Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല, പ്രതിരോധം ശക്തമാക്കണം; 8 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ദില്ലി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പറഞ്ഞ അദ്ദേഹം വിവിധ വിനോദ സഞ്ചാര മേഖലകളില്‍ അനുഭവപ്പെടുന്ന തിരക്കിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

കൂടാതെ കൊവിഡ് വ്യാപനം തടയുന്നതിന് രാജ്യത്തെ എട്ട് സംസ്ഥാനങ്ങള്‍ക്ക് അദ്ദേഹം പ്രത്യേക നിര്‍ദ്ദേശവും നല്‍കി. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. വാക്‌സിനേഷനും പരിശോധനയും യോഗം വിലയിരുത്തി. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രണ്ടാം തരംഗം വ്യത്യസ്ത നിലയിലാണുള്ളതെന്ന് യോഗം വിലയിരുത്തി.

covid

ടിപിആര്‍ നിരക്ക് പൊതുവെ കുറയുന്നുണ്ട്. എന്നാല്‍ കേരളം, ബംഗാള്‍, ഗോവ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ടിപിആര്‍ പത്തിന് മുകളിലാണെന്ന് യോഗം വിലയിരുത്തി. ഇത് ആശങ്കയ്ക്ക് വകവയ്ക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കിനെ കുറിച്ചും യോഗം ആശങ്ക പ്രകടിപ്പിച്ചു. ഇവിടങ്ങളില്‍ മാസ്‌ക് ഉപയോഗം സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉറപ്പാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ യോഗം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം, രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് നിതി അയോഗ് അംഗം ഡോ വികെ പോളും രംഗത്തെത്തിയിരുന്നു. രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ഇപ്പോഴുള്ള അവസ്ഥ അപകടകരമാണ്. കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയില്‍ ഏറെയും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞിരുന്നു. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 32 ശതമാനം കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ 21 ശതമാനവുമാണ്. ഇത് ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+