കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പിടിയിൽ! ; ഒഡീഷയിൽ 64 സ്‌കൂൾ വിദ്യാർത്ഥികൾക്ക് രോഗം; ലക്ഷണങ്ങളില്ലെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ഡൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവാണ് ഇന്ത്യയിൽ പ്രകടമാകുന്നത്. ഒഡീഷയിലെ രായഗഡ ജില്ലയിൽ 64 വിദ്യാർഥികൾക്ക് ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചു. 71 പുതിയ കേസുകളാണ് ഞായറാഴ്ച ഒഡീഷയിൽ റിപ്പോർട്ട് ചെയ്തത്.

ഇതിൽ 64 കേസുകളും രായഗഡ എന്ന ജില്ലയിലെ രണ്ട് ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളിൽ ആണ്. ആശങ്ക ഉണ്ടാക്കുന്ന റിപ്പോർട്ടാണിത്. കഴിഞ്ഞ ഒരു മാസമായി ഒഡീഷയിൽ എല്ലാ ദിവസവും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി അധികൃതർ വ്യക്തമാക്കി. 71 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഒഡീഷയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,88,202 ആയി ഉയർന്നു. ഞായറാഴ്ച മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, ആകെ മരണസംഖ്യ 9126 എന്നതും ആശങ്കയാണ്.

covid

അതേസമയം, ജില്ലയിലെ നിലവിലെ സജീവ കേസുകളുടെ എണ്ണം 160 ആണ്. 12,78,863 പേർ കൊവിഡിൽ നിന്നും രോഗമുക്തി നേടി. എന്നാൽ, കോട്‌ലഗുഡയിലെ അൻവേഷ ഹോസ്റ്റലിൽ താമസിക്കുന്ന 44 പേർക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് ഹോസ്റ്റൽ മേട്രൺ നമിത സമൽ പറഞ്ഞു. ഇവർക്ക് ആർക്കും കൊവിഡിന്റെ മറ്റ് രോഗ ലക്ഷണങ്ങൾ ഇല്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസ് കൂടുതൽ പടരാതിരിക്കാൻ രോഗികൾ ഐസൊലേഷനിൽ തുടരുകയാണെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു.

ജില്ലയിലെ എട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ബിസാംകടക് ബ്ലോക്കിലെ ഹതമുനിഗുഡ ഗവൺമെന്റ് ഹൈ സ്‌കൂളിലെ 20 വിദ്യാർത്ഥികൾക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. സ്‌കൂൾ ഹോസ്റ്റലിലാണ് ഈ വിദ്യർത്ഥികൾ താമസിച്ചിരുന്നത്. രണ്ട് ഹോസ്റ്റലുകളിൽ നിന്നായി 64 കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ കളക്ടർ സരോജ് കുമാർ മിശ്ര പറഞ്ഞു.

64 വിദ്യാർത്ഥികളുടെ സാമ്പിളുകൾ പരശോധിച്ചപ്പോൾ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ, ഈ വിദ്യർത്ഥികൾക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ല. എല്ലാ വിദ്യാർത്ഥികളുടെയും ആരോഗ്യനില സ്ഥിരമാണ്. രോഗം വ്യപിക്കാതെ ഇരിക്കാൻ വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്," ജില്ലാ കളക്ടർ സരോജ് കുമാർ പറഞ്ഞു. എന്നാൽ, 15,685 പേരിൽ നടത്തിയ പരിശോധനയിലാണ് പുതിയ കേസുകൾ സംസ്ഥാനത്ത് കണ്ടെത്തിയത്. പോസിറ്റീവ് നിരക്ക് 0.45 ശതമാനം രേഖപ്പെടുത്തിയിരുന്നു.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം , ഇന്ത്യയിൽ ഞായറാഴ്ച 3,451 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിലെ സജീവമായ രോഗബാധിതരുടെ എണ്ണം 20,635 ആയും ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,25,57,495 ആയും ഉയർന്നിരുന്നു. 40 മരണങ്ങൾ ഞായറാഴ്ഛ റിപ്പോർട്ട് ചെയ്തതിൽ 35 എണ്ണം കേരളത്തിൽ നിന്നാണ്. ഇതോടെ, ഇന്ത്യയുടെ ആകെ മരണസംഖ്യ 5,24,064 ആയി മാറി. രാജ്യത്തെ രോഗ മുക്തി നിരക്ക് 98.74 ശതമാനം ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

'ആണുങ്ങള്‍ക്ക് അല്ലെങ്കിലും അടുക്കള കാര്യത്തില്‍ ശ്രദ്ധയില്ല; ശോഭേച്ചിയെ പരിഹസിച്ച് ആര്യ രാജേന്ദ്രൻ'ആണുങ്ങള്‍ക്ക് അല്ലെങ്കിലും അടുക്കള കാര്യത്തില്‍ ശ്രദ്ധയില്ല; ശോഭേച്ചിയെ പരിഹസിച്ച് ആര്യ രാജേന്ദ്രൻ

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ദിനംപ്രതിയുള കണക്കുകൾ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധനവിനെ ആണ് കാണിക്കുന്നത്. ശനിയാഴ്ച 3,805 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 22 പേർ രോഗം ബാധിച്ച് മരണപ്പെട്ടു. 3168 പേരാണ് രോഗമുക്തി നേടിയത്. സജീവ കേസുകളുടെ 20,303 ആയി ഉയർന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
covid updates in india: covid disease has been reported in 64 school children in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X