൻ അവയൊന്നും ഫലപ്രദമല്ല. കൂടുതൽ അണുബാധകൾക്ക്, ഈ വാക്സിൻ മൂക്കിലൂടെ പ്രതിരോധശേഷി നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.. ഡോ റായി എഎൻഐയോട് വ്യക്തമാക്കി.

ബജറ്റ് സെഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതിനാൽ, എല്ലാ പ്രാഥമിക, ദ്വിതീയ തലങ്ങളിലും തൃതീയ തലങ്ങളിലും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് അവസാനത്തെ മഹാമാരിയല്ല, ഭാവിയിലെ പകർച്ച വ്യാധികൾക്കായി നാം തയ്യാറെടുക്കണം. അത് കൈകാര്യം ചെയ്യാൻ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്," എയിംസ് സീനിയർ എപ്പിഡെമിയോളജിസ്റ്റ് പറഞ്ഞു.

രണ്ട് ഡോസും കോവാക്സിൻ സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താനാണ് അനുമതി.വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനാണ് അനുമതി ലഭിച്ചത്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിരിക്കുന്നത്. - അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം, ഡിസിജിഐയുടെ സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) ഭാരത് ബയോടെക്കിന് ഇൻട്രാനാസൽ കൊവിഡ് വാക്സിൻ ബിബിവി 154 നായി ഫേസ് III സുപ്പീരിയോറിറ്റി സ്റ്റഡിയും ഫേസ് III ബൂസ്റ്റർ ഡോസ് പഠനവും നടത്തുന്നതിന് അനുമതി നൽകിയിരുന്നു.

അതേസമയം, ഒരു ഇൻട്രാനാസൽ വാക്സിൻ ഒരു ബൂസ്റ്റർ എന്ന നിലയിൽ മാസ് വാക്സിനേഷൻ ഡ്രൈവുകളിൽ നൽകുന്നത് എളുപ്പമായിരിക്കും. ഭാരത് ബയോടെക് വ്യക്തമാക്കുന്നത് പ്രകാരം, മൂക്കിലുടെ ഉപയോഗിക്കുന്ന വാക്സിനായ ബിബിവി 154, മൂക്കിലെ അണുബാധയുള്ള സ്ഥലത്തെ രോഗ പ്രതിരോധ പ്രതികരണങ്ങളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ അണുബാധ തടയുന്നതിന് സഹായിക്കുന്നു. കോവിഡ് പകരുന്നതിന് ഇത് ഫല പ്രദമാണ്.അതേസമയം, മൂക്കിലൂടെ നൽകുന്ന വാക്സിൻ എത്ര എളുപ്പത്തിൽ നൽകാമെന്നും അതിന് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ ആവശ്യമില്ലെന്നും ഭാരത് ബയോടെക് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം, മൂക്കിലൂടെയുളള വാക്സിന് മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ ഡ്രഗ് റെഗുലേറ്ററുടെ അനുമതി തേടിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാവാണ് അനുമതി തേടിയിരുന്നത്. എന്നാൽ, ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡും വിപണിയിൽ വിൽപ്പനയ്‌ക്ക് അനുമതി നൽകിയിരുന്നു.

അതിന് തൊട്ട് തൊട്ടു പിന്നാലെയാണ് പുതിയ അംഗീകാരം. എന്നിരുന്നാലും, ഉപാധികളോടെയാണ് വാക്സിനുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യയുടെ ഡ്രഗ് റഗുലേറ്റർ (ഡി സി ജി ഐ)വാക്സിനുകൾക്ക് അനുമതി നൽകിയത്. അനുമതി പ്രകാരം, ഇനി മുതൽ പൊതു വിപണിയിൽ വാക്സിനുകൾ ലഭ്യമാകും. കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാൽ, ഈ വാക്സിനുകൾ നേരിട്ട് മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാൻ സാധിക്കില്ല. പകരം ആശുപത്രികൾക്കും ക്ലിനിക്കുകളും വാക്സിൻ നേരിട്ട് വാങ്ങാൻ സാധിക്കും.

പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ്, 2019 പ്രകാരമാണ് വിപണി വില്‍പ്പനയ്ക്ക് കൊവിഡ് വാക്സിന് അംഗീകാരം നല്‍കിയത്.അതേസമയം, ആറു മാസം കൂടുമ്പോൾ വാക്സിൻ സംബന്ധിക്കുന്ന വിവരങ്ങൾ ഡി സി ജി ഐയെ അറിയിക്കണമെന്നും പ്രത്യേകം നിർദ്ദേശം ഉണ്ട്. ജനുവരി 19 ന് ചേർന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം നിലവിൽ വന്നിരുന്നത്.

നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകൾ , കൊവിഡ് രോഗ ബാധയിൽ നിന്നും പ്രതിരോധിക്കുന്നതിനായി ഫലപ്രദമാണ്. ഇക്കാര്യം ആരോഗ്യ മന്ത്രാലയവും ശരിവെക്കുന്നു.അതേസമയം 2021 ജനുവരി 16 തീയതി മുതലാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യമായി വാക്സിൻ നൽകിയത് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കുമായിരുന്നു. എന്നാൽ, മാർച്ച് മാസം ആദ്യ ആഴ്ച മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, 45 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്കും വാക്സിൻ നൽകി തുടങ്ങി.

തൊട്ടു പിന്നാലെ 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. എന്നാൽ, 2021 മെയ് 1 മുതൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഇന്ത്യയിൽ വാക്സിൻ നൽകുവാൻ അനുമതി നൽകി. എന്നാൽ, കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചിട്ട് കുറച്ചു ആഴ്ചകൾ മാത്രമേ ആയുള്ളൂ. 2022 ജനുവരി 3 മുതലാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ തുടങ്ങിയത്. ഇതിലൂടെ മൂന്ന് മുതൽ 15 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകി തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+