Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവീഷീല്‍ഡ് വാക്സിന്‍: രണ്ട് ഡോസുകള്‍ക്കിടയിലെ കാലാവാധി കേന്ദ്രം കുറച്ചേക്കും

ദില്ലി: കോവിഷീല്‍ഡിന്‍റെ ഒന്നും രണ്ടും ഡോസും തമ്മിലുള്ള വിടവ് കുറയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18യാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. "കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഡോസിന്‍റെ വിടവ് കുറയ്ക്കൽ പരിഗണിക്കുകയാണ്. ഇതിനെ കുറിച്ച് NTAGI (നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ) ൽ കൂടുതൽ ചർച്ച ഉടന്‍ തന്നെയുണ്ടാവും,"- ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം സായി വിഷ്ണു: ഇത് മോഹന്‍ലാലിന്‍റെ ബറോസിന് വേണ്ടിയോ

കോവിഷീല്‍ഡ്

കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള വിടവ് സർക്കാർ കുറയ്ക്കുമെന്ന് കോവിഡ് -19 വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ എൻ കെ അറോറ ഈ മാസം ആദ്യം പറഞ്ഞിരുന്നു. എന്നാൽ 45 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് മാത്രമായിരിക്കും ഇ ഇളവെന്നും അദ്ദേഹം അറിയിച്ചിരുന്നു. കോവിഷീൽഡിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നിലവിൽ എല്ലാവര്‍ക്കും 12 മുതൽ 16 ആഴ്ച വരെയാണ്. എന്നാല്‍ തുടക്കത്തില്‍ കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള വ്യത്യാസം രാജ്യത്ത് തുടക്കത്തിൽ 4-6 ആഴ്ചയായിരുന്ന്. പിന്നീട് അത് 4 മുതൽ 8 ആഴ്ചകൾ വരെ വർദ്ധിപ്പിക്കുകയും ഒടുവിൽ 12 മുതൽ 16 ആഴ്ചകൾ വരെ വർദ്ധിപ്പിക്കുകയും ചെയ്യുകയായിരുന്നു.

വാക്സിനേഷൻ ക്ഷാമം

അക്കാലത്ത് രാജ്യത്തെ വാക്സിനേഷൻ ക്ഷാമം പരിഹരിക്കാനുള്ള ശ്രമമായി ഇതിനെ കണക്കാക്കപ്പെട്ടിരുന്നതിനാൽ 12 മുതൽ 16 ആഴ്ച വരെ വിടവ് നീട്ടാനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. മറുവശത്ത്, പുതിയ അന്താരാഷ്ട്ര ശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി വിദഗ്ദ്ധർ അവകാശപ്പെട്ടിരുന്നു. ഡോസേജുകൾക്കിടയിലുള്ള നീണ്ട വിടവ് കൂടുതൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയതായും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ആദ്യ ഷോട്ട്

പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഷോട്ട് സൃഷ്ടിച്ച ആന്റിബോഡികളുടെ ശതമാനം താരതമ്യേന ഈ ടെസ്റ്റുകളിൽ ഉയർന്നതായി കാണിച്ചു. ഇതോടെയാണ് രണ്ട് ഡോസുകളും തമ്മിലുള്ള കാലാവധി നീട്ടിയത്. എന്നിരുന്നാലും, ജൂണിൽ, രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള രാജ്യത്ത് വർദ്ധിപ്പിച്ചതിന് ശേഷം, ആദ്യത്തെ കോവിഷീൽഡ് ഷോട്ടിന്റെ ഫലപ്രാപ്തി മുമ്പ് അമിതമായി വിലയിരുത്തിയതായും പഠനങ്ങൾ അവകാശപ്പെട്ടു.

വിവിധ രാജ്യങ്ങളില്‍

വിവിധ രാജ്യങ്ങളിലെ രണ്ട് കോവിഷീൽഡ് ഡോസുകൾ തമ്മിലുള്ള സമയം കുറച്ചതിനെത്തുടർന്നായിരുന്നു ഇത്. വാക്സിനേഷൻ സാഹചര്യം എപ്പോഴും ഒരുപോലെ നില്‍ക്കുന്ന കാര്യമല്ല. പുതിയ ഗവേഷണങ്ങൾ പുറത്തുവരുന്തോറും മാറുമെന്നും എന്നാൽ ഏത് തീരുമാനം എടുക്കുമ്പോഴും പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുമെന്നും രാജ്യത്തെ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഷീൽഡ് ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക വാക്സിൻ പോലെ തന്നെ ആയതിനാൽ, ഓരോ ഡോസിന്റെയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ലോകവ്യാപകമായ ഡാറ്റ ലഭ്യമാണ്. പ്രാദേശിക ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഡോസുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ധാരാളം ഗവേഷണങ്ങൾ ഇപ്പോൾ ഇന്ത്യയിലും നടത്തപ്പെടുന്നുണ്ട്.

കേരള ഹൈക്കോടതിയില്‍

അതേസമയം, കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് കേരള ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. 84 ദിവസമാക്കിയത് വാക്‌സിന്‍ക്ഷാമം കൊണ്ടല്ലെന്നും കേന്ദ്രം വിശദീകരിച്ചു. കിറ്റക്സ് കമ്പനി നല്‍കിയ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെ വിശദീകരണം. കിറ്റക്സിലെ ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞ തൊഴിലാളികള്‍ രണ്ടാം ഡോസ് എടുക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കമ്പനി കോടതിയെ സമീപിച്ചത്.

 കോടതി

ഹര്‍ജി പരിഗണിച്ച കോടതി രണ്ട് ഡോസ് വാക്സിന്‍ എടുക്കാന്‍ എന്തിനാണ് 84 ദിവസത്തെ ഇടവേള എന്ന് കോടതി നേരത്തെ കേന്ദ്രത്തോട് ചോദിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു മാനദണ്ഡം കൊണ്ട് വന്നത്. വാക്സിന്‍റെ ഫലപ്രപ്തിയാണോ അതോ ലഭ്യത കുറവാണോ ഇതിന് പിന്നില്‍. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ മറുപടി നല്‍കണമെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം.

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+