Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഭജനത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തം, രണ്ടാം തരംഗം 49 ലക്ഷത്തോളം ജീവനെടുത്തെന്ന് റിപ്പോര്‍ട്ട്

ദില്ലി: ഇന്ത്യയില്‍ കൊവിഡ് തരംഗത്തിന്റെ വ്യാപ്തി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ മുകളിലെന്ന് റിപ്പോര്‍ട്ട്. കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യാ വിഭജനത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഷിംഗ്ടണ്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലെപ്‌മെന്റ് ആണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും അഭിഷേക് ആനന്ദ്, ജസ്റ്റിന്‍ സാന്‍ഡഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വീടുകളില്‍ നിന്നുള്ള ഡാറ്റകളും ഔദ്യോഗിക രേഖകളും എല്ലാം സര്‍വേയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്.

1

ഇന്ത്യയില്‍ വലിയ തോതില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. 34 ലക്ഷം മുതല്‍ 49 ലക്ഷം മരണം വരെ കൂടുതലായി സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഔദ്യോഗിക രേഖ പല കണക്കുകളും മറച്ചുവെക്കുന്നതാണ്. ആയിരമോ പതിനായിരമോ അല്ല ലക്ഷക്കണക്കിനാണ് ഇന്ത്യയിലെ യഥാര്‍ത്ഥ മരണനിരക്ക് രേഖപ്പെടുത്തിയിരുന്നെങ്കില്‍ വരികയെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതാണ് വിഭജനത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമായി ഈ പ്രശ്‌നത്തെ മാറ്റുന്നത്.

ഇപ്പോഴുള്ള നാല് ലക്ഷം മരണനിരക്ക് വളരെ കുറവ് മാത്രമാണ്. കൊവിഡ് ബാധിച്ച മരണമായി പലതും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും വലിയ പ്രശ്‌നമാണ്. ഇന്ത്യയിലെ കൊവിഡ് ഒന്നാം തരംഗം അത്രത്തോളം അപകടം പിടിച്ചതായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാരണം സമയമെടുത്താണ് കേസുകള്‍ വ്യാപിച്ചത്. അതുകൊണ്ട് തന്നെ അവയെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗം അതിവേഗത്തിലാണ് വ്യാപിച്ചത്. അതുകൊണ്ട് ആശുപത്രികള്‍ക്കോ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ഒരുങ്ങാന്‍ സാധിച്ചില്ല. മരണനിരക്കും ആദ്യ തരംഗത്തില്‍ കുറവായിരുന്നു.

ആദ്യ തരംഗത്തിന്റെ വ്യാപതി പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തത് കൊണ്ടാണ് രണ്ടാം തരംഗത്തില്‍ ഇത്ര വലിയ പ്രതിസന്ധി ഇന്ത്യയിലുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ എട്ട് ലക്ഷത്തോളം കുടുംബങ്ങളില്‍ നിന്ന് ലഭിച്ച ഡാറ്റയില്‍ നിന്നാണ് 49 ലക്ഷത്തോളം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സിവില്‍ രജിസ്‌ട്രേഷനില്‍ 34 ലക്ഷം അധികം മരണങ്ങളാണ് പറയുന്നത്. ഇത് പക്ഷേ ഏഴ് സംസ്ഥാനങ്ങളിലെ മാത്രം കണക്കാണ്. അധികം വന്ന മരണങ്ങളും കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഭാവിയില്‍ ഇത്തരം ദുരന്തങ്ങളെ ആരോഗ്യ മേഖലയ്ക്ക് തടഞ്ഞ് നിര്‍ത്താനാവൂ.

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Kerala announces complete lockdown on July 24, 25

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+