കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിനെ നേരിടുന്നതില്‍ കോവിൻ ആപ്പ് വളരേയധികം സഹായിച്ചു: നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിൻ ആപ്ലിക്കേഷൻ രാജ്യത്തെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ഫ്രാൻസും വൈവിധ്യമാർന്ന വിഷയങ്ങളിൽ വളരെ അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അതിൽ സാങ്കേതികവിദ്യയും ഡിജിറ്റല്‍ മേഖലയും സഹകരണത്തിന്‍റെ പ്രധാനപ്പെട്ട മേഖലകളാണെന്നും അദ്ദേഹം പറഞ്ഞു. . 'വിവടെക്കിന്റെ' അഞ്ചാം പതിപ്പിൽ പങ്കെടുത്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇന്ത്യന്‍പ്രധാനമന്ത്രി.

പുതിയ നിക്ഷേപകർക്ക് വേണ്ടതെല്ലാം ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ടാലന്റ്, മാർക്കറ്റ്, ക്യാപിറ്റൽ, ഇക്കോ സിസ്റ്റം, ഓപ്പൺനെസ് കൾച്ചർ എന്നീ അഞ്ച് തൂണുകളെ അടിസ്ഥാനമാക്കി ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഞാൻ ലോകത്തെ ക്ഷണിക്കുകയാണെന്നും മോദി പറഞ്ഞു. സാങ്കേതികവിദ്യയുടെയും സ്റ്റാർട്ട്അപ്പിന്റെയും ലോകത്ത് ഇന്ത്യയുടെ മുന്നേറ്റം എല്ലാവർക്കും അറിയാവുന്നതാണെന്ന് പറഞ്ഞ അദ്ദേഹം, ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റങ്ങളിലൊന്നാണ് ഇന്ത്യയെന്നും അഭിപ്രായപ്പെട്ടു.

 modi-

ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ / എംപിമാർ എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖർ. കോർപ്പറേറ്റ് പ്രമുഖന്മാരായ ആപ്പിൾ സി ഇഒ ടിം കുക്ക്, ഫേസ്ബുക്ക് ചെയർമാനും സിഇഒയുമായ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങിയവരും പങ്കെടുക്കും.

Recommended Video

cmsvideo
വാക്സിന് ശേഷം എല്ലാം കയ്യിൽ ഒട്ടിപിടിക്കുന്നു..വീഡിയോ കണ്ടോ

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

2016 മുതൽ എല്ലാ വർഷവും പാരീസിൽ നടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ഡിജിറ്റൽ, സ്റ്റാർട്ടപ്പ് പരിപാടി കളിലൊന്നാണ് വിവടെക്. ഇത് ഒരു പ്രമുഖ പരസ്യ, വിപണന കമ്പനിയായ പബ്ലിസിസ് ഗ്രൂപ്പും , പ്രമുഖ ഫ്രഞ്ച് മീഡിയ ഗ്രൂപ്പായ ലെസ എക്കോസും സംയുക്തമായിട്ടാണ് സംഘടിപ്പിക്കുന്നതു. ടെക്നോളജി നവീകരണത്തിലും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലുമുള്ള പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന വേദി കൂടിയാണ്.

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

English summary
Covin app helps a lot in combating corona virus: Narendra Modi in fifth edition of ‘VivaTech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X