ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കൊവിഷീല്‍ഡ് വാക്‌സിന് ആദ്യം അനുമതി ലഭിച്ചേക്കും, കാത്തിരിപ്പില്‍ രാജ്യം
ദില്ലി: ഓക്‌സഫഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ കൊവിഷീല്‍ഡിന് ഇന്ത്യയില്‍ അടിയന്ചര ഉപയോഗത്തിന് അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന് ബ്രിട്ടണില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയിലും അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയോടെ ഇന്ത്യയില്‍ അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബ്രിട്ടനിലെ ഡ്രഗ് റെഗുലേറ്റര്‍ വാക്‌സിന് അംഗീകാരം നല്‍കിയാല്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗൈനേസേഷനിലെ വിദഗ്ദ സമിതി യോഗം ചേരും. വാക്‌സിന്റെ വിദേശത്തും ഇന്ത്യയിലുമായി നടത്തിയ പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യും. കൊവിഷീല്‍ഡിന് അനമുതി നല്‍കിയാല്‍ ഇന്ത്യയില്‍ ആദ്യമായി അനുമതി നല്‍കുന്ന വാക്‌സിന്‍ ഇതാകും. അടിയന്തര അനുമതി നേടിയെടുത്താല്‍ 2021 ജനുവരിയോടെ വാക്‌സിനേഷന്‍ ആരംഭിക്കാമെന്നാണ് കരുതുന്നത്.
കൊവിഷീല്‍ഡിനെ കൂടാതെ, ഫൈസര്‍ വാക്‌സിനും ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ പ്രാദേശിക വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ബയോണ്‍ടെക്കും അനുമതി തേടിയിരുന്നു. എന്നാല്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതിനാല്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ഇപ്പോള്‍ അടിയന്തര അനുമതി ലഭിക്കുന്നില്ലെന്നാണ് വിവരം.
അതേസമയം, രാജ്യത്ത് കൊവിഡ് വാക്‌സിന് ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഒന്നില്‍ കൂടുതല്‍ വാക്‌സിനുകള്‍ ഇന്ത്യയുടെ പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications