കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്യാല നിയമ സർവ്വകലാശാലയിലെ 60 വിദ്യാർത്ഥികൾക്ക് കോവിഡ്; ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശം

  • By Akhil Prakash
Google Oneindia Malayalam News

ചണ്ഡീഗഡ്; പഞ്ചാബിലെ പട്യാലയിലെ രാജീവ് ഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലോ യിലെ 60 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് സ്ഥലം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശം നൽകുകയും ചെയ്തു. രോ ഗം ബാധിച്ചവരെയും രോഗത്തിന്റെ ലക്ഷണം ഉള്ളവരെയും പ്രത്യേക ബ്ലോക്കുകളിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. മെയ് 10 നകം തന്നെ എല്ലാവരും ഹോസ്റ്റലുകൾ ഒഴിയാൻ ആണ് സർവകലാശാല ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് ദിവസേനയുള്ള കോവിഡ് കേസുകൾ വർദ്ധിച്ചു വരുകയാണ്. പല സംസ്ഥാനങ്ങളിലെയും സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ വെൽഹാം ഗേൾസ് സ്‌കൂളിലെ 16 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ കേസുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്ഥിതിഗതികൾ ശ്രദ്ധയിൽപ്പെട്ട അധികൃതർ രക്ഷിതാക്കളോട് പരിഭ്രാന്തരാകരുതെന്ന് നിർദേശം നൽകി.

rajivgandhilawuniversity

അതേസമയം മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി-എം) കാമ്പസിലെ കോവിഡ് കേസുകളുടെ എണ്ണം 170 ആയി ഉയർന്നു. എന്നിരുന്നാലും കോളേജ് അടക്കില്ല എന്ന് അധികൃതർ വ്യക്തമാക്കി. ഐഐടി മദ്രാസ് കോവിഡ് ക്ലസ്റ്റർ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ സർക്കാരും അധികാരികളും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണൻ പറഞ്ഞു. നടപടികളുടെ ഭാഗമായി ഐഐടിയുടെ ഹോസ്റ്റലുകളിലും കോംപ്ലക്സിലെ മറ്റ് സ്ഥലങ്ങളിലും ടെസ്റ്റുകൾ ധാരാളമായി നടത്തുന്നുണ്ട്.

പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ സ്ഫോടനം; യുവതിയും കുഞ്ഞും മരിച്ചു..ഭർത്താവ് ജീവനൊടുക്കിപെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ സ്ഫോടനം; യുവതിയും കുഞ്ഞും മരിച്ചു..ഭർത്താവ് ജീവനൊടുക്കി

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,275 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ 2.2 ശതമാനം കൂടുതലാണ് ഇന്നത്തെ കേസുകൾ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച രാവിലെ അറിയിച്ചു. പുതിയ കേസുകൾക്കൊപ്പം രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,91,393 ആയി ഉയർന്നു. 1,354 കേസുകളുള്ള ഡൽഹി, 571 കേസുകളുള്ള ഹരിയാന, 386 കേസുകളുള്ള കേരളം, 198 കേസുകളുള്ള ഉത്തർപ്രദേശ്, 188 കേസുകളുള്ള മഹാരാഷ്ട്ര എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങൾ. 55 പുതിയ മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ചുള്ള ആകെ മരണങ്ങൾ 5,23,975 ആയി ഉയർന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Covid to 60 students of Patiala Law University; Recommendation to vacate hostels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X