ആഗോളതലത്തിൽ കോവിഡ് ഉയരുന്നു; ബൂസ്റ്റർ ഡോസ് വാക്സിൻ എല്ലാവരിലേക്കും എത്തിയേക്കും
ന്യൂഡെൽഹി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് അനുവദിക്കുന്നത് ആലോചനയിൽ. ലോകത്തിന്റെ വിവിധ ഭാ ഗങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടിക്കുളള മുന്നൊരുക്കങ്ങൾ. നിലവിൽ അറുപത് വയസിന് മുകളിൽ ഉള്ളവർക്കും ആരോ ഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും ആണ് ബൂസ്റ്റർ ഡോസ് അനുവദിച്ചിരിക്കുന്നത്.
"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുബാധകൾ വർദ്ധിക്കുന്നതും അന്താരാഷ്ട്ര യാത്രകളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതും കണക്കിലെടുത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുന്നു." എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചില വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസെടുക്കേണ്ടത് നിർബന്ധമാണ്. മുതിർന്നവർക്ക് സജന്യമായി ബൂസ്റ്റർ ഡോസ് നൽകണോ എന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ചർച്ച നടക്കുകയാണ്.

2021 ജനുവരി 16-നാനാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ്പ് നൽകി. മുൻനിര പ്രവർത്തകരുടെ വാക്സിനേഷൻ കഴിഞ്ഞ ഫെബ്രുവരി 2 മുതലാണ് ആരംഭിച്ചത്. അടുത്ത ഘട്ടം കഴിഞ്ഞ വർഷം മാർച്ച് 1 നാണ് ആരംഭിച്ചത്. 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ നിർദ്ദിഷ്‌ട രോഗാവസ്ഥകളുള്ളവർക്കും ആണ് ഈ ഘട്ടത്തിൽ വാക്സിൻ ലഭിച്ചത്. ശേഷം ഏപ്രിൽ 1 മുതലാണ് 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കുമായി വാക്സിനേഷൻ ആരംഭിച്ചത്. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ അനുവദിച്ചത്. ഈ വർഷം മാർച്ച് 16 മുതലാണ് 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ത്യ ആരംഭിച്ചത്.
നിലവിൽ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ അടുത്തിടെ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ കൊവിഡ് ബാധ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. പക്ഷെ വരുന്ന ജൂൺ ജൂലൈ മാസങ്ങളിൽ കൊവിഡിന്റെ അടുത്ത തരംഗമുണ്ടാകുമെന്നാണ് കാൺപൂർ ഐഐടിയിലെ വിദഗ്ധരുടെ റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കാനൊരുങ്ങുന്നത്.












Click it and Unblock the Notifications