Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡ് 'എൻഡമിക്' ആയി ചുരുങ്ങാം, മൂന്നാം തരംഗം പ്രവചിക്കാനാകില്ലെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ

ദില്ലി: രാജ്യത്ത് കൊവിഡ് എന്‍ഡമിക് ( രോഗം പ്രാദേശികമായി ചുരുങ്ങുന്ന സാഹചര്യം) എന്ന ഘട്ടത്തിലേക്ക് മാറുന്നതായി കരുതുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ഗവേഷകയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍. പാന്‍ഡമിക് അഥവാ മഹാമാരി എന്നത് ഒരു രാജ്യത്ത് നിന്ന് തുടങ്ങി പല രാജ്യങ്ങളിലേക്ക് വ്യാപിച്ച് വൈറസ് ജനതയെ കീഴടക്കുന്നതാണ്. എന്നാല്‍ എന്‍ഡമിക് ഘട്ടത്തില്‍ ജനങ്ങള്‍ വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കും. ഈ ഘട്ടത്തില്‍ ഒരു നിശ്ചിത പ്രദേശത്ത് മാത്രമായിരുന്നു വൈറസ് വ്യാപനമുണ്ടാവുക. മാത്രമല്ല വൈറസിന്റെ വ്യാപനം കുറയുകയും ചെയ്യുമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ ദ വയറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

    കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഉണ്ടാകുമോ എന്നത് പ്രവചിക്കാന്‍ സാധിക്കില്ലെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എപ്പോള്‍, എവിടെ കൊവിഡ് മൂന്നാം തരംഗം ആരംഭിക്കും എന്നത് പറയാനാകില്ല. ഇപ്പോള്‍ പറയാന്‍ സാധിക്കുക നിലവിലുളള വൈറസ് വ്യാപനത്തിന്റെ തോത് വെച്ചിട്ടുളള ചില സാധ്യതകളെ കുറിച്ച് മാത്രമാണ്. കൊവിഡ് മൂന്നാം തരംഗമുണ്ടായാല്‍ കുട്ടികളെ ബാധിക്കാനുളള സാധ്യതയെ സംബന്ധിച്ച് മാതാപിതാക്കള്‍ ഭയപ്പെടേണ്ടതില്ലെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. പഠനങ്ങള്‍ അനുസരിച്ച് കുട്ടികളെ കുറഞ്ഞ തോതില്‍ മാത്രമാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. കുട്ടികളിലെ കൊവിഡ് മരണനിരക്കും കുറവാണ്. കുട്ടികളെ കൊവിഡ് ബാധിക്കുകയാണ് എങ്കില്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുക അടക്കമുളള തയ്യാറെടുപ്പുകള്‍ക്ക് നമുക്ക് ഇനിയും സമയമുണ്ടെന്നും കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

    അച്ഛനൊപ്പം നിറഞ്ഞ് ചിരിച്ച് മീനാക്ഷി, ഒപ്പം അനിയത്തിയും കാവ്യയും, ദിലീപിന്റെ കുടുംബചിത്രം വൈറൽ

    1

    ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യത്തെ കൊവിഡ് സാഹചര്യം പല ഭാഗങ്ങളിലും വ്യത്യസ്തമാണ്. രാജ്യത്തിന്റെ വലിപ്പവും ജനസംഖ്യയും പ്രതിരോധ ശേഷിയുമെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ കൊവിഡ് വിവിധ ഭാഗങ്ങളില്‍ ഏറ്റക്കുറച്ചിലുകളോടെ തുടര്‍ന്നേക്കാം എന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു. 2022ന്റെ അവസാനത്തോടെ 70 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സാധിക്കും എന്നാണ് കരുതുന്നത്. അതോടെ രാജ്യങ്ങള്‍ സാധാരണ സ്ഥിതിയിലേക്ക് തിരിച്ച് പോകുമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

    നാടൻ വേണോ മോഡേൺ വേണോ, രഞ്ജിനി ഹരിദാസിന് ഏതും പെർഫെക്ട് ഓകെ, ക്യൂട്ട് ചിത്രങ്ങൾ

    സെപ്റ്റംബര്‍ പകുതിയോടെ തന്നെ ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ മൂന്നാം വാരത്തിലാണ് കൊവാക്‌സിന്‍ അംഗീകാരത്തിന് വേണ്ടിയുളള ആദ്യത്തെ രേഖകള്‍ ഭാരത് ബയോടെക് സമര്‍പ്പിച്ചത്. ആഗസ്റ്റ് പകുതിയോടെ വിപുലീകരിച്ച രണ്ടാമത്തെ സെറ്റ് രേഖകളും സമര്‍പ്പിച്ചു. കമ്മിറ്റി ചില ചോദ്യങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് ഉത്തരങ്ങള്‍ തേടിയിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യവാരം ഉന്നത സമിതി യോഗം ചേരുന്നതോടെ കൊവാക്‌സിന് അംഗീകാരം ലഭിച്ചേക്കും എന്നാണ ്കരുതുന്നത് എന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+