കോവിഡ് മരണ സര്‍ട്ടിഫിക്കറ്റും നഷ്ടപരിഹാരവും: കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനവുമായി സുപ്രീംകോടതി
ദില്ലി: കോവിഡ് മരണങ്ങളുടെ മാര്‍ഗ്ഗരേഖയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടി. കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിൽ കാലതാമസം വരുത്തിയതിലാണ് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നത്. കേന്ദ്രം മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ രൂപീകരിച്ച് വരുമ്പോഴോക്കും കോവിഡിന്റെ മൂന്നാം തരംഗം അവസാനിക്കുമല്ലോയെന്നും കോടതി പരാമര്‍ശിച്ചു.
"നിങ്ങൾ കൂടുതൽ നടപടികൾ കൈക്കൊള്ളുമ്പോഴേക്കും, മൂന്നാമത്തെ തരംഗവും അവസാനിക്കും. മരണ സർട്ടിഫിക്കറ്റ്, നഷ്ടപരിഹാരം മുതലായവ സംബന്ധിച്ച ഉത്തരവ് വളരെക്കാലം മുമ്പ് പാസാക്കിയിരുന്നു," സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എംആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം മാർഗരേഖ തയ്യാറാക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ഉറപ്പ് നൽകി.

കോവിഡ് -19 മരണങ്ങൾക്കുള്ള നഷ്ടപരിഹാര മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ആഗസ്ത് 19 ന് സുപ്രീം കോടതി കേന്ദ്രത്തിന് നാല് ആഴ്ച സമയം നൽകി. മരണ സർട്ടിഫിക്കറ്റിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളും ധനകാര്യ കമ്മീഷൻ നിർദ്ദേശിച്ച സാമൂഹിക സുരക്ഷയും ക്ഷേമ നടപടികളും സംബന്ധിച്ച നടപടികളും രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന് മുമ്പ് ഇതേ വിഷയലത്തില്‍ ജൂണ് 30 നും സുപ്രീം കോടതി ഇടപെടല്‍ നടത്തിയിരുന്നു.
കൊവിഡ് മരണം കൃത്യമായി രേഖപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകൾ കാലതാമസമില്ലാതെ നൽകണം, തിരുത്തലുകൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവുവരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു അന്ന് കോടതി കേന്ദ്രതിന് നല്‍കിയത്. ഇതിനായി മാര്‍ഗ്ഗരേഖ ഇറക്കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും അത് നടപ്പാക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചു.
അതേസമയം നഷ്ടപരിഹാരത്തിന്റെ അളവ് കോടതി നിശ്ചയിക്കാതെ, ദേശീയ ദുരന്തനിവാരണ അതോറിറ്റി (N D MA ) മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുമ്പോൾ തുകയും നിശ്ചയിക്കണം. ആറാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവണം. കോവിഡ് -19 മൂലം മരണമടഞ്ഞ ഓരോരുത്തരുടെയും കുടുംബത്തിന് ദുരന്തനിവാരണ നിയമപ്രകാരം (ഡി എം എ) 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലായിരുന്നു കോടതിയുടെ സുപ്രധാനമായ പരാമര്‍ശങ്ങള്‍.
ചിത്രങ്ങള്‍ കാണാം സാരിയില്‍ തിളങ്ങി സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍: ചിത്രം ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications