കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷാ ഗുണ്ടകളുടെ അക്രമത്തിന് അറുതിയില്ല; വീണ്ടും അരുംകൊല, വെടിവെച്ച് കൊന്നു... പിന്നീട് സംഭവിച്ചത്

  • By Desk
Google Oneindia Malayalam News

ജയ്പൂർ: ഗോരക്ഷാ പ്രവർത്തകർ കാലികടത്ത് നടത്തിയയാളെ വെടിവച്ച്കൊന്ന് തീവണ്ടിക്ക് മുന്നിലിട്ടു. പോലീസ് നോക്കി നിൽക്കെയാണ് ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണം. രാജസ്ഥാൻ- ഹരിയാന അതിർത്ഥിയിൽ പശുക്കളുമായി പോകുകയായിരുന്ന ഉമ്മർ മുഹമ്മദാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഗോവിന്ദ് ഗന്ദിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അതേസമയം സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിയമനടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഉമ്മറിനൊപ്പം ഉണ്ടായിരുന്ന രണ്ട്പേർ അക്രമനികളുടെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

തോമസ് ചാണ്ടി എന്തിന് രാജിവെക്കണം? പിണറായി ആവശ്യപ്പെട്ടോ? കളക്ടറുടെ റിപ്പോർ‌ട്ട് ചാണ്ടിക്കെതിരല്ല?തോമസ് ചാണ്ടി എന്തിന് രാജിവെക്കണം? പിണറായി ആവശ്യപ്പെട്ടോ? കളക്ടറുടെ റിപ്പോർ‌ട്ട് ചാണ്ടിക്കെതിരല്ല?

പൊലീസുകാര്‍ സ്ഥലത്തുണ്ടായിട്ടും അക്രമികളെ തടയാനോ പിടികൂടാനോ ശ്രമിക്കാത്തതില്‍ മേവാതിയില്‍ ജനങ്ങള്‍ സംഘടിച്ചു പ്രതിഷേധിച്ചു. അക്രമം തടയാന്‍ അവരൊന്നും ചെയ്തില്ലെന്നും കൊല്ലപ്പെട്ട ഉമ്മറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വെടിയേറ്റ് വീണ ഉമ്മറിനെ വീണ്ടും അക്രമികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി ഗ്രാമവാസികള്‍ പറഞ്ഞു. വെടിവെച്ച് കൊന്നശേഷം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് മൃതദേഹം വലിച്ചെറിയുകയായിരുന്നു.

മൃതദേഹം സ്വീകരിക്കില്ല

മൃതദേഹം സ്വീകരിക്കില്ല

പോലീസിന്റെ പ്രതികള്‍ക്കനുകൂലമായ നടപടിയില്‍ പ്രതിഷേധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാതെ മൃതദേഹം സ്വീകരിക്കു കൈപ്പറഅറില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. ഗോരക്ഷ പ്രവർത്തകരുടെ അക്രമം ഉത്തരേന്ത്യകളിൽ കൂടി വരികയാണ്. ആൽവാർ സ്വദേശി സുബ ഖാൻ എന്ന കർഷകന്റെ വീട്ടിലെ 51 പശുക്കളെ ഗോരക്ഷ സേന കടത്തികൊണ്ടുപോയി എന്ന വാർത്ത പുറത്ത് വന്നിട്ട് അധിക നാളായില്ല. ജയിപൂരിൽ‌ നിന്നായിരുന്നു ആ വാർത്ത. ശുഭ ഖാന്‍ പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് പോലീസുകാരോടൊപ്പമെത്തിയാണ് ഗോരക്ഷാ പ്രവർത്തകർ പശുക്കളെ പിടിച്ചെടുത്തത്. ഇപ്പോൾ പശുക്കള്‍ തന്റെയാണെന്നും ഉപജീവനമാര്‍ഗമെന്നും തെളിയിക്കാനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ശുഭ ഖാനും കുടുംബവും പറഞ്ഞിരുന്നു. അതിനേക്കാൾ വലിയ അതിശയം കടത്തികൊണ്ട് പോയ പശുക്കൾ ബിജെപി നേതാവ് ശ്രീകൃഷ്ണ ഗുപ്തയുടെ ഗോശാലയിലായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന പോലീസ് നിലപാടായിരുന്നു.

നിലപാടുകൾ താവ്രവാദമായി വളർ‌ന്നു

നിലപാടുകൾ താവ്രവാദമായി വളർ‌ന്നു

പാല്‍ ചുരത്തുന്ന മൃഗങ്ങളെ ആദരിക്കുന്നവയാണ് ലോകത്തിലെ എല്ലാ മതങ്ങളും. ശ്രീകൃഷ്ണന്‍ ഗോക്കളെ മേച്ചുനടന്ന യാദവ വംശത്തിലാണു ജനിച്ചതെങ്കില്‍, കാലിത്തൊഴുത്തില്‍ പിറന്നവനാണ് യേശു. മുഹമ്മദ് നബിയാകട്ടെ ബാല്യത്തില്‍ ഇടയനായിരുന്നു. എന്നിട്ടും അവരുടെ അനുയായികള്‍ അതെല്ലാം മറന്ന് ഇവയുടെ പേരില്‍ ലഹള കൂട്ടാന്‍ തുടങ്ങിയിട്ടു നാളുകളായി. ഗോക്കളെ കൊല്ലാന്‍ ചിലരും രക്ഷിക്കാന്‍ ചിലരുമെന്ന നിലയിലാണു തുടങ്ങിയതെങ്കിലും ആ നിലപാടുകള്‍ ഒരുതരം തീവ്രവാദമായി വളരാന്‍ താമസമുണ്ടായില്ല.
പശുക്കടത്തുകാരും പശുരക്ഷകരും തമ്മിലുള്ള വൈരം വളര്‍ന്ന് സംഘര്‍ഷങ്ങളിലേക്കും അക്രമങ്ങളിലേക്കുമെത്തി.

പശുവിനെ കാവിയണിയി്കാൻ കാണിച്ച അത്യുത്സാഹം

പശുവിനെ കാവിയണിയി്കാൻ കാണിച്ച അത്യുത്സാഹം

കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ജനവികാരം തിരിച്ചടിക്കുമെന്നു മുന്‍കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൂട്ടി കണ്ടിരുന്നു എന്നുവേണം കരുതാൻ അതുകൊണ്ട് തന്നെയാവണം ഗോരക്ഷയുടെ മറവില്‍ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കാന്‍ മോദി തന്‍റെ ടൗണ്‍ഹാള്‍ പ്രഭാഷണം വേദിയാക്കിയത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോരക്ഷാ ദള്‍ പോലുള്ള സംഘടനകള്‍ ശക്തമാണ്. ഭരണത്തിന്റെ നിഴലില്‍ അവര്‍ തങ്ങളുടെ അജന്‍ഡ നടപ്പാക്കാനുറച്ചു രംഗത്തിറങ്ങുകയായിരുന്നു. ഗോവധം തടയണമെന്ന ലളിതമായ ഉദ്ദേശ്യത്തില്‍ നിന്ന്, കന്നുകാലി കച്ചവടം നിരോധിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അവര്‍ വഴുതിമാറിയത് പെട്ടെന്നായിരുന്നു. ഹിന്ദുത്വ സംഘടനകള്‍ പശുവിനെ കാവിയണിയിക്കാന്‍ കാണിച്ച അത്യുത്സാഹമാണ് ഇപ്പോള്‍ തിരിച്ചടിയായത്. ദിനംപ്രതി അരും കൊലപാതകങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ചാണകം തീറ്റിക്കും ഗോമൂത്രം കുടിപ്പിക്കും

ചാണകം തീറ്റിക്കും ഗോമൂത്രം കുടിപ്പിക്കും

കന്നുകാലികളെ കടത്തുന്ന സംഘങ്ങളുടെ ട്രക്കുകള്‍ തടയുകയും അതിരെ ഡ്രൈവറെയും ക്ലീനറെയും അടിച്ചോടിക്കുകയുമാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. പിടികൂടുന്നവരെ ചാണകം തീറ്റിക്കുകയും ഗോമൂത്രം കുടിപ്പിക്കുകയും ചെയ്യും. അത് സോഷ്യൽ മീഡിയയിലിട്ട് ആനന്ദിക്കുകയും ചെയ്യും. ദാദ്രിയിലെ അക്ലാഖിന്റെ കൊലപാതകത്തോടെയാണ് ഇത്തരം ആക്രണങ്ങൾ ഇന്ത്യ മുഴുവൻ അറിയാൻ തുടങ്ങിയത്. ഗോമാംസം ഭക്ഷിച്ചെന്ന പ്രചാരണം നടത്തി ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നതിന് ഉദാഹരണമായിരുന്നു ദാദ്രിയിലെ അഖ്ലാഖിന്റെ കൊലപാതകം എന്നു തന്നെ പറയാം.

English summary
A Muslim man who was transporting cows near the Rajasthan-Haryana border was shot dead allegedly by vigilantes while two of his aides were injured after being thrashed. The incident took place in Fahari village near Govindh Gadh in Alwar district of Rajasthan on November 10. Sources said Ummar Muhammad and the two others were transporting cows from Mewat in Haryana to Bharatpur in Rajasthan but they were waylaid by the mob and assaulted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X