Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയിലെ ബങ്കറുകള്‍ നിര്‍മ്മിക്കുന്നത് ചാണകം കൊണ്ട്!!പശുമാസം വിഷം!!ചാണകമാഹാത്മ്യം!!

ദില്ലി: ബിജെപിയുടെ ചാണകമാഹാത്മ്യം തുടരുന്നു. ഗോമൂത്രം കുടിച്ച മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ ഗുരുതരരോഗം മാറിയിയെന്നു പറഞ്ഞ് ബിജെപി എംപി മീനാക്ഷി ലേഖി നാവെടുത്തില്ല, അതിനു പിറകേ അതിര്‍ത്തിയിലെ പട്ടാള ബങ്കറുകള്‍ നിര്‍മ്മിക്കുന്നത് ചാണകം ഉപയോഗിച്ചു കൊണ്ടാണെന്ന പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ രംഗത്ത്. തീര്‍ന്നില്ല, പശുമാംസം വിഷമാണെന്നാണ് ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടത്.

പശുമാംസം വിഷമാണ്. എന്നാല്‍ ഗോമൂത്രം ഔഷധമാണ്. ഇന്ത്യന്‍ അതിര്‍ത്തിയിലെ പട്ടാള ബങ്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് പശുവിന്റെ ചാണകം കൊണ്ടാണ്. സാധാരണ ജനങ്ങള്‍ വീട് നിര്‍മ്മിക്കുന്നത് പശുവിന്റെ ചാണകം കൊണ്ടാണ്. ലോകജനസംഖ്യയില്‍ 90 ശതമാനം ആളുകളും പശുവിന്‍ പാലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതു കൊണ്ടു തന്നെയാണ് പശുവിനെ മനുഷ്യത്വത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത്. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് ഗോമൂത്രം ഉത്തമമാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

-indresh-kumar

ബിജെപി എംപി മീനാക്ഷി ലേഖി ലോക്‌സഭയില്‍ പറഞ്ഞത് ഇപ്രകാരമാണ്: 'മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നയാള്‍ക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഗോമൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അപ്രകാരം ചെയ്തപ്പോള്‍ അയാള്‍ വേഗം സുഖപ്പെട്ടു''. മരുന്ന് മരുന്നു തന്നെയാണെന്നാണ് മീനാക്ഷി ലേഖിയുടെ പരാമര്‍ശത്തിനു ശേഷം സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+