കൊവിഡ് മരണം ഉയരുന്നു; ദില്ലിയില്‍ മൃഗങ്ങളുടെ ശ്മശാനത്തില്‍ മനുഷ്യരെ സംസ്‌കരിക്കും
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നതിന് പിന്നാലെ മരണവും ക്രമാധീതമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3000 കൂടുതല്‍ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. തലസ്ഥാനത്ത് ഒരു ദിവസം മാത്രം 700ഓളം മൃതദേഹങ്ങളാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അടക്കം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ശ്മശാനങ്ങളുടെ ലഭ്യത വളരെ കുറഞ്ഞുവരുകയാണ് നഗരത്തില്‍.

ഈ സാഹചര്യത്തില്‍ ദ്വാരക സെക്ടര്‍ -29 ലെ നഗരത്തിലെ ആദ്യത്തെ മുനിസിപ്പല്‍ നായ ശ്മശാനത്തിനായി ഉദ്ദേശിച്ച പദ്ധതി സ്ഥലത്ത് താല്‍ക്കാലികമായി കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ സംസ്‌കാരം നടത്താന്‍ സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നു. ദിവസേന പത്ത് മുതല്‍ 15 ശതമാനം വരെ മൃതദേഹങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹതര്യത്തിലാണ് മുന്‍സിപ്പല്‍ അധികൃതര്‍ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്.
Recommended Video
ആറ് മാസങ്ങള്‍ക്ക് മുമ്പാണ് മൃഗങ്ങളുടെ സംസ്‌കാരത്തിന് ശ്മശാനം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. പിപിപി മോഡലില്‍ ഒരു ചെറിയ മൃഗ ശ്മശാനം സ്ഥാപിക്കാന്‍ സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. 3.5 ഏക്കറ്റിലാണ് പദ്ധതി ഒരുക്കുന്നത്. എന്നാല്‍ ഇവിടെ ഇതുവരെ മൃഗങ്ങളെ സംസ്‌കരിച്ച് തുടങ്ങിയിട്ടില്ല. കഴിഞ്ഞയാഴ്ച 650 ശവസംസ്‌കാരങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് അവ 773 ആയി ഉയര്‍ന്നു. നിലവില്‍ പ്രതിദിനം 882 മൃതദേഹങ്ങളാണ് ദിവസേന സംസ്‌കരിക്കുന്നത്.












Click it and Unblock the Notifications