Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത വേരിയന്റ് ഒമൈക്രോണിനേക്കാള്‍ തീവ്രമാകും, കൊവിഡ് അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് അവസാനിച്ചുവെന്ന് ആരും കരുതേണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ്. രോഗങ്ങള്‍ക്ക് അതിര്‍ത്തികളില്ല. സുരക്ഷയെ കുറിച്ചുള്ള തോന്നല്‍ പോലും ഏത് നിമിഷവും മാറാമെന്ന് ഒമൈക്രോണ്‍ വേരിയന്റിലൂടെ വ്യക്തമായെന്നും ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷന്‍ ട്രെഡോസ് അദാനോം ഗെബ്രിയെസൂസ് വ്യക്തമാക്കി. ലോകത്താകമാനം കൊവിഡ് കേസുകള്‍ 17 ശതമാനത്തോളം കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്സില്‍ മാത്രം 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കൊവിഡ് മരണങ്ങളില്‍ ഏഴ് ശതമാനം കുറവുണ്ട്.

1

അതേസമയം ഇനിയും വേരിയന്റുകള്‍ വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കൊവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ല. ഇനി വരാനിരിക്കുന്ന വേരിയന്റുകള്‍ വളരെ അപകടകാരികളായിരിക്കും. ഒമൈക്രോണിനേക്കാള്‍ അപകടകാരികളായിരിക്കും ഇനി വരുന്നതെന്നും ലോകാരോഗ്യ സംഘടന എപ്പിഡെമോളജിസ്റ്റ് മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. ഇപ്പോഴുള്ള പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കുന്നതായിരിക്കും പുതിയ വേരിയന്റ്. വാക്‌സിനുകള്‍ ഈ വേരിയന്റുകള്‍ക്കെതിരെ ഫലിക്കാതെ വരുമെന്നും കെര്‍ക്കോവ് പറയുന്നു. എന്നാല്‍ വാക്‌സിന്‍ എടുക്കുന്നത് ശക്തമാക്കണമെന്ന് മരിയ കെര്‍ക്കോവ് പറയുന്നു. അതിന് മാത്രമേ കൊവിഡിനെ തടയാനാവൂ എന്നും അവര്‍ പറഞ്ഞു.

കൃത്യമായ ഇടപെടലുകളിലൂടെ കൊവിഡ് വ്യാപനം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. ചെറിയ വ്യാപനത്തില്‍ പോലും വലിയൊരു പ്രതിസന്ധിയുണ്ടാവും. അത് കൂടുതല്‍ പേരിലേക്ക് പടരാന്‍ ഇടയാക്കും. കാരണം വാക്‌സിന്‍ എടുക്കാത്തവര്‍ ധാരാളമുണ്ട്. ഒപ്പം പ്രതിരോധ ശേഷം കുറഞ്ഞ് വരുന്നുവരുമുണ്ടെന്ന് മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. നിലവില്‍ വൈറസിനെ കുറിച്ച് പൂര്‍ണമായി ആര്‍ക്കും അറിയില്ല. അതുകൊണ്ട് എന്തൊക്കെ പ്രതിരോധ മാര്‍ഗങ്ങള്‍ കൊവിഡിനെതിരെ ഫലിക്കും എന്നതാണ് നോക്കേണ്ടത്. വാക്‌സിന്‍ അക്കാര്യത്തില്‍ വിജയമാണ്. വാക്‌സിനും മാസ്‌കുകളും സോഷ്യല്‍ ഡിസ്റ്റന്‍സിംഗുമൊക്കെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്നവയാണെന്ന് മരിയ വാന്‍ കെര്‍ക്കോവ് വ്യക്തമാക്കി.

കൊവിഡ് അവസാനിച്ചെന്ന് കരുതുന്നതാണ് പ്രശ്‌നം. കൊറോണവൈറസ് ദുര്‍ബലമാകുമെന്ന കാര്യത്തില്‍ യാതൊരു ഗ്യാരണ്ടിയുമില്ല. വൈറസിന് തീര്‍ച്ചയായും ജനിതക മാറ്റമുണ്ടാകാം. മനുഷ്യശരീരത്തില്‍ പിടിച്ച് നില്‍ ്ക്കാന്‍ അത് ശ്രമിച്ച് കൊണ്ടേയിരിക്കുമെന്ന് മരിയ പറഞ്ഞു. അതേസമയം ദക്ഷിണാഫ്രിക്കയിലെ സ്റ്റാവ് ബികോ അക്കാദമിക് ഹോസ്പിറ്റല്‍ കോംപ്ലക്‌സ് നടത്തിയ പഠനത്തില്‍ കൊവിഡ് അടുത്ത് തന്നെ അവസാനിക്കുമെന്നാണ് പ്രവചിക്കുന്നത്. ഒമൈക്രോണായിരിക്കും അവസാന വേരിയന്റെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം പുതിയ വേരിയന്റിനെ കുറിച്ചൊന്നും പഠനത്തില്‍ പറയുന്നില്ല. കൊവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം നമുണ്ട്. എന്നാല്‍ കൊവിഡ് അവസാനിച്ചിട്ടില്ലെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

Recommended Video

cmsvideo
    UP യിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; നിര്‍ണായകമായ 58 സീറ്റുകള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+