വാക്സിൻ ഗ്രീൻ പാസ് പട്ടികയിൽ ഇടംപിടിക്കാതെ കോവിഷീൽഡ്; ഉടൻ പരിഹാരം കാണാനാകുമെന്ന് പൂനാവാല
യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ അംഗരാജ്യങ്ങളില്‍ യാത്രാനുമതിയുണ്ടാകൂ.
ന്യൂഡൽഹി: യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ യാത്രക്കാരെ ആശങ്കയിലാക്കുന്നതാണ് വാക്സിൻ പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വാർത്തകൾ. യൂറോപ്യൻ യൂണിയന്റെ വാക്സിൻ ഗ്രീൻ പാസ് പട്ടികയിൽ ഇടംപിടിച്ചില്ല. ഇതോടെ ഇന്ത്യയിലെ പൂനെ സെറം ഇൻസ്റ്റ്യൂട്ടിൽ നിർമിച്ച ആസ്ട്രസെനക കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയിൽ പ്രതിബന്ധങ്ങൾ ഏറെയാണ്.

യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ അംഗരാജ്യങ്ങളില്‍ യാത്രാനുമതിയുണ്ടാകൂ. ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. യൂറോപ്യൻ രാജ്യങ്ങളിൽ ഈ വാക്സിൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും വാക്സെവിരിയ എന്ന പേരിലാണ് വിതരണം.
നിലവിൽ ആസ്ട്രസെനക വികസിപ്പിച്ചിരിക്കുന്ന വാക്സെവിരിയ എന്ന വാക്സിന് മാത്രമാണ് യൂറോപ്യൻ മെഡിക്കൽ ഏജൻസി അംഗീകാരം നൽകിയിരിക്കുന്നത്. ഇതാണ് പ്രശ്നങ്ങളുടെ കാരണം. ടെക്നിക്കൽ പ്രശ്നമായി ഇതിനെ കാണാമെങ്കിലും കോവിഷീൽഡിന് അംഗീകാരം ലഭിക്കാത്തടുത്തോളും ഇന്ത്യയ്ക്കാരുടെ യാത്ര തടസം സൃഷ്ടിക്കും. ഇന്ത്യ വാക്സിൻ നൽകിയ മറ്റ് രാജ്യങ്ങൾക്കും സമാന പ്രശ്നമുണ്ട്.
അതേസമയം പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാൻ സാധിക്കുമെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അഡാര്‍ പൂനാവാല പ്രതീക്ഷ പ്രകടിപ്പിച്ചു. ഏറ്റവും ഗൗരവത്തോടെ വിഷയത്തെ കാണുകയും ഉടന്‍ പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യാത്രക്കാരെ മാത്രമല്ല മറ്റ് രാജ്യങ്ങളെയും ഇത് ബാധിക്കുമെന്നതിനാൽ അടിയന്തര ഇടപ്പെടലുണ്ടാകുമെന്നാണ് കരുതുന്നത്.
Recommended Video
'കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ധാരാളം ഇന്ത്യക്കാര്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഏറ്റവും ഗൗരവത്തോടെ വിഷയത്തെ കാണുകയും ഉടന്‍ പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. മെഡിക്കല്‍ തലത്തിലും നയതന്ത്രതലത്തിലും ഇടപെടലുണ്ടാകും' -അഡാര്‍ പൂനാവാല പറഞ്ഞു.












Click it and Unblock the Notifications